താൾ:56A5728.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

രസങ്ങളാൽ നനയ്ക്കപ്പെട്ട മാൎവ്വിടത്തിലും പുതിയ ചന്ദ്രക്കല പോലേ
മനോഹരങ്ങളായ അല്ലിത്തണ്ടുകളാൽ ഉണ്ടാക്കപ്പെട്ട മാലകളെ ഇടവി
ടാതെ അണഞ്ഞുകൊണ്ടും, അരികിലിരിക്കുന്ന സഖികളുടെ കൈകൾ
കൊണ്ടു വീശുന്ന താമരയിലവീശരിയിൽനിന്നു അതിശീതമായ്വരുന്ന
മന്ദവായുവിനെ ഏറ്റുകൊണ്ടും ദിവസങ്ങളെ കഴിച്ചു കൂട്ടുന്നതു?

3. കഷ്ടമായുള്ളോരു വിപ്രനിരാസവും,
നിഷ്ഠൂരമായവൻ ചെയ്ത ശപഥവും,
കേട്ടു വിഷാദവും ഭീതിയും പൂണ്ടഥ
ശിഷ്ടനാം മന്ത്രികുലോത്തമൻ രാക്ഷസൻ
ദീൎഘമായിക്കണ്ടു ഭയം പൂണ്ടതിനൊരു
മാൎഗ്ഗമെന്തെന്നു വിചാരം തുടങ്ങിനാൻ.

4. മന്ത്രി പറഞ്ഞതിന്നു വിരോധം പറവാൻ രാജാവിന്നു കഴിയാതെ
അത്യന്തം കുപിതനായി “ആ ചതിയൻ എവിടെ, ആ പരമദുഷ്ടൻ
എവിടെ, ഞാൻ അവന്റെ തല ഈ ക്ഷണം വെട്ടിക്കളയും” എന്നു
തിരുനാവൊഴിഞ്ഞു.

5. “ കാമദേവനെ ശ്രീപരമേശ്വരൻ ദഹിപ്പിച്ചതാണെന്നു പറയുന്നതു
കേവലം ഭോഷ്കു തന്നെയാണു, നളമഹാരാജാവു തന്റെ സൌന്ദൎയ്യ
സംപദ്വിലാസംകൊണ്ടു ജയിച്ചതിനാലുള്ള ലജ്ജ സഹിക്കവഹിയാ
തെയായിട്ടു കാമദേവൻ സ്വയമേവ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്ക
ണ്ണാകുന്ന അഗ്നികുണ്ഡത്തിൽ ചാടി ദേഹം ദഹിപ്പിച്ചതാണ” എന്നോ
“ശിവാക്ഷിദഗ്ദ്ധനായ കാമദേവൻ വീണ്ടും നളനാമധേയത്തോടുകൂടി
ഭൂമിയിങ്കൽ അവതരിച്ചിരിക്കയാണ” എന്നോ മറ്റോ കവികളുടെ രീ
തിയെ അനുസരിച്ചു വൎണ്ണിക്കുന്നതായാലും, ഈ മഹാപുരുഷന്റെ രൂപ
സൌഭാഗ്യത്തിന്റെ സ്ഥിതിക്കു അതൊരു തിരസ്കാരവചനമലാതെ
ഒരിക്കലും അതിശയോക്തിയായി വരുന്നതല്ല.

(ii) മേൽവാക്യങ്ങളിലേ സമാസങ്ങളെ എടുത്തു വിഗ്രഹിക്കുക.

(iii) വിഭക്തികളുടെ കാരകാൎത്ഥങ്ങളും പറക.

(iv) പാഠപുസ്തകങ്ങളിലേ ൬ വാക്യങ്ങൾ എടുത്തു അവയെ വിഭജിക്കുക.

പരീക്ഷ. (164 - 176.)

(i) 1. അപോദ്ധാരമെന്നാൽ എന്തു? 2. അതിനെക്കൊണ്ടു എന്തുപകാരം?
3. വാക്യങ്ങൾ എത്ര വിധം? 4. ഇവയുടെ ലക്ഷണങ്ങൾ പറഞ്ഞുദാഹരിക്കുക.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/146&oldid=197416" എന്ന താളിൽനിന്ന് ശേഖരിച്ചത്