താൾ:56A5726.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

3. അടുക്ക, അറിയിക്ക, കൊടുക്ക, ഗണിക്ക, ചെയ്ക, ചോദിക്ക, പോക,
യോജിക്ക, നിയമിക്ക, ലജ്ജിക്ക, വരിക, വളരുക. ഇവയുടെ വൎത്ത്പമാനരൂ
പങ്ങളെ എഴുതുക.

(iii.) ഭൂതകാലം.

75. ഭൂതകാലത്തിന്നു ഇ, തു എന്ന രണ്ടു പ്രത്യയങ്ങൾ
ഉണ്ടു. ഇവ സാധാരണയായി ധാതുവിനോടു ചേൎന്നുവരും.

ഇ പ്രത്യയം.

ആക-ആകി. ആക്കു-ആക്കി. തിങ്ങു-തിങ്ങി. തിക്കു-തിക്കി.
ഇളക-ഇളകി. ഇളക്കു-ഇളക്കി. മുങ്ങു-മുങ്ങി. മുക്കു-മുക്കി.

തു പ്രത്യയം.

ചെയ്-ചെയ്തു. പണി-പണിതു. പൊരു-പൊരുതു
കൊയ്-കൊയ്തു. പെയ്-പെയ്തു.

20. അഭ്യാസം

1. ആറു, ഊറു, ഏറു, പാറു, പാക, തുക, തേകു, വൈക, ഏക,
ആടു, ഓടു, ചാടു, പാടു, മാടു, മൂടു. ഇവയോടു ഈ പ്രതൃയം ചേൎത്തു ഭൂതകാലം
ഉണ്ടാക്ക.

2. ആക്കു, നക്കു, നോക്കു, പെരുക്കു, നല്കു, കാച്ചു, കുത്തു, കൊത്തു, ചെത്തു,
ഒപ്പു, തപ്പു, തുപ്പു, കിട്ടു, കെട്ടു, ഞെട്ടു, പൂട്ടു, തട്ടു, വെട്ടു, ഏങ്ങു, ഇണങ്ങു
തുങ്ങു ഉറങ്ങു, ഞടുങ്ങു, വിളങ്ങു, നടുങ്ങു, പൊങ്ങു, കെഞ്ചു, മിഞ്ചു, റാഞ്ചു,
മണ്ടു, തോണ്ടു, ചൂണ്ടു, ചീന്തു, മാന്തു നീന്തു, തള്ളു, നുള്ളു, ചൊല്ലു, കൂമ്പു, കല
മ്പു, വിളമ്പു, അമ്പു. ഇവയോടു ഇ പ്രത്യയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

3. എയ്, കൊയ്, ചെയ്, നെയ്, പണി, പൊരു, പെയ് ഇവയോടു
തു പ്രത്യയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

76. തു പ്രത്യയം പലപ്രകാരത്തിലും മാറും.

തു എന്നതു (1) ത്തു, (2) ച്ചു, (3) ഞ്ഞു (4) ന്നു, (5) നൂ,
(6) ണ്ടു (7) ട്ടു, (8) ണു (9) ണ്ണു (10) റ്റു എന്നിങ്ങിനെ
മാറുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/57&oldid=196394" എന്ന താളിൽനിന്ന് ശേഖരിച്ചത്