താൾ:56A5728.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

എന്ന ആഖ്യക്കു പകരം ‘നീ പറഞ്ഞതു’ എന്ന വാക്യം വന്നിരിക്കയാൽ ‘നീ
പറഞ്ഞതു’ എന്ന നാമവാക്യം, ‘ശരിയാണു’ എന്ന ആഖ്യാതത്തിന്റെ ആഖ്യ.

(ii) “ശകുന്തള വനജ്യോത്സ്നിയെ ഇത്ര സൂക്ഷിച്ചുനോക്കുന്നതിന്റെ സാരം
മനസ്സിലായോ” എന്നതു “ ശകുന്തളയുടെ വനജ്യോത്സ്നിയുടെ നേരെ(യുള്ള) സൂ
ക്ഷ്മനോട്ടത്തിന്റെ സാരം മനസ്സിലായോ” എന്ന വാക്യത്തിന്നു സമമാകയാൽ
ശകുന്തള വനജ്യോത്സ്നിയെ ഇത്ര സൂക്ഷിച്ചു നോക്കുന്നതിന്റെ എന്നതു നാമവാ
ക്യം ഷഷ്ഠിവിഭക്തി സാരം എന്നതിന്റെ വിശേഷണം (ഷഷ്ഠി നാമവിശേഷ
ണമാണല്ലോ. i. 103.)

(iii) ‘ പറയാതെ തന്നേ ഇതു തപോവനപ്രദേശം എന്നു അറിയാം’. ‘നീ
പറയാതെ’ (–നിന്റെ വാക്കുകൾ കൂടാതെ–) എന്നതു ഭേദകവാക്യം, അറിയാ
മെന്ന ക്രിയയുടെ വിശേഷണം. ‘ഇതു തപോവനപ്രദേശം [ആകുന്നു]’ എന്ന
തു നാമവാക്യം അറിയാം എന്നതിന്റെ കൎമ്മം. എന്നു എന്നതു ‘ഇതു തപോ
വനപ്രദേശം ആകുന്നു’ എന്ന വാക്യത്തെയും ‘അറിയാം’ എന്ന വാക്യത്തെയും
കൂട്ടിച്ചേൎക്കുന്നു. (ii. 143.)

168. (1) ഉപവാക്യങ്ങൾ ഏതുവാക്യത്തെ ആശ്രയിച്ചു
നില്ക്കുന്നുവോ ആയതു പ്രധാനവാക്യം (Principal clause).
ഉപവാക്യങ്ങൾ നാമത്തിന്നും വിശേഷണത്തിന്നും പകരം
വരുന്നതുകൊണ്ടു അന്യപദങ്ങളുടെ സഹായം കൂടാതെ കേ
വലവാക്യത്തെപ്പോലെ സ്വതന്ത്രമായിരിപ്പാൻ കഴിയുകയി
ല്ലെന്നതു സ്പഷ്ടം തന്നേ. ഉപവാക്യങ്ങളുടെ അൎത്ഥപൂൎത്തി
ക്കു ആവശ്യമായ്വരുന്ന വാക്യം പ്രധാനവാക്യം.

‘ഈശ്വരൻ ഉണ്ടെന്നു നാം വിശ്വസിക്കുന്നു’ എന്നതിൽ ‘ഈശ്വരൻ
ഉണ്ടു’ എന്നതു നാമവാക്യം. ‘നാം വിശ്വസിക്കുന്നു’ എന്ന വാക്യത്തിലേ ക്രിയ
യായ ‘വിശ്വസിക്കുന്നു’ എന്നതിന്റെ കൎമ്മം. നാം വിശ്വസിക്കുന്നു എന്നതു
അന്യവാക്യത്തെ ആശ്രയിച്ചു നില്ക്കുന്നില്ല. ‘ഈശ്വരൻ ഉണ്ടു’ എന്ന വാക്യം
ഇതിനെ ആശ്രയിച്ചുനില്ക്കുന്നതുകൊണ്ടു പ്രധാനവാക്യം ആകുന്നു.

(2) സാധാരണമായി മലയാളത്തിൽ പ്രധാനവാക്യം വാ
ക്യത്തിന്റെ അവസാനത്തിൽ വരും.

169. ഒരു പ്രധാനവാക്യവും ആയതിനെ ആശ്രയിച്ചു
നില്ക്കുന്ന ഒന്നോ അധികമോ ഉപവാക്യങ്ങളും ചേൎന്നുണ്ടായ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/130&oldid=197400" എന്ന താളിൽനിന്ന് ശേഖരിച്ചത്