താൾ:56A5726.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

17. അഭ്യാസം.

1. നൃപന്മാൎക്കു, ഗോക്കളുടെ, പുരുഷന്മാരിൽ, നാരികളിൽനിന്നു, കുട്ടിക്കു,
മരത്തിൽ, വീട്ടിൽനിന്നു, മലയോടു, നഗരത്തിലേക്കു, പുരുഷരുടെ, സ്ത്രീക
ൾക്കു, പുഴക്കു, ഒഴുക്കൂ, ൨ാളാൽ, ജനങ്ങളെ, നിന്റെ ഈ ശബ്ദങ്ങളുടെ വി
ഭക്തി പറക.

2. നൃപൻ, രാജാവു, ജയം, നദി, ഗുരു, പുരുഷൻ, മാതു, സീത, പെൺ,
ആൺ. ഇവയുടെ തൃതീയ, ഷഷ്ഠി, സപ്തമി എന്നീ വിഭക്തിരൂപങ്ങളെ
പറക. തൃക്കൈ, കൺ, ഞാൻ, മനസ്സു, ജയം, ധേനു, തെരു ഇവയുടെ സാ
ഹിത്യം, സപ്തമി, ചതുൎത്ഥി ബഹുവചനങ്ങളെ എഴുതുക.

16. പരീക്ഷ.

1. വിഭക്തി എന്നാൽ എന്തു? ഒരു പദം മറെറാന്നിനോടു അന്വയി
ക്കുന്നു എന്നു പറഞ്ഞാൽ അൎത്ഥം എന്തു? 8. നാമത്തോടു അന്വയിക്കുന്ന വിഭ
ക്തി ഏതു? 4. ക്രിയയോടു അന്വയിക്കുന്ന വിഭക്തികൾ എവ? 5. വിഭ
ക്തികളെ പ്രഥമ, ദ്വിതീയ, തൃതിയ എന്നിങ്ങിനെ എന്തിന്നു പേർ വിളിക്കുന്നു.
6. സംബോധന ഇല്ലാത്ത ശബ്ദങ്ങൾ ഏവ? 7. മരത്തോടു എന്നതിൽ ഓടു എ
ന്ന പ്രത്യയത്തെ ഏതിനോടു ചേൎത്തിരിക്കുന്നു? 8. ആദേശരൂപമെന്നാൽ എന്തു?

പതിനാറാം പാഠം.

(i.) ബലക്രിയ, അബലക്രിയ, ധാതു.

68. ക്രിയാപദം എന്തെന്നും അൎത്ഥത്തെ അനുസരിച്ചു
അതിനെ സകൎമ്മകമെന്നും അകൎമ്മകമെന്നും രണ്ടു തരങ്ങളാ
യി ഭാഗിക്കാമെന്നും മേൽവിവരിച്ചുവല്ലോ. ഇപ്പോൾ ക്രിയ
യുടെ പ്രകൃതിരൂപത്തെ ആശ്രയിച്ചുള്ള ഭേദങ്ങളെ പറയുന്നു.

69. അകലുക, അറിയുക, ആക, ആഴുക, ഇഴയുക, ഈ
രുക, ഉണ്ണുക, ഉഴുക, ഊറുക, ഊറ്റുക, എരിയുക, എണ്ണുക,
ഏറുക, ഏലുക, കരക ഈ ക്രിയകൾ ക എന്ന അക്ഷര
ത്തിൽ അവസാനിക്കുന്നു. അലക്ക, അരക്ക, ആക്ക, അടിക്ക,

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/54&oldid=196383" എന്ന താളിൽനിന്ന് ശേഖരിച്ചത്