താൾ:56A5726.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

17. പരീക്ഷ.

1. ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു? 2. വൎത്തമാനകാലത്തിന്നു പ്രത്യയം
എന്തു? 3. തു കാരം എങ്ങിനെ മാറിപ്പോകും? ഉദാഹരണങ്ങളെ പറക.
4. ധാതു എന്നാൽ എന്തു? 5. ഏതു കാലത്തിൽ ധാതുവിനോടു പ്രത്യയം ചേ
ൎക്കും? 6. പ്രകൃതിക്കും ധാതുവിന്നും തമ്മിൽ ഭേദം എന്തു?

പതിനേഴാം പാഠം.

(i) പുരുഷന്മാർ, വിധി.

77. സംസാരിക്കുന്ന ആൾ, ആയാൾ ആരോടു സംസാ
രിക്കുന്നുവോ ആയാൾ, സംസാരിക്കുന്ന വിഷയം, ഇങ്ങിനെ
മൂന്നു കൂട്ടം സംഭാഷണത്തിൽ അടങ്ങിയിരിക്കും.

78. സംസാരിക്കുന്ന ഞാൻ [ഞങ്ങൾ, നാം] ഉത്തമ
പുരുഷനും, ആരോടു സംസാരിക്കുന്നുവോ ആ ആളായ
നീ [നിങ്ങൾ] മദ്ധ്യമപുരുഷനും, ശേഷം പ്രഥമപുരുഷ
നും ആകുന്നു.

ഉത്തമപുരുഷൻ. ഞാൻ എഴുതുന്നു, നാം മരിക്കും, ഞ
ങ്ങൾ എത്തി.

മദ്ധ്യമപുരുഷൻ. നീ വരും, നിങ്ങൾ പാഠങ്ങൾ പഠി
ക്കുവിൻ.

പ്രഥമപുരുഷൻ. അവൻ പോയി, അവൾ വന്നു, രാമൻ
കളിച്ചു.

79. ഈ മൂന്നു പുരുഷന്മാരെ അനുസരിച്ചു അവരോടു
അന്വയിച്ചു വരുന്ന ക്രിയകളെയും അതാതു പുരുഷക്രിയ
എന്നു പറയുന്നു.'ഞാൻ പോകുന്നു' എന്നതിൽ 'പോകുന്നു'
എന്നതു ഉത്തമപുരുഷക്രിയ. 'നിങ്ങൾ വന്നു' എന്നതിൽ
'വന്നു' എന്നതു മദ്ധ്യമപുരുഷക്രിയ. 'മഴ പെയ്തു' എന്നതിൽ
'പെയ്തു' എന്നതു പ്രഥമപുരുഷക്രിയ.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/59&oldid=196400" എന്ന താളിൽനിന്ന് ശേഖരിച്ചത്