താൾ:56A5728.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 120 —

പ്രധാനവാക്യം മാത്രമേയുള്ളു. സങ്കീൎണ്ണവാക്യത്തിൽ അനേ
കം പ്രധാനവാക്യങ്ങൾ ഉണ്ടായാൽ അതു സമ്മിശ്രമാകും.

വമ്പട രണ്ടുപുറത്തുമടുത്തതി
കമ്പമകന്നു, പോർ ചെയ്യുന്നതുനേരം,
അഭ്യാസമുള്ള ജനങ്ങൾ അണഞ്ഞുടൻ
വില്പാടു വാങ്ങാതെ വെട്ടി നടക്കയും,
ധൃഷ്ടരായുള്ളവർ വെട്ടു തടുക്കയും,
നിഷ്ഠൂരമായി ചില വാദങ്ങൾ പറകയും,
കുത്തുകൾകൊണ്ടു കുടൽ തുറിക്കയും,
ചത്തും മുറിഞ്ഞുമൊട്ടൊടു തിരിക്കയും,
ശൂരതയുള്ളവർ നേരിട്ടടുക്കയും,
വീരജനങ്ങൾ തിരിഞ്ഞു മരിക്കയും,
ഭീരുക്കളായവർ പിമ്പെട്ടു നില്ക്കുകയും,
ഓരോ ജനങ്ങളവരെ കുമെക്കയും,
ചാണക്യഭൂസുരൻ യുദ്ധം ഭരിക്കയും,
നാണയതിന്നു ചാപങ്ങൾ മുറിക്കയും,
കാണികൾ തമ്മിൽ പറഞ്ഞു രസിക്കയും,
ആനകൾ ചത്തു മലെച്ചു കിടക്കയും,
വെട്ടുകൾകൊണ്ടു തലകൾ തെറിക്കയും,
തട്ടു കേടുണ്ടാകകൊണ്ടൊട്ടൊഴിക്കയും,
തട്ടിയടുക്കയും പട്ടുകിടക്കയും,
ഒട്ടു തടുക്കയും വെട്ടി മരിക്കയും,
കൂരമ്പു പേമഴപോലെ ചൊരിക്കയും,
ഘോരം പടയെന്നു കാണികൾ ചൊല്കയും,
രണ്ടുപുറവുമീവണ്ണം പൊരുതളവു
ഉണ്ടായ സംഗരം എത്ര ഭയങ്കരം.
ഇതു ഒരു സമ്മിശ്രവാക്യമാകുന്നു.

176. ഓരോ വിധം വാക്യങ്ങളെ അപോദ്ധരിക്കേണ്ടുന്ന
ക്രമം കാണിക്കും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/136&oldid=197406" എന്ന താളിൽനിന്ന് ശേഖരിച്ചത്