താൾ:56A5726.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

കൊണ്ടു ആ വ്യക്തിയെ കുതിരജാതിയിലെ മറ്റു വ്യക്തിക
ളിൽനിന്നു തിരിച്ചറിയുവാനായിട്ടു അതിന്നുള്ള ചില ഗുണ
ങ്ങളെ പറയേണ്ടിവരും. അതിന്റെ നിറം വെളുത്തതാ
കുന്നു എങ്കിൽ 'വെളുത്ത കുതിര ഓടും' എന്നു പറയേണം.
വെളുത്ത എന്ന പദം കുതിരകളെ രണ്ടു തരങ്ങൾ ആ
ക്കുന്നു. ഒന്നിൽ വെള്ളക്കുതിരകളും മറ്റേതിൽ വെള്ളയല്ലാ
ത്ത കുതിരകളും അടങ്ങും. 'ചെറിയ വെള്ളക്കുതിര' എന്നു
പറയുന്നതായാൽ 'ചെറിയ' എന്ന പദം വെള്ളക്കുതിരകളെ
രണ്ടു തരങ്ങളാക്കുന്നു. ഒന്നിൽ ചെറിയ വെള്ളക്കുതിരകളും
മറ്റേതിൽ ഈ വിധമല്ലാത്ത വെള്ളക്കുതിരകളും അടങ്ങും. രാമ
ന്റെ ചെറിയ വെള്ളക്കുതിര എന്നു പറഞ്ഞാൽ പ്രസംഗം
രാമന്റെ കുതിരകളെ സംബന്ധിച്ചാകുന്നു എന്നും വെള്ള
എന്ന പദത്താൽ രാമന്റെ കുതിരകളെ രണ്ടു തരങ്ങളായി
വിചാരിച്ചു അവയിൽ വെള്ളക്കുതിരകളെ കുറിച്ചുമാത്രം പറ
യുന്നു എന്നും രാമന്റെ ചെറിയ വെള്ളക്കുതിര എന്നതുകൊ
ണ്ടു രാമനുള്ള വെള്ളക്കുതിരകളിൽ ചെറിയ കുതിരയെ കുറിച്ചു
പറയുന്നു എന്നും നമുക്കു അറിയാം.

100. കുതിരജാതിയിലെ എല്ലാ കുതിരകളെക്കാൾ വെള്ള
ക്കുതിരകൾ സംഖ്യയിൽ കുറയുമെന്നും, ചെറിയ വെള്ളക്കുതിര
കൾ വെള്ളക്കുതിരകളെക്കാൾ സംഖ്യയിൽ കുറയുമെന്നും പ്ര
ത്യക്ഷമല്ലോ. ആകയാൽ വെള്ള, ചെറിയ എന്ന പദങ്ങളെ
ഒരു നാമത്തോടു ചേൎത്താൽ അവ ആ ജാതിയിലെ വ്യക്തിക
ളുടെ സംഖ്യയെ കുറച്ചുകളകയും നാമത്തിന്റെ ഗുണങ്ങളെ
അധികമാക്കുകയും ചെയ്യും. ഈ വിധം പദങ്ങൾക്കു ഗുണ
വചനങ്ങൾ എന്നു പറയും.

വെള്ള, ചെറിയ, വലിയ, പുതിയ, നല്ല, വല്ല, പഴയ
ഇവ ഗുണവചനങ്ങൾ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/71&oldid=196453" എന്ന താളിൽനിന്ന് ശേഖരിച്ചത്