താൾ:56A5728.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

(a) അവർ യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു. പുരപ്രവേശം എപ്പോൾ
ഉണ്ടായി എന്നതു യുദ്ധം കഴിഞ്ഞു എന്ന വാക്യം കാണിക്കുന്നതുകൊണ്ടു ആഖ്യാ
തത്തെ വിശേഷിക്കുന്നു. (b) ചോര വയറ്റിൽ നിറഞ്ഞു മരിക്കും. (c) കൊ
ന്നു തിന്നേ ശമം വരൂ. (d) ഔഷധം കൊടുക്കാതെ വൈഷമ്യം ഉണ്ടാകും.

2. നാമവിശേഷണങ്ങൾ.

163. നാമവിശേഷണങ്ങളെ പറയാം.

(1) ഷഷ്ഠിവിഭക്തി. കൃഷ്ണന്റെ അവതാരം, പാട്ടി
ന്റെ മാധുൎയ്യം എന്റെ ധനം.

(2) സമാനാധികരണമുള്ള നാമങ്ങളിൽ ഒന്നു മറ്റേതിനെ
വിശേഷിക്കും.

വേട്ടക്കാരൻ രാജാവു, ദശരഥന്റെ പുത്രൻ രാമൻ, പ്രണതശിവങ്കരി
കവിമാതാവും, ശുകമുനി ഭഗവാൻ.

(3) സപ്തമ്യാഭാസം— തലയിലേ എഴുത്തു, നാലുമാസത്തേ അവധി,
ശരീരത്തിലേ നാടികൾ, ഹൃദയത്തിലേ ചിന്തകൾ.

(4) ബഹുവ്രീഹി— താമരക്കണ്ണൻ കൃഷ്ണൻ.

(5) ശബ്ദന്യൂനം— ശുകപുരമമരും പരമേശ്വരനും, ക
പടമുറങ്ങും കപടനരന്റെ.

(6) ഗുണവചനം— വെളുത്ത വസ്ത്രം, വലിയ ആന, വളരെ
മനുഷ്യർ.

(7) ആം, ആകും, ആയ, ആയുള്ള എന്ന ശബ്ദന്യൂനങ്ങൾ
ഗുണവചനങ്ങളോടു ചേൎന്നു നാമവിശേഷണങ്ങൾ ഉണ്ടാകും.

മംഗലനായുള്ളൊരു ചാണക്യൻ, ധന്യശീലയാം അവൾ, തുംഗമായോരു
പുരം, അൎക്കനു സമനായ വിപ്രൻ, ഭദ്രയാം മുര, ക്ഷുദ്രയാം മറ്റേവൾ.

(8) ഗുണനാമങ്ങളോടു ഉള്ള ആൎന്ന, ഇയന്ന, കലൎന്ന, കൊ
ള്ളും, കൊണ്ട, ഏഴും മുതലായ ശബ്ദന്യൂനങ്ങൾ ചേൎന്നു നാമ
വിശേഷണങ്ങൾ ഉണ്ടാകും.

ചൊല്ക്കൊണ്ട നയജ്ഞന്മാർ, ചൊൽപൊങ്ങും നൃപതികൾ, ചൊല്ലോഴും
സുനന്ദ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/126&oldid=197396" എന്ന താളിൽനിന്ന് ശേഖരിച്ചത്