താൾ:56A5726.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

90. വൎത്തമാനത്തിന്റെ രൂപത്തോടു അ പ്രത്യയം
ചേൎത്താൽ വൎത്തമാനശബ്ദന്യൂനവും ഭൂത്രരൂപത്തോടു അ
പ്രത്യയം ചേൎത്താൽ ഭൂതശബ്ദന്യൂനവും ഉണ്ടാകും. ഭാവി
ശബ്ദന്യൂനത്തിന്നു പ്രത്യയം ഇല്ല. ഭാവിരൂപം തന്നേ മതി.

വൎത്തമാനശബ്ദന്യൂനം: ഓടുന്ന, ചാടുന്ന, പഠിക്കുന്ന, ഒഴുകുന്ന.
ഭൂതശബ്ദന്യൂനം: പാടിയ, ചെയ്തു, പഠിച്ച, ഒഴുകിയ.
ഭാവിശബ്ദന്യൂനം വരും, തരും, ഉറങ്ങും.

[ജ്ഞാപകം: ശബ്ദന്യൂനങ്ങൾ നാമത്തോടു അന്വയിക്കുന്നു.]

24. അഭ്യാസം.

1. രാമൻപറഞ്ഞ വാക്കു അവൻ കേട്ടു. 2. അവൻ വേട്ടക്കു പോകുമ്പോൾ
വാളെടുത്തില്ല. 3. അവൻ പടിവാതില്ക്കൽ എത്തിയ ഉടനേ ഭിക്ഷക്കാരെ
കണ്ടു. 4. ഒച്ചകൊണ്ടു ആ ദിക്കൊക്കെയും മുഴങ്ങിപ്പോയി. 5. കുട്ടി പറയുന്ന
വാക്കു കേട്ടാൽ ചിരിയാകും. 6. ആയാൾ രോഗം പിടിച്ച ആ സാധുക്കുട്ടി
യുടെ മുഖത്തു മിഴിച്ചു നോക്കി. ഈ വാക്യങ്ങളിലെ ശബ്ദന്യൂനങ്ങളെ കാണി
ക്ക. ഓരോന്നു ഏതു നാമത്താൽ പൂൎണ്ണമായ്വരുന്നുവെന്നും എന്തു കാലം കാണി
ക്കുന്നുവെന്നും പറക.

(iv.) ക്രിയാപുരുഷനാമങ്ങൾ.

91. ശബ്ദുന്യൂനത്തോടു അവൻ, അവൾ, അതു അല്ലെ
ങ്കിൽ ഇവൻ, ഇവൾ, ഇതു എന്ന സൎവ്വനാമങ്ങൾ ചേൎന്നു
വന്നാൽ ഉണ്ടാകുന്ന രൂപത്തിന്നു ക്രിയാപുരുഷനാമം
എന്നു പറയും.

വൎത്തമാനക്രിയാപുരുഷനാമം:

നടക്കുന്നവൻ, പോകുന്നവൾ, വരുന്നതു, ഇരിക്കുന്നവൻ,
ചെയ്യുന്നവൾ, പായുന്നിതു, കേൾക്കുന്നവർ.

ഭൂതക്രിയാപുരുഷനാമം:

നടന്നവൻ, പോയവൾ, വന്നതു, ഇരുന്നവൻ, ചെയ്ത
വൾ, പാഞ്ഞിതു, കേട്ടവർ.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/64&oldid=196423" എന്ന താളിൽനിന്ന് ശേഖരിച്ചത്