താൾ:56A5726.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

[ജ്ഞാപകം: ആയി എന്നതു ഇതരനാമങ്ങളോടും ചേൎന്നുവരും. 'അവൻ
ആ വഴിയായി വന്നു'. ഇവിടെ 'ആയി' എന്നതു വഴി എന്ന നാമത്തോടു
ചേൎന്നു. സ്ഥലത്തെ കാണിക്കുന്ന ക്രിയാവിശേഷണമായി എടുക്കേണം.
'ബോംബായി സ്ത്രീധനമായി കിട്ടി'. 'ഗംഗ അനേകമുഖമായി ഒഴുകുന്നു'
ഇത്യാദി വാക്യങ്ങളിൽ ആലോചിച്ചു വിശേഷണത്തെ നിൎണ്ണയിക്കേണം.]

(7) നിശ്ചയം.

1. ഞാൻ വരും നിശ്ചയം. 2. അതു സാധിക്കും.
നിൎണ്ണയം.

(8) കാൎയ്യകാരണം.

തൃതീയ.

1. പഠിക്കയാൽ കുട്ടിയെ ഗുരുനാഥൻ വാഴ്ത്തി. 2. ല
ജ്ജയാൽ അവൾ പാടുന്നില്ല.

[ജ്ഞാപകം: നിമിത്തം, കാരണം, മൂലം, കൊണ്ടു ഇവയെയും കാരണാൎത്ഥ
ത്തെ കാണിപ്പാൻ ഉപയോഗിക്കുന്നു. 1. അവൻ ഭയം നിമിത്തം പറയുന്നില്ല.
2. ധനം നശിച്ചകാരണം വ്യസനിച്ചു. 3. ആശമൂലം ഖേദിച്ചു. 4. പേടി
കൊണ്ടു പറഞ്ഞില്ല.]

(iii.) വാക്യവിഭജനം.

110. വാക്യത്തിലെ അംശങ്ങളെ വേറിട്ടെടുത്തു അവക്കു
തമ്മിലുള്ള സംബന്ധത്തെ കാണിക്കുന്നതിന്നു വാക്യവിഭജനം
എന്നു പേർ.

111. വാക്യത്തിൽ ആഖ്യ, ആഖ്യാതം, കൎമ്മം എന്ന അം
ശങ്ങൾ ഉണ്ടെന്നു മുമ്പേ വിവരിച്ചിട്ടുണ്ടു. ഈ മൂന്നു അം
ശങ്ങൾക്കും വിശേഷണങ്ങൾ ഉണ്ടായിരിക്കാം. പല വാക്യ
ങ്ങൾ ഒന്നിച്ചു ചേൎന്നു ഒരൊറ്റ വാക്യമായിത്തീരാം; എന്നാൽ
ഇവിടെ ഒരു ഒറ്റ ആഖ്യയും ആഖ്യാതവും ചേൎന്നുണ്ടാകുന്ന
കേവലവാക്യങ്ങളെ പറ്റി മാത്രം പറയുന്നുള്ളു.

112. ആഖ്യ എല്ലായ്പോഴും പ്രഥമവിഭക്തിയിൽ ആയി
രിക്കും. ആർ, ഏതു എന്ന പദങ്ങളെ ഒരു വാക്യത്തിലെ ക്രിയ
യോടു ചേൎത്തുണ്ടാക്കിയ ചോദ്യത്തിന്നുത്തരമായി വരുന്നതു

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/83&oldid=196485" എന്ന താളിൽനിന്ന് ശേഖരിച്ചത്