താൾ:56A5728.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

(i) ഇവിടെ ഉം എന്ന നിപാതം രണ്ടു വാക്യങ്ങളുടെ സമുച്ചയത്തെ ദ്യോ
തിപ്പിക്കുന്നു.

1. ശിവൻ ശക്തിയായി (പരിണമിച്ചു) ചേരുന്നു.

2. ശക്തി ശിവനായി (പരിണമിച്ചു) ചേരുന്നു.

155. (1) ക്രിയാഫലം കൎമ്മത്തിൽ ചേരും. ഈ കൎമ്മം
ഏവനോടു ചേരേണമെന്നു കൎത്താവു ഇച്ഛിക്കുന്നുവോ ആയ
വൻ സംപ്രദാനം. സംപ്രദാനം ചതുൎത്ഥിയിൽവരും.

അമ്മ കുട്ടിക്കു പാൽ കൊടുത്തു–കൊടുക്കു എന്ന ക്രിയയുടെ കൎമ്മമായ പാൽ
കുട്ടിയോടു ചേരുന്നതുകൊണ്ടു കുട്ടി സംപ്രദാനം ആകുന്നു.

(2) ക്രിയാഫലം ദിക്കിനെയും കാലത്തെയും സംബന്ധി
ക്കുന്നതുകൊണ്ടു ദിക്കാലങ്ങളെ കാണിപ്പാൻ ചതുൎത്ഥി വരും.

(i) ദിക്കു–കോട്ടെക്കു ചെന്നു, രാജധാനിക്കടുത്തു, പുരെക്കു തീപിടിച്ചു,
നദിക്കു പടിഞ്ഞാറു പോയി, പുല്ലിടക്കിടെ സ്വരൂപിച്ചു സഞ്ചി അരെക്കു
കെട്ടി.

(ii) കാലം–ഉച്ചക്കു വന്നു, വേളിക്കു പാടും, 14 ആണ്ടെക്കു ഭരിച്ചുകൊൾ്ക.

(3) രണ്ടു നാമങ്ങൾ തമ്മിലുള്ള സംബന്ധം ചതുൎത്ഥി
കാണിക്കും.

രാമന്നു ഒരു മകൾ ഉണ്ടായി. അസ്തഗിരിക്കു കിഴക്കു. ഇതിന്നു രണ്ടു
മാസം മുമ്പേ.

(4) ക്രിയാഭാവത്തെ മാത്രം കാണിക്കുന്ന ചില ക്രിയകളുടെ
കൎത്താവു പ്രഥമയിൽ വരികയില്ല. ഈ വിധം ക്രിയകളെ
നിഗീൎണ്ണകൎത്തൃകക്രിയകൾ എന്നു പേർ പറയും. ഇവ
യുടെ കൎത്താവു ചതുൎത്ഥിയിൽ വരും.

1. കുട്ടിക്കു പനിക്കുന്നു. 2. രാമന്നു ദാഹിച്ചു. 3. കൃഷ്ണനു വിശന്നു. 4. കുംഭ
കൎണ്ണനു ഉറങ്ങേണം. 5. നിനക്കു പോവാം; പനിക്കുന്നു = പനിയുണ്ടു.

(5) എളുപ്പമായി ഗ്രഹിപ്പാൻ കഴിയുമെന്നു വിചാരിച്ചു
വിട്ടുകളഞ്ഞ ഭാവിക്രിയാന്യൂനത്തിന്റെ കൎമ്മം ചതുൎത്ഥിയിൽ
വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/118&oldid=197388" എന്ന താളിൽനിന്ന് ശേഖരിച്ചത്