താൾ:56A5726.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

18. അഭ്യാസം.

i. എടുക്കു, തളിക്കു, അടിക്കു, കൊടുക്ക, സമ്മതിക്ക, അനുസരിക്ക, പൂക്കു,
പകക്കു, ചതിക്കു. ഇവയുടെ വൎത്തമാനകാലങ്ങൾ പറക.
ii. തുപ്പൂ, പറ, തിര, ഇട, തട, തുടങ്ങു, പണി, പൊളിയു, തെളിയു,
വാങ്ങ, ആടു, ഏറു, മാടു. ഇവയോടു ഉന്നു ചേൎത്തു വൎത്തമാനകാലം ഉണ്ടാക്ക.

ഭാവികാലം.

74. പ്രകൃതിയോടു ഉം പ്രത്യയം ചേൎത്താൽ ഒന്നാം ഭാവി
യും ഉ (ഊ) പ്രത്യയം ചേൎത്താൽ രണ്ടാം ഭാവിയും ഉണ്ടാകും.
i. ആകും, പോകും, അടിക്കും. അലക്കും, പറക്കും, കളിക്കും.
ii.ആകൂ, ആവൂ പോകൂ പോവൂ, ജയിപ്പൂ, പറയൂ വരൂ.

ഭാവിയിൽ അബലപ്രകൃതികളോടു ദുൎല്ലഭമായും ബലപ്ര
കൃതികളോടു നിത്യമായും പ്രത്യയങ്ങൾ ചേരും. അബലപ്ര
കൃതികളിൽ ഭാവിയുടെയും വൎത്തമാനത്തിന്റെയും പ്രത്യയ
ങ്ങൾ പ്രായേണ ധാതുവിനോടു ചേരും.
വൎത്തമാനം. വീശുന്നു. ചാടുന്നു. ഓടുന്നു.വീഴുന്നു, ഇളകുന്നു,
വളരുന്നു.
ഭാവി. വീശും, ചാടും, ഓടും, വീഴും, ഇളകും, വളരും.

19. അഭ്യാസം.

1. ആകും, ഉതകുന്നു, പുറപ്പെടും, പ്രവാഹിക്കുന്നു, ഓടും, പൊട്ടുന്നു, തുടങ്ങും,
എടുക്കുന്നു, കൊള്ളുന്നു, പോകും, കയറ്റുന്നു, കാട്ടും, ചുമക്കുന്നു, അടിക്കും, വരു
ന്നു, ആം, പോം, ചാം. (i) ഇവയുടെ കാലങ്ങളെ പറക. (ii) ഭാവിരൂപ
ത്തിലുള്ളവയുടെ വൎത്തമാനരൂപവും വൎത്തമാനത്തിലുള്ളവയുടെ ഭാവിരൂപവും
എഴുതുക. (iii) ഈ ക്രിയകളെ അബലക്രിയകളായും ബലക്രിയകളായും വക
തിരിച്ചെഴുതുക, ഇവയുടെ ധാതുക്കളെയും പറക.

2. തേടുക, തടുക്കുക, നടക്കുക, തൂങ്ങുക, നില്ക്കുക, വിറക്ക, ചാടുക, ആ
റുക, ജപിക്ക, തൊടുക. ഇവയുടെ ഭാവിരൂപങ്ങളെ എഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/56&oldid=196391" എന്ന താളിൽനിന്ന് ശേഖരിച്ചത്