താൾ:56A5728.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

ജ്ഞാപകം.— ഇങ്ങനെ രണ്ടു വിധത്തിലും അപോദ്ധരിക്കാം.

(i) താഴേ ചേൎത്ത വാക്യങ്ങളെ അപോദ്ധരിക്ക.

(ii) വിഭക്തികളുടെ അൎത്ഥവും പറക.

1. ആൎയ്യേ, വേഷം ധരിച്ചുകഴിഞ്ഞാൽ ഇങ്ങോട്ടു വരിക തന്നേ.

2. കുതിരകളുടെ വേഗം ആദിത്യാശ്വങ്ങളുടെ വേഗത്തേയും അതിശയി
ച്ചിരിക്കുന്നു.

3. ബ്രാഹ്മണാശീൎവ്വാദത്തെ ഞാൻ ഭക്തിയോടെ സ്വീകരിച്ചിരിക്കുന്നു.

4. ദുഃഖത്തിന്നും ആയുധപരിത്യാഗത്തിന്നും കാരണമെന്താണ്?

5. യാതുകൂരിരുൾ നീക്കിക്കളവാനും,
ലോകകൈരവബോധം വരുത്തുവാനും,
കൌസല്യാദേവീപൂൎവ്വാചലേ രാമ-
ചന്ദ്രൻ ജാതനായമ്പോടു, ഗോവിന്ദ.
[ഇവിടെ ഗോവിന്ദ എന്നതിന്നു വാക്യത്തിൽ പ്രവേശമേ ഇല്ല.]

6. വാനോർനദീപുരേ വാണരുളീടുന്ന
ദീനാനുകമ്പിയാം കൃഷ്ണൻതിരുവടി
ദീനം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളേണം.

7. ദ്രുപദനന്ദനിതന്റെ വചനമിങ്ങനെ കേട്ടു,
നൃപതി മാരുതി ഭീമൻ ചിരിച്ചുകൊണ്ടുരചെയ്തു.

8. അനേകം ആളുകൾ നിയമേന അതൃപ്തന്മാരായിട്ടിരിക്കുന്നു.

9. ഇങ്ങനെ ഒക്കയും വിചാരിക്കുന്ന ആളുകൾ സദാ ദീൎഘശ്വാസം വിടു
കയും ദുഃഖിക്കയും മുറുമുറുക്കയും ചെയ്യുന്നു.

10. അല്ലയോ പ്രിയതമേ, ഞാൻ ഇത്ര നിൎദ്ദയനും മഹാപാപിയും ആയി
ത്തീൎന്നല്ലോ.

11. വിമാനചാരികളായിരിക്കുന്ന ഇന്ദ്രാദികൾ ദേവലോകത്തെ വിട്ടിറങ്ങി
ഭൂതലത്തെ പ്രാപിച്ചു.

12. ഞാൻ ഇപ്പോൾ ഉണൎന്നിട്ടും വിചാരംകൊണ്ടു കൎത്തവ്യകൎമ്മങ്ങളെ ചെ
യ്യുന്നതിൽ അവയവങ്ങളെ വ്യാപരിക്കുന്നതിന്നു ശക്തയാകുന്നില്ല.

13. ആ രാജൎഷി അപ്രകാരമെല്ലാം പറഞ്ഞിട്ടു ഇതുവരെ ഒരെഴുത്തുപോലും
അയച്ചില്ല.

14. മഞ്ഞു സാധാരണവായുവിൽ ചേൎന്നു ആകാശത്തിൽ വ്യാപിച്ചിരി
ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/138&oldid=197408" എന്ന താളിൽനിന്ന് ശേഖരിച്ചത്