താൾ:56A5728.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

iii. ഭേദപ്രകരണം.

1. ക്രിയാവിശേഷണങ്ങൾ.

159. ഇങ്ങനെ കൎത്താവു. കൎമ്മം, കരണം (കാരണം),
സംപ്രദാനം (പ്രയോജനം), അപാദാനം, അധികരണം എ
ന്ന ആറു കാരകങ്ങളെ കാണിക്കുന്ന പ്രഥമ, ദ്വിതീയ, തൃതീയ,
ചതുൎത്ഥി, പഞ്ചമി, സപ്തമി എന്നീ ആറു വിഭക്തികൾ വാക്യ
ത്തിലേ ക്രിയാപദത്തോടു അന്വയിച്ചുവരുന്നതുകൊണ്ടു ക്രി
യയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നു. ക്രിയാവ്യാപാരം
ഉണ്ടാവാനായിട്ടു സഹായിക്കുന്നു. കൎത്താവും കൎമ്മവും ഒഴി
കേയുള്ള കാരകങ്ങൾ ക്രിയാവിശേഷണങ്ങൾ ആകുന്നു.

160. കാരകാൎത്ഥങ്ങൾക്കു പുറമേ ക്രിയാവിശേഷണങ്ങ
ൾക്കു 1. സ്ഥലം, 2. കാലം, 3. പ്രകാരം, 4. പ്രമാണം, 5. സംഖ്യ,
6. ഗുണം, 7. നിശ്ചയം, 8. കാൎയ്യകാരണം മുതലായ അൎത്ഥ
ങ്ങൾ ഉണ്ടായിരിക്കും. (i. 109.)

(i) സ്ഥലം— ഇവിടെ, അവിടെ, എവിടെ, ഇങ്ങു. അങ്ങു. എങ്ങു. അരി
കേ, അകലേ, നീളേ, പരക്കേ, ദൂരം, താഴേ, മീതേ, മേൽ, ചാരത്തു, അരികത്തു,
കിഴക്കോട്ടു, നെഞ്ചത്തു, അരികത്തു. പുറത്തു, ദൂരത്തു, വഴിയേ ഇത്യാദി അവ്യയ
ങ്ങളും ചതുൎത്ഥി, ചതുൎത്ഥ്യഭാസം, സപ്തമി ഈ വിഭക്തികളും ഈ അൎത്ഥത്തിൽ
വരും.

(ii) കാലം— അപ്പോൾ, ഇപ്പോൾ, എപ്പോൾ, അന്നു, ഇന്നു, എന്നു,
ഇന്നലേ, നാളേ, ദിവസം, രാവിലേ. വൈകുന്നേരം, മുമ്പു, പിമ്പു, പെട്ടന്നു,
ചിക്കന്നു, ചിക്കനേ, മറ്റേന്നാൾ, അക്കാലം, തൽക്ഷണം, ഉടനേ, വേഗം,
തെറ്റൊന്നു ഇത്യാദി അവ്യയങ്ങളും ചതുൎത്ഥിയും സപ്തമിയും ഈ അൎത്ഥത്തിൽ
വരും.

(iii) സ്ഥലത്തെയും കാലത്തെയും കാണിക്കുന്ന നാമത്തോടു തോറും ചേൎത്തു
ക്രിയാവിശേഷണങ്ങൾ ഉണ്ടാക്കും. നാടുകൾതോറും ചെന്നു, രാജ്യംതോറും ന
ടന്നു, ടിവസംതോറും പഠിച്ചു.

(iv) പ്രകാരം— അങ്ങനെ, ഇങ്ങനെ, എങ്ങനെ, അപ്പടി, പടി, ഉറ
ക്കേ, മെല്ലേ, പുതുക്കേ, തിണ്ണം, വണ്ണം, ചലവേ, പോലേ, പ്രകാരം, ജാതി,
വിധം ഇത്യാദി അവ്യയങ്ങളും സാഹിത്യവും സപ്തമിയും പ്രകാരം കാണിക്കും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/124&oldid=197394" എന്ന താളിൽനിന്ന് ശേഖരിച്ചത്