താൾ:56A5728.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

(iii) ത്തു ചേൎത്തുണ്ടാക്കും. ഇരുത്തുക, കിടത്തുക, നിറുത്തുക, വളരുക–
വളൎത്തുക, വീഴ്ത്തുക, കമിഴ്ത്തുക.

(iv) ധാതുവിന്റെ അന്ത്യമായ ടു, റു, കു, ളു, ൺ മുതലായ
വൎണ്ണങ്ങൾക്കു ദ്വിത്വം വരും.

റു–ആറു–ആറ്റു, ഏറു–ഏറ്റു, കേറു–കേറ്റു, പാറു–പാറ്റു.

ടു–ആടു–ആട്ടു, വാടു–വാട്ടു, ഓടു–ഓട്ടു.

ളു–വീളു–വീട്ടു, ഉരുളു–ഉരുട്ടു.

കു–പോകു–പോക്കു.

ൺ–കാൺ–കാട്ടു, ഊൺ–ഊട്ടു

(v) ധാതുവിനോടു ഇക്ക ചേൎക്കും; ബലക്രിയകളിലേ ക്ക
എന്നതിന്നു പകരം പ്പു വരും.

അറിയിക്ക–അറിവിക്ക, ഒപ്പിക്കു, കുളിപ്പിക്ക, കളിപ്പിക്ക, എടുപ്പിക്ക.

153. (1) കൎമ്മണിപ്രയോഗത്തിൽ തൃതീയവിഭക്തി കൎത്താ
വിനെ കാണിക്കും.

അദിതിദേവിയാൽ നട്ടു വളൎത്തപ്പെട്ട വൃക്ഷങ്ങളോടുകൂടിയ ആശ്രമത്തെ
നാം പ്രാപിച്ചിരിക്കുന്നു.

(2) പ്രയോജ്യ കൎത്താവു തൃതീയവിഭക്തിയിൽ വരും.

രാമൻ വാനരന്മാരെക്കൊണ്ടു സേതു കെട്ടിച്ചു.

(3) ക്രിയ കാണിക്കുന്ന വ്യാപാരം സാധിപ്പിപ്പാൻ കൎത്താ
വിന്നു ഏറ്റവും ഉപയോഗമുള്ളതായ്വരുന്നതു കരണം. കര
ണത്തിൽ തൃതീയ വരും.

വാളാൽ വെട്ടി.

(4) ഈ അൎത്ഥത്തിൽ അധികമായും കൊണ്ടു എന്ന ഗതി
വരും.

വടികൊണ്ടു അടിച്ചു, അമ്പുകൊണ്ടു എയ്തു.

(5) കൎമ്മണിപ്രയോഗത്തിൽ കരണാൎത്ഥത്തിൽ കൊണ്ടു
എന്ന ഗതിയെ ഉപയോഗിക്കുന്നതു നന്നു.

രാമനാൽ അമ്പിനാൽ രാവണൻ വധിക്കപ്പെട്ടു എന്നതിനെക്കാൾ
രാമനാൽ രാവണൻ അമ്പുകൊണ്ടു വധിക്കപ്പെട്ടു എന്നു പറയുന്നതു നന്നു.
7✻

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/115&oldid=197385" എന്ന താളിൽനിന്ന് ശേഖരിച്ചത്