താൾ:56A5728.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

i. ആകാംക്ഷാപ്രകരണം.

147. (1) പദങ്ങൾ നമ്മുടെ അറിവിൽ പെട്ടിരിക്കുന്ന
എല്ലാവിഷയങ്ങളെയും കാണിക്കുന്നതുകൊണ്ടു ജ്ഞാനവി
ഷയങ്ങൾ ആകുന്നു.

(2) രണ്ടു ജ്ഞാനവിഷയങ്ങൾ തമ്മിൽ ഒക്കുന്നുവോ ഇല്ല
യോ എന്നു നിശ്ചയിക്കുന്ന പ്രവൃത്തിക്കു വിചാരം എന്നു
പേർ.

(3) മനസ്സിലേ ഈ വിചാരത്തെ പുറത്തു കാണിപ്പാനാ
യിട്ടു ഉപയോഗിക്കുന്ന പദങ്ങളുടെ കൂട്ടം വാക്യം ആകുന്നു.
(i. 2.)

(4) വാക്യത്തിൽ ചുരുങ്ങിയാൽ രണ്ടു പദങ്ങൾ വേണ
മെന്നു ഇതിനാൽ നിശ്ചയിക്കാം. ഇവയെ ആഖ്യയെന്നും
ആഖ്യാതമെന്നും പറയും.

(5) ആഖ്യയെ ഉദ്ദേശമെന്നും അനുവാദ്യമെന്നും, ആഖ്യാ
തത്തെ വിധേയമെന്നും പറയും. (i. 29—32.)

(6) ആഖ്യാതം സകൎമ്മകക്രിയയായാൽ ക്രിയാഫലം ആർ
അനുഭവിക്കുന്നുവെന്നു കാണിപ്പാൻ കൎമ്മം എന്ന മൂന്നാമതു
ഒരു പദവും ആവശ്യമായ്വരും. (i. 40—42.)

(7) വാക്യത്തിലേ പ്രധാനഭാഗങ്ങളായ ആഖ്യ, ആഖ്യാതം,
കൎമ്മം എന്നിവയെക്കുറിച്ചുള്ള ജ്ഞാനം വിസ്പഷ്ടമായി ഗ്രഹി
പ്പാൻ വേണ്ടി ഇവയോടുകൂടി വിശേഷണങ്ങളെയും ചേൎക്കും.
വിശേഷണങ്ങൾ ചേരുന്തോറും വാക്യത്തിന്നു പുഷ്ടി കൂടും.
അതുകൊണ്ടു ആഖ്യ, ആഖ്യാതം എന്നീ മുഖ്യഭാഗങ്ങളുടെ
ആവശ്യാൎത്ഥം മറ്റു പദങ്ങൾ വാക്യത്തിൽ ചേരുന്നു.

കൃഷ്ണൻ ഉപദേശിച്ചു.

(i) ഇവിടെ രണ്ടു പദങ്ങൾ ചേൎന്നു ഒരു വാക്യം ഉണ്ടായിരിക്കുന്നു. ഈ
വാക്യം കേൾക്കുന്നവന്നു (ശ്രോതാവിന്നു) കൃഷ്ണൻ ആരെന്നു അറിവില്ലെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/110&oldid=197380" എന്ന താളിൽനിന്ന് ശേഖരിച്ചത്