താൾ:56A5726.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

ഇവ സ്ത്രീയെ കാണിക്കുന്നേടത്തു സ്ത്രീലിംഗപ്രത്യയങ്ങളും അം
എന്നതു പ്രായേണ നപുംസകലിംഗപ്രത്യയവും ആകുന്നു.

പുല്ലിംഗം.

1. അൻ മകൻ, പുത്രൻ, അനുജൻ, വൈദ്യൻ, മലയൻ,
ശാസ്ത്രജ്ഞൻ, താമരക്കണ്ണൻ, നാന്മുഖൻ,
കൊല്ലൻ, കൊതിയൻ, ചതിയൻ, കള്ളൻ.
2. ആൻ ആശാൻ, തമ്പുരാൻ, കുടിയാൻ, തട്ടാൻ, ക
ന്നാൻ, കോലയാൻ, വണ്ണത്താൻ, വണ്ണാൻ,
മാരാൻ, മാരയാൻ, ചാണാൻ.

സ്ത്രീലിംഗം.

1. അൾ മകൾ, അവൾ.
2. അവൾ കെട്ടിയവൾ (=കെട്ടിയോൾ), അടുത്തവൾ
(=അടുത്തോൾ).
3. ആൾ പൈങ്കിളിമൊഴിയാൾ, വണ്ടാർകുഴലിയാൾ,
പെൺമണിയാൾ, ഇന്ദുനേർമുഖിയാൾ.
4. ത്തി ആശാത്തി; തട്ടാത്തി, കന്നാത്തി, വണ്ണാത്തി,
മാരാത്തി, കുറത്തി, കൊല്ലത്തി, പണക്കാര
ത്തി, വാണിയത്തി, പണിക്കാരത്തി.

ത്തി എന്നതിനു പകരം ചിലേടങ്ങളിൽ (i.)ച്ചി
എന്നും (ii.)ട്ടി എന്നും കാണും.

5. ച്ചി ആശാരിച്ചി, കാവുതിച്ചി, കൊതിച്ചി.
6. ട്ടി തമ്പുരാട്ടി, പൊതുവാട്ടി, കണിയാട്ടി, മണവാട്ടി,
വെള്ളാട്ടി.
7. ഇ (i.) മലയി, പറയി, കൂനി, തോഴി, തൊണ്ടി,
മൈക്കണ്ണി, ചെകിടി, കുരുടി, മുടവി.
(ii.) ചന്ദ്രമുഖി, മീനാക്ഷി, സുദതി, രാജ്ഞി.
8. അ അനുജ, ഭാൎയ്യ, സ്നേഹിത, ജായ, രാധ, യശോദ.
"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/45&oldid=196332" എന്ന താളിൽനിന്ന് ശേഖരിച്ചത്