താൾ:56A5726.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ക്രിയ * എന്നും, ക്രിയ നടക്കയില്ലെന്നു കാണിക്കുന്ന രൂപത്തി
ന്നു നിഷേധക്രിയ എന്നും പേർ.

ഭാവക്രിയ: നിഷേധക്രിയ:
മഴ പെയ്യും. മഴ പെയ്യാ.
പട നില്ക്കും. പട നില്ലാ.
കൂടുന്നു. കൂടായിന്നു.
പോകുന്നു. പോകായിന്നു.
കൊടുത്തു. കൊടാഞ്ഞു.
പറഞ്ഞു. പറയാഞ്ഞു.

85. ഇപ്പോൾ ആഖ്യാതത്തെ നിഷേധിപ്പനായിട്ടു ഇല്ല,
അല്ല, വേണ്ട മുതലായ ക്രിയകളെ ഭാവക്രിയകളോടു ചേ
ൎക്കുന്നു.

രാമൻ വരുന്നു. രാമൻ വരുന്നില്ല.
കൃഷ്ണൻ വന്നു. കൃഷ്ണൻ വന്നില്ല.
സീത വരും. സീത വരില്ല (=വരികയില്ല).
നീ വാ. നീ വരേണ്ട.
നിങ്ങൾ പോവിൻ. നിങ്ങൾ പോകേണ്ട.
കോരൻ ഓടിയവൻ. കോരൻ ഓടിയവനല്ല.

86. മേലുള്ള ഉദാഹരണങ്ങളിൽനിന്നു ക്രിയാഖ്യാതത്തെ
നിഷേധിപ്പാൻ ഇല്ല എന്ന പദവും നാമാഖ്യാതത്തെ നിഷേ
ധിപ്പാൻ അല്ല എന്ന പദവും വിധിരൂപങ്ങളെ നിഷേധി
പ്പാൻ വേണ്ട എന്ന പദവും ഉപയോഗിക്കും എന്നറിയാം.

[ജ്ഞാപകം: നിഷേധം ആഖ്യാതത്തെ സംബന്ധിച്ചിരിക്കകൊണ്ടും 'കൂടു
ന്നില്ല' എന്നതു കൂടായിന്നു എന്നതിന്നു തുല്യമായിരിക്കകൊണ്ടും 'ഇല്ല', 'വേണ്ട'
എന്ന പദങ്ങൾ ചേൎന്ന ക്രിയകളെ തന്നേ ആഖ്യാതമായിട്ടു എടുക്കേണം. 'അ
ല്ല' എന്നതു ചേൎന്ന നാമത്തെയും ആഖ്യാതമായിട്ടു എടുക്കേണം.]

* സാധാരണയായി മലയാളവ്യാകരണത്തിൽ ഇതിനെ അനുസരണക്രിയ
എന്നു പറയും.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/62&oldid=196418" എന്ന താളിൽനിന്ന് ശേഖരിച്ചത്