താൾ:56A5728.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

(i) (a) യാതൊരുപുമാൻ പരമാത്മാനമുപാസിപ്പു (b) അവൻ ബ്രഹ്മത്തെ
പ്രാപിക്കും.

(ii) (a) യാതൊരുത്തൻ മോഹംകൊണ്ടു കാൎയ്യം സാധിപ്പാൻ പുറപ്പെടുന്നു
(b) അവന്നാപത്തു വരും.

(iii) (a) യാതൊരു ദേവി ആനന്ദരൂപിണിയായ് വസിക്കുന്നതും (b) അങ്ങനെ
യുള്ള ദേവിക്കു നമസ്കാരം. ഇവിടെ (a) എന്ന വാക്യങ്ങൾ ഭേദകവാക്യങ്ങൾ
(b) എന്നിവയിലെ നാമത്തെ വിശേഷിക്കുന്നു.

172. പരസ്പരം അന്വയിച്ചു നില്ക്കുന്ന പദങ്ങളുടെ കൂട്ടം
വാക്യമല്ലാതെയിരുന്നാൽ അതിനു വാചകം(Phrase) എന്നു
പേർ.

(i) ദേവി കല്പിച്ചതുപോലെ അടിയൻ ചെയ്യാം.

(ii) ഇന്നു ദേവി അമ്മയോടും സുഭദ്രാദേവി തുടങ്ങിയുള്ള സപത്നികളോടും
കൂടി ആൎയ്യയായ ഗാന്ധാരിദേവിയുടെ പാദവന്ദനം ചെയ്യുന്നതിന്നായി ഏഴു
ന്നെള്ളിയിരുന്നു.

1. കല്പിച്ചതു പോലെ, 2. അമ്മയോടും സപത്നികളോടും കൂടി, 3. ഗ
ന്ധാരിയുടെ പാദവന്ദനം, ഇവ വാചകങ്ങളാകുന്നു.

173. (i) ശബ്ദന്യൂനത്തെ നാമവിശേഷണമാക്കി എടുത്തിട്ടുണ്ടു. ഗുണ
വചനത്തോടു ആയി, ആയുള്ള മുതലായ ശബ്ദന്യൂനങ്ങളും ഗുണനാമങ്ങളോടു
ഉള്ള, ഏറിയ, പെറുകിയ, ഇയന്ന, ആൎന്ന, ചേൎന്ന മുതലായ ശബ്ദന്യൂനങ്ങളും
ചേൎന്നുണ്ടായ പദക്കൂട്ടത്തെ ശബ്ദന്യൂനോപവാക്യമായിട്ടു എടുക്കേണമോ, വാചക
മായിട്ടു എടുക്കണമോ എന്നതു തീൎച്ചപ്പെടുത്തേണ്ടതാകുന്നു. (ii. 163.)

(1) വാക്യത്തിലേ ആഖ്യയെ വിശേഷിക്കുന്ന ശബ്ദന്യൂന
ത്തിന്റെ കൎത്താവും ഈ ആഖ്യയും ഒന്നു തന്നേയെങ്കിൽ ശ
ബ്ദന്യൂനത്തിൽ അവസാനിക്കുന്ന പദക്കൂട്ടത്തെ വാചകമാ
യിട്ടു എടുക്കെണം.

(ii) “വളരേ ഗ്രന്ഥങ്ങളെ പഠിച്ച ഈ മനുഷ്യൻ ആലോചനയോടും യു
ക്തിയോടും കൂടി സംസാരിക്കുന്നു.” ഇതിൽ പഠിച്ചവനും സംസാരിക്കുന്നവ
നും ഒരാൾ ആകയാൽ വളരെ ഗ്രന്ഥങ്ങളെ പഠിച്ച എന്നതു വാചകം ആക
കൊണ്ടു വാക്യം കേവലവാക്യമാകുന്നു. ആലോചനയോടും യുക്തിയോടുംകൂടി
എന്ന വാചകത്തിൽ കൂടി എന്നതു ഗതിയാകയാൽ ക്രിയാന്യൂനവാക്യമല്ല.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/133&oldid=197403" എന്ന താളിൽനിന്ന് ശേഖരിച്ചത്