താൾ:56A5726.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

ഉദാഹരണം.

1. വയറുകൊണ്ടു ഇഴയുകയോ കുറുങ്കാൽകൊണ്ടു തത്തുകയോ ചെയ്യുന്ന ജന്തു
ക്കൾക്കു ഇഴജന്തുക്കൾ എന്നു പേർ. 2. അവ വെള്ളത്തിൽ കൂടേ നീന്തുന്നു.
3. ഇഴജന്തുക്കളിൽ വെച്ചു മലമ്പാമ്പു വളരേ വലിപ്പമുള്ളതു. 4. ബ്രാഹ്മണ
ൎക്കായി സദ്യ കഴിച്ചു. 5. രാജ്യം തൊട്ടു കലഹം ഉണ്ടായി. 6. ഭീമനെക്കാൾ
ബലിഷ്ഠൻ ആരുള്ളൂ? 7. ധനത്തെക്കുറിച്ചു കലഹിക്കേണ്ട. 8. ആനന്ദം
പൂണ്ടു നടന്നു.

(4) പ്രമാണം.

1. രാജാവു അത്യന്തം ആശ്ചൎയ്യപ്പെട്ടു. 2. അവൾ വളരെ
വ്യസനിച്ചു. 3. അത്ര മതി. 4. ഇത്തിരി പറ. 5. അല്പം
നില്ക്ക. 6. ഇത്ര പറഞ്ഞു. 7, കുറച്ചു കൊടുത്തു. 8. എ
ത്ര കിട്ടി. 9. തെല്ലു നിന്നു. 10. അധികം പറയൊല്ല.
11. വരുവോളം നിന്നു. 12. ഉദിപ്പോളം കാത്തു.

(5) സംഖ്യ.

1. ഒരിക്കൽ പറക. 2. രണ്ടു വട്ടം പാടി. 3. നാലു
പ്രാവശ്യം ആടി. 4 ആയിരമുരു ജപിച്ചു. 5. ചക്രവൎത്തി
തിരികെ പറഞ്ഞു. 6. ഒരു കുറി ഇങ്ങിനെ സംഭവിച്ചു.

(6) ഗുണം.

നാമത്തോടോ, ഗുണവചനത്തോടോ, ആയി മുതലായ
ക്രിയാന്യൂനങ്ങൾ ചേൎന്നു ക്രിയാവിശേഷണങ്ങൾ ഉണ്ടാകും.

(i.) ഗുണനാമം.

1. രാമൻ അതിശയമായി പഠിച്ചു. 2. കൃഷ്ണൻ ജാഗ്രത
യായി പണി എടുത്തു. 3. ബ്രാഹ്മണൎക്കു അസംഖ്യമായി
ധനം കൊടുത്തു. 4. കോപമായി പോയി. 5. അവൻ
മോടിയായി ഉടുത്തു. 6. അവൻ വിരോധമായി പറഞ്ഞു.
അവൻ വിനോദമായി കാലം കഴിച്ചു. 8. അവൻ തീൎച്ച

5*

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/81&oldid=196482" എന്ന താളിൽനിന്ന് ശേഖരിച്ചത്