താൾ:56A5728.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 115 —

വാക്യത്തിന്നു സങ്കീൎണ്ണവാക്യം (Complex Sentence) എന്നു
പേർ.

(i) (a) “ഞാൻ ആശ്രമവാസികളെ കണ്ടു തിരിച്ചു വരും (b) പോഴെക്കു
കുതിരകളെ നനച്ചുകൊണ്ടു വരേണം.” ഇതു ഒരു സങ്കീൎണ്ണവാക്യം. ഇതിൽ
(a) എന്ന ഉപവാക്യം ശബ്ദന്യൂനത്തിൽ അവസാനിക്കുന്നതുകൊണ്ടു പോഴേക്കു
എന്ന നാമത്തെ വിശേഷിക്കുന്ന ഭേദകവാക്യം ആകുന്നു. (b) എന്നതു പ്രധാ
നവാക്യം ആകുന്നു.

170. (1) നാമവാക്യം നാമത്തിന്നു തുല്യമാകയാൽ നാമ
ത്തിന്റെ ലക്ഷണങ്ങളെല്ലാം അതിന്നുണ്ടു. അതു ആഖ്യ
യും കൎമ്മവും ആയിരിക്കും. (ii. 3.)

(i), ഉപവാക്യം ക്രിയാനാമത്തിലോ ക്രിയാപുരുഷനാമത്തിലോ അവസാ
നിക്കുന്നുവെങ്കിൽ ഇവയുടെ വിഭക്തി ഷഷ്ഠിയാകുന്ന പക്ഷം ആ ഷഷ്ഠി അന്വ
യിക്കുന്ന നാമത്തിന്റെ വിശേഷണമായ നാമവാക്യമായിരിക്കും. മറ്റുവിഭക്തി
കളാകുന്നുവെങ്കിൽ അവ ക്രിയയോടു അന്വയിക്കും. ആയതുകൊണ്ടു നാമവാ
ക്യം നാമവിശേഷണവും ക്രിയാവിശേഷണവും ആയിരിക്കും.

(ii) ‘ചാണക്യൻ ഇന്നത്ര ഭോഷത്വമുള്ളോനല്ലെന്നു ദൃഢമല്ലോ’. ഇതിൽ
‘ചാണക്യൻ ഇന്നത്ര ഭോഷത്വമുള്ളോനല്ല’ എന്നതു നാമവാക്യം “ദൃഢമല്ലോ” എന്നതിന്റെ ആഖ്യ. “ദൃഢമല്ലോ” എന്നതു പ്രധാനവാക്യം. ഈ പ്രധാ
നവാക്യത്തിന്റെ ആഖ്യ നാമവാക്യമാകുന്നു.

(iii) നാമവാക്യവും പ്രധാനവാക്യവും ‘എന്നു’ എന്ന സംഗ്രാഹക ഘടക
ത്താൽ കൂട്ടിച്ചേൎത്തിരിക്കുന്നു. (ii. 143.)

(iv) ‘രാമൻ കാട്ടിൽ പോയി എന്നു ജനങ്ങൾ കേട്ടു വ്യസനിച്ചു’. എന്ന സ
ങ്കീൎണ്ണവാക്യത്തിൽ ‘രാമൻ കാട്ടിൽ പോയി’ എന്ന നാമവാക്യം ‘കേട്ടു’ എന്നതി
ന്റെ കൎമ്മം.

(v) (a) ‘കുട്ടി ധൈൎയ്യത്തോടെ സത്യം പറകയാൽ, (b) അച്ഛൻ അത്യന്തം
സന്തോഷിച്ചു’. ഇതിൽ (a) എന്ന വാക്യ ‘പറകയാൽ’ എന്ന തൃതീയയിൽ അവ
സാനിക്കുന്നതു കൊണ്ടു (b) യിലെ ‘സന്തോഷിച്ചു’ എന്ന ക്രിയയോടു അന്വയിച്ചു
അതിനെ വിശേഷിക്കുന്നു. സന്തോഷത്തിന്റെ കാരണം കാണിക്കുന്നു.

(vi) ‘ശകുന്തള പറഞ്ഞതിന്റെ സാരം മനസ്സിലായോ’ എന്ന സങ്കീൎണ്ണവാക്യ
ത്തിൽ ‘ശകുന്തള പറഞ്ഞതിന്റെ’ എന്ന ഉപവാക്യം ഷഷ്ഠിയിൽ അവസാനി
ക്കുന്നതുകൊണ്ടു പ്രധാനവാക്യത്തിലെ സാരം എന്ന നാമത്തിന്റെ വിശേ
ഷണമാകുന്നു.
8✻

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/131&oldid=197401" എന്ന താളിൽനിന്ന് ശേഖരിച്ചത്