താൾ:56A5728.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

15. ഇനി കാലതാമസം കൂടാതെ നാം എല്ലാവരും നമ്മുടെ പ്രവൃത്തി നോക്ക.

16. രാവിലേ പ്രാതൽ കഴിക്കേണ്ടതിന്നു കൃഷിക്കാർ അടുക്കളെക്കുള്ളിൽ
വന്നു ഘടികാരം നോക്കി.

(iii) പാഠപുസ്തകത്തിലേ ചെറിയ വാക്യങ്ങളെ വിഭജിക്കുക.

2. സങ്കീൎണ്ണവാക്യം.

1. യൌവനം വന്നു പരിപൂൎണ്ണമായ്ചമഞ്ഞതി
ഗൎവ്വിതന്മാരായുള്ള പുത്രരെ കണ്ടു, നൃപൻ
മന്ത്രികളെയും നിജപുത്രന്മാരെയും വിളി
ച്ചന്തികേ വരുത്തിക്കൊണ്ടീവണ്ണമുരചെയ്താൻ:
ഒമ്പതു തനയന്മാരുണ്ടല്ലോ പുനരിനിക്കു,
ഒമ്പതിലൊരുവനെ ഭൂപതിയാക്കി വെച്ചു,
കാനനം പുക്കു തപം ചെയ്തുകൊണ്ടനുദിനം,
ഊനമെന്നിയെ ഗതിവരുത്തീടുകവേണം.

(i) “യൌവനം വന്നു പരിപൂൎണ്ണമായ്ചമഞ്ഞു” – ഭേദകവാക്യം ii. വാക്യ
ത്തിന്റെ കാരണം പറയുന്നു.

(ii) “ഗൎവ്വിതന്മാരായുള്ള” – ഭേദകവാക്യം പുത്രരേ എന്നതിനെ വിശേഷി
ക്കുന്നു.

(iii) “നൃപൻ പുത്രരെ കണ്ടു, മന്ത്രികളെയും നിജപുത്രന്മാരെയും വിളിച്ചു
അന്തികെ വരുത്തിക്കൊണ്ടു ഈവണ്ണം ഉരചെയ്താൻ” – i, ii, iv. ഈ വാക്യങ്ങ
ൾക്കു പ്രധാനവാക്യം.

(iv) “എനിക്കു പുനർ ഒമ്പതു തനയന്മാർ ഉണ്ടല്ലൊ” – നാമവാക്യം ഉര
ചെയ്തു എന്നതിന്റെ കൎമ്മം.

(v) “ഒമ്പതിൽ ഒരുവനെ ഭൂപതിയാക്കിവെച്ചു കാനനം പുക്കു അനുദിനം
തപം ചെയ്തുകൊണ്ടു ഊനമെന്നിയെ ഗതിവരുത്തീടുകവേണം” –

നാമവാക്യം
ഉരചെയ്തു എന്നതിന്റെ കൎമ്മം.

(iv) ലും (v) ലും സമാനാധികരണത്തിലുള്ള വാക്യങ്ങളാക
യാൽ ഇവയെ സാജാതീയവാക്യങ്ങൾ എന്നു പറയും.

ഇങ്ങനെ വാക്യം വിഭജിച്ചിട്ടു അതിലുള്ള അവാന്തരവാക്യങ്ങളെ വേർപി
രിച്ചതിന്റെ ശേഷം ഓരോരോ വാക്യത്തെ കേവലവാക്യത്തെ പോലെ വിഭ
ജിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/139&oldid=197409" എന്ന താളിൽനിന്ന് ശേഖരിച്ചത്