താൾ:56A5726.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

ഇത്തി, കത്തി, പത്തി എന്നിവ 'ത്തി’യിൽ അവസാനിക്കുന്നതുകൊണ്ടു ഇവ
സ്ത്രീലിംഗങ്ങളെന്നു പറയാമോ? 12. നപുംസകലിംഗം എന്നാൽ എന്തു?
13. നപുംസകത്തിനു എന്താകുന്നു പ്രത്യയം? 14. 'അം' എന്നതിൽ അവസാ
നിക്കുന്ന ചില പുല്ലിംഗങ്ങളും സ്ത്രീലിംഗങ്ങളും പറക. 15. ലിംഗം നിശ്ചയി
ക്കേണ്ടതു ശബ്ദത്തിന്റെ സ്വരൂപത്താലോ അൎത്ഥത്താലോ എന്നതു ഉദാഹരണ
ങ്ങളെക്കൊണ്ടു തെളിയിക്ക? 16. പശു എന്നതു സ്ത്രീലിംഗമെന്നു ചിലർ
പറയുന്നതു ശരിയോ അല്ലയോ എന്നു പറക. 17. പുലി, നരിഎന്നിവ എന്തു
ലിംഗം? 18. പുത്തൻ, മുഴുവൻ ഏതു ലിംഗം?

പതിന്നാലാം പാഠം.

വചനം.

ഏകവചനം: ബഹുവചനം:
(i.) കുട്ടി വന്നു. (ii.) കുട്ടികൾ വന്നു.

61. ഈ രണ്ടു വാക്യങ്ങളിൽ വ്യത്യാസം എന്തു? ഒന്നാമ
ത്തേതിൽ ഒരു കുട്ടി വന്നു എന്നും മറ്റേതിൽ ഒന്നിൽ അധികം
വന്നു എന്നും പറയുന്നതു തന്നേ. ഈ വ്യത്യാസത്തിന്നു കാ
രണമോ കുട്ടി എന്നതിനോടു കൾ എന്ന പ്രത്യയം ചേൎക്ക
യാൽ ആകുന്നു. ഒന്നിനെ മാത്രം കാണിക്കുന്ന നാമരൂപ
ത്തിന്നു ഏകവചനം എന്നും ഒന്നിൽ ഏറേ എന്നു കാണിക്കു
ന്നതിന്നു ബഹുവചനം എന്നും പറയും.

62. ബഹുവചനത്തെ ഉണ്ടാക്കുവാനായിട്ടു കൾ, അർ
എന്ന പ്രത്യയങ്ങളെ ചേൎക്കുന്നു.
—കൾ ദേവികൾ, സ്ത്രീകൾ, നദികൾ, ആനകൾ, തൈകൾ.
—അർ ദേവർ, മനുഷ്യർ, ബ്രാഹ്മണർ, ശൂദ്രർ, ശിഷ്യർ.

63. ചിലപ്പോൾ അർ, കൾ എന്ന രണ്ടു പ്രത്യയങ്ങളും
ഒരേ നാമത്തോടു ചേൎന്നും കാണും. ഉദാഹരണം: അവർ
കൾ, ശിഷ്യർകൾ.

3

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/47&oldid=196343" എന്ന താളിൽനിന്ന് ശേഖരിച്ചത്