താൾ:56A5726.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

അവൾ രാമന്റെ ഭാൎയ്യ. ഭാൎയ്യ എന്നതിന്റെ അൎത്ഥ
ത്തെ ചൂണ്ടിക്കാണിക്കുന്നതു അവൾ ആകയാൽ ഭാൎയ്യ എ
ന്നതു സ്ത്രീലിംഗം.

സ്ത്രീകളുടെ പേരുകൾ സ്ത്രീലിംഗശബ്ദങ്ങൾ ആകുന്നു.

56. അതു എന്നതു ഏതു നാമാൎത്ഥത്തെ സംബന്ധിച്ചു
പയോഗിക്കുന്നുവോ ആ നാമം നപുംസകലിംഗം ആകുന്നു.

'അതു രാമന്റെ പുസ്തകം'. പുസ്തകം എന്ന ശബ്ദത്തിന്റെ
അൎത്ഥത്തെ കാണിപ്പാനായിട്ടു അതു എന്നതിനെ പ്രയോഗിക്കു
ന്നതുകൊണ്ടു പുസ്തകം എന്നതു നപുംസകലിംഗമാകുന്നു.

സ്ത്രീയും പുരുഷനും അല്ലാത്തവയുടെ പേരുകൾ നപും
സകലിംഗശബ്ദങ്ങൾ ആകുന്നു.

പുല്ലിംഗം. സ്ത്രീലിംഗം. നപുംസകലിംഗം:
പണിക്കാരൻ. പണിക്കാരത്തി. പണി.
സ്നേഹിതൻ. സ്നേഹിത. സ്നേഹം.
ഭൎത്താവു. ഭാൎയ്യ. ഭരണം.
സുന്ദരൻ. സുന്ദരി. സുന്ദരം.

14. അഭ്യാസം.

ദാസൻ, ദൂതി, ഗതി, മുക്കുവൻ, മത്തൻ, പേററി, പോററി, ജ്യേഷ്ഠൻ,
അമ്മ, അമ്മി, പെങ്ങൾ, മരങ്ങൾ, മകൾ, മഞ്ഞൾ, മലയൻ, കൊഞ്ചൻ,
വേലക്കാരത്തി, പരുത്തി, അഹമ്മതി, സുമതി, കാമൻ, കാമം, തങ്ക, മങ്ക,
നാണി, പ്രാണി, വാണി, ഭരണി, ജനം, ഭോജനം, പെൺ, ആൺ,
ഊൺ, മൺ, ജാനകി, മേനോക്കി, രോഗം, യോഗം, യോഗി, ഭോഗി. (1)
ഇവയിൽ ഓരോന്നു എന്തുലിംഗമെന്നു കാരണസഹിതം പറക. (2) ഇവയിൽ
ഓരോന്നിനെ സൎവ്വനാമശബ്ദത്തോടു കൂടി ചെറിയ വാക്യങ്ങളിൽ ഉപയോഗി
ക്കുക. (ദൃഷ്ടാന്തം: അവൻ ഭാസൻ.) (3) ഒരു ശബ്ദം പുല്ലിംഗമാകുന്നു എങ്കിൽ
അതിന്റെ സ്ത്രീലിംഗത്തെയും സ്ത്രീലിംഗമാകുന്നുവെങ്കിൽ അതിന്റെ പുല്ലിംഗ
ശബ്ദത്തെയും എഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/43&oldid=196325" എന്ന താളിൽനിന്ന് ശേഖരിച്ചത്