താൾ:56A5726.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

ആയ ക്രിയ, അബലം, അകൎമ്മകം, ഭൂതശബ്ദന്യൂനം, മൎയ്യാദ എന്നതി
നാൽ പൂൎണ്ണം, ഉചിതമായ എന്ന മൎയ്യാദയുടെ വിശേഷണം.
മൎയ്യാദയെ ഗുണനാമം, ഏ. വ., ന. ലിംഗം, പ്രഥമപുരുഷൻ, ദ്വി.
വിഭക്തി, ചെയ്യ് എന്നതിന്റെ കൎമ്മം.
ചെയ്യ് ക്രിയ, അബലം, സകൎമ്മകം, വിധി, മദ്ധ്യമപുരുഷൻ, ഏകവ
ചനം, നീ എന്ന അദ്ധ്യാഹരിക്കേണ്ട ആഖ്യയുടെ ആഖ്യാതം.

117. വാക്കുകളെ നാമം, ഗുണവചനം, ക്രിയ, ക്രിയാവി
ശേഷണം, അവ്യയം എന്നീ അഞ്ചു വിധമായും, നാമത്തെ
സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം,
ഗുണനാമം, സൎവനാമം, എന്നിങ്ങിനെയും വിഭാഗിച്ചിരി
ക്കുന്നു. നാമത്തിന്നു വരുന്ന രൂപഭേദങ്ങൾ ലിംഗം, വചനം,
വിഭക്തി ഇവയെ ആശ്രയിച്ചു രൂപഭേദങ്ങൾ ഉണ്ടാകുന്നു.
ക്രിയയുടെ വിഭാഗം സകൎമ്മകം, അകൎമ്മകം, ബലം, അബ
ലം, ഭാവം, നിഷേധം, പൂൎണ്ണം, അപൂൎണ്ണം എന്നിവയാകുന്നു,
ക്രിയക്കു രൂപഭേദം, കാലസംബന്ധമായും പുരുഷസംബന്ധ
മായും ഉണ്ടാകും. ഗുണവചനങ്ങളിൽ ചിലതിന്നു നാമത്തി
ന്നുള്ള രൂപഭേദങ്ങൾ ഉണ്ടാകും. എന്നാൽ ചിലത ഭേദമി
ല്ലാതെയും വരും. ക്രിയാവിശേഷണങ്ങൾ പലവയും നാമ
ങ്ങളിൽനിന്നുണ്ടായവയാകുന്നു. ഇവക്കും രൂപഭേദം ഇല്ല,
അവ്യയത്തിന്നും രൂപഭേദമില്ല.

118. ഇങ്ങിനെ വാക്കുകളെ പ്രകൃതി പ്രത്യയങ്ങളായി വി
ഭാഗിച്ചു, അൎത്ഥത്തെ നിശ്ചയിക്കുന്ന ശാസ്ത്രം വ്യാകരണമാ
കുന്നു. ഈ ശാസ്ത്രത്തിൽ അടങ്ങിയ പല ഭാഗങ്ങളിലും
വാഗ്വിഭാഗത്തെയും ശബ്ദസ്വരൂപത്തെയും കുറിച്ചു അല്പ
മായി പ്രസ്താവിച്ചിട്ടുണ്ടു. ഈ രൂപങ്ങളെ വരുത്തേണ്ടുന്ന
വിധങ്ങളെപ്പറ്റി ഉപരി ഗ്രന്ഥത്തിൽ* വിവരിക്കും.

* വ്യാകരണമിത്രം എന്ന ഗ്രന്ഥം ഉടനെ പ്രസിദ്ധപ്പെടുത്തും.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/88&oldid=196498" എന്ന താളിൽനിന്ന് ശേഖരിച്ചത്