താൾ:56A5726.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ഭാവിക്രിയാപുരുഷനാമം:

നടക്കുമവൻ, നടക്കുവവൻ, നടപ്പോൻ.

25. അഭ്യാസം.

1. വരുന്നവൻ ആർ? 2. വീണതു രാമൻ. 3. പറഞ്ഞതു കാൎയ്യമല്ല.
4. ഈ ചെയ്തതു പാപം. 5. ഞാൻ നിണക്കു മനോഹരമായതു പലതും കാട്ടി
ത്തരാം. 6. ആർ ഇന്നു വരാഞ്ഞതു? ഈ വാക്യങ്ങളിലെ ക്രിയാപുരുഷനാമ
ങ്ങളെ കാണിക്ക.

(v.) ക്രിയാന്യൂനം.

92. പിൻവരുന്ന ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയക്കു ക്രിയാന്യൂനം എന്നു പേർ. വൎത്തമാന
ഭൂതകാലങ്ങളിലെ ക്രിയാന്യൂനത്തിന്നു പ്രത്യേകമായി പ്രത്യയ
ങ്ങളില്ല. ഭാവിയിൽ ആൻ എന്ന പ്രത്യയം വരും.

വൎത്തമാനക്രിയാന്യൂനം.
രാമൻ വരുന്നുണ്ടു. കൃഷ്ണൻ പാഠം പഠിക്കുന്നുണ്ടു. ഞാൻ
പോകുന്നില്ല.
[ജ്ഞാപകം: വൎത്തമാനക്രിയാന്യൂനം വൎത്തമാനകാലത്തിന്റെ രൂപത്തോടു
ഒക്കുന്നു എങ്കിലും അതിന്റെ അൎത്ഥം പിൻവരുന്ന ഉണ്ടു, ഇല്ല എന്ന പദങ്ങ
ളാൽ പൂൎണ്ണമായ്വരും.]
ഭൂതക്രിയാന്യൂനം.
1. കൃഷ്ണൻ വന്നുപോയി. 2. കുട്ടി കിടന്നുറങ്ങി. 3. രാമൻ
കണ്ണുരുട്ടിച്ചോദിച്ചു. 4. ഒരു വഴിപോക്കൻ അവരെ കണ്ടിട്ടു
പറഞ്ഞു. 5. അവൻ ബുദ്ധിമാനാകാതേ വരുന്നതല്ല.
ഭാവിക്രിയാന്യൂനം.
1. ഗുരുനാഥൻ കുട്ടിയോടു വായിപ്പാൻ കല്പിച്ചു. 2. കുട്ടി
പാഠം പഠിപ്പാൻ തുടങ്ങി. 3. ഞാൻ കളിക്കുവാൻ പോകുന്നു.
4. പുത്രന്റെ മുഖം കാണ്മാൻ അമ്മ കൊതിച്ചു. 5. കേൾ
പ്പാൻ ആശയുണ്ടെങ്കിൽ പറയാം.

4*

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/65&oldid=196426" എന്ന താളിൽനിന്ന് ശേഖരിച്ചത്