താൾ:56A5728.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

ഇവിടെ “ഭ്രസുരശ്രേഷ്ഠനായുള്ള ചാണക്യൻ എന്നെ അയച്ചു”. എന്ന
വാക്യത്തിൽ ചാണക്യനും, “ഞാൻ ഭവാനെയും കൊണ്ടങ്ങുചെല്ലുവാൻ
വന്നേൻ” എന്നതിൽ ഞാനും, “(ഭവാൻ) തിണ്ണം പുറപ്പെട്ടുവരികയും വേ
ണം”. എന്ന വാക്യത്തിൽ ഭവാനും, ആഖ്യകളായിരിക്കുന്നതുകൊണ്ടു ഈ
മൂന്നു വാക്യങ്ങളും ചേൎന്നുണ്ടായ വാക്യത്തിന്നു സംയുക്തവാക്യം എന്നു പേർ.

(1) ഭിന്നാഖ്യകൾ ഉള്ള കേവലവാക്യങ്ങൾ ഒന്നിച്ചു ചേൎന്നു
ണ്ടാകുന്ന ഒറ്റവാക്യത്തിന്നു സംയുക്തവാക്യം എന്നു പേർ.

(i) രാമൻ കളിക്കുന്നു; കൃഷ്ണൻ കളിക്കുന്നു; ഗോവിന്ദൻ കളിക്കുന്നു എന്നീ
മൂന്നു കേവലവാക്യങ്ങൾ ആകുന്നു. ഇവയിൽ ആഖ്യാപദം ഭിന്നമായും ആ
ഖ്യാതപദം തുല്യമായും ഇരിക്കുന്നു. ഇവയെ ഒരു വാക്യമാക്കുവാൻ ആഖ്യകളെ
ഉം കൊണ്ടു കൂട്ടിച്ചേൎക്കും. ആഖ്യാതത്തെ ഒരിക്കൽ മാത്രം പ്രയോഗിക്കും.
“രാമനും കൃഷ്ണനും ഗോവിന്ദനും കളിക്കുന്നു”. ഇതു സംയുക്തവാക്യം ആകുന്നു.

(ii) ‘രാമൻ അയോദ്ധ്യയിൽനിന്നു പുറപ്പെട്ടു; രാമൻ സിദ്ധാശ്രമത്തിൽ
ചെന്നു; രാമൻ അവിടെ താടകയെ കൊന്നു; രാമൻ ഗോതമാശ്രമത്തിൽ ചെന്നു
അഹല്യയെ കണ്ടു; രാമൻ മിഥിലയിൽ പോയി; രാമൻ സീതയെ വിവാഹം
ചെയ്തു’. ഈ വാക്യങ്ങളിൽ ആഖ്യയായ ‘രാമൻ’ എന്നതു എല്ലാറ്റിന്നും തുല്യമാ
യിട്ടുണ്ടു. ആഖ്യാതം മുതലായവ മാത്രം ഭേദിച്ചിരിക്കുന്നു. ഇവയെ ഒരു വാ
ക്യമാക്കിയാൽ “രാമൻ അയോദ്ധ്യയിൽനിന്നു പുറപ്പെട്ടു, സിദ്ധാശ്രമത്തിൽ
ചെന്നു, അവിടെ താടകയെ കൊന്നു, ഗോതമാശ്രമത്തിൽ ചെന്നു അഹല്യയെ
ക്കണ്ടു, അവിടുന്നു മിഥിലയിൽ പോയി സീതയെ വിവാഹം ചെയ്തു” എന്ന
വാക്യം കിട്ടും. ഇതു കേവലവാക്യമാകുന്നു.

(2) മലയാളത്തിൽ വാക്യങ്ങളെ വിഭജിക്കുമ്പോൾ കൎത്താ
വിന്റെ പ്രാധാന്യം വിചാരിച്ചു വിഭാഗിക്കുന്നതുകൊണ്ടു വാ
ക്യത്തിൽ എത്ര കൎത്തൃപദങ്ങൾ ഉണ്ടോ അത്ര തന്നേ വാക്യ
ങ്ങളാക്കി അതിനെ വിഭാഗിക്കേണം.

175. സങ്കീൎണ്ണവാക്യങ്ങളും സംയുക്തവാക്യങ്ങളും ചേൎന്നു
ണ്ടായ വാക്യത്തിന്നു സമ്മിശ്രവാക്യം എന്നു പേർ. പല
പ്രധാനവാക്യങ്ങളും പല ഉപവാക്യങ്ങളും ചേൎന്നുണ്ടായ വാ
ക്യമാകുന്നു സമ്മിശ്രവാക്യം. സങ്കീൎണ്ണവാക്യത്തിൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/135&oldid=197405" എന്ന താളിൽനിന്ന് ശേഖരിച്ചത്