താൾ:56A5726.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

8. ... പ്രകാശിച്ചു. 9. ഗുരു ശിഷ്യനെ ... 10. ശിഷ്യൻ
ഗുരുവിനെ ... 11. അമ്മ കുട്ടിയെ ... 12. മകനെ രാമൻ ...
13. സിംഹം ... കൊന്നു. 14. കുട്ടി ... വായിച്ചു. 15. പുഷ്പം ...
തരുന്നു. 16. പൂച്ച ... പിടിക്കുന്നു.

12. പരീക്ഷ.

1. വാക്യമെന്നാൽ എന്തു? 2. വാക്യങ്ങളെ എത്രതരങ്ങളായി വിഭാഗി
ക്കാം? 3. സംപൂൎണ്ണം, സംക്ഷിപ്തം, ലുപ്താഖ്യം, ലുപ്താഖ്യാതം, ലുപ്തകൎമ്മം എന്നി
വയുടെ ലക്ഷണങ്ങളെ പറഞ്ഞു ഉദാഹരിക്കുക. 4. വാക്യത്തിലെ പ്രധാന
അംശങ്ങൾ ഏവ? 5. ഇവയിൽ ഏതെല്ലാം ലോപിക്കും? 6. കൎമ്മം ലോപി
ക്കുമോ? ഉദാഹരണം പറക. 7. 'ആഖ്യയും ആഖ്യാതവും ചേൎന്നിരിക്കു
ന്നതു തന്നേ വാക്യ'മെന്നു വാക്യത്തിന്റെ ലക്ഷണം പറഞ്ഞതിൽ കൎമ്മത്തെയും
ചേൎക്കാത്തതിന്നു കാരണമെന്തു? 8. 'എവിടുന്നാകുന്നു'? 'സൌഖ്യം തന്നെയോ?'
ഈ സംക്ഷിപ്തവാക്യങ്ങളിൽ വിട്ട പദങ്ങളെ അദ്ധ്യാഹരിക്കുക. 9, അദ്ധ്യാ
ഹാരമെന്നാൽ എന്തു? 10. ആകാംക്ഷ എന്നതിനെ വിവരിക്കുക. 11. ലോ
പം എന്നാൽ എന്തു? 18. അദ്ധ്യാഹാരം, ആകാംക്ഷ, ലോപം ഈ ഓരോന്നു
മുമ്മൂന്നു ഉദാഹരണങ്ങൾകൊണ്ടു തെളിയിക്ക.

പതിമൂന്നാം പാഠം.

(i.) ലിംഗം.

54. ആറാം പാഠത്തിൽ അവൻ, അവൾ, അതു എന്നവ
യുടെ പ്രയോഗത്തെ പറഞ്ഞുവല്ലോ. ഒരു നാമാൎത്ഥത്തെ
ചൂണ്ടിക്കാണിപ്പാനായിട്ടു അവൻ എന്ന ശബ്ദത്തെ ഉപ
യോക്കുന്നുവെങ്കിൽ ആ നാമം പുല്ലിംഗം എന്നു പറയും.

1. അവൻ സീതയുടെ അച്ഛൻ. 2. അവൻ രാജാവിന്റെ
മകൻ. അച്ഛൻ എന്നതിന്റെ അൎത്ഥത്തെ അവൻ എന്നതു
ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു അച്ഛൻ എന്നതു പുല്ലിംഗം.

പുരുഷന്മാരുടെ പേരുകൾ പുല്ലിംഗശബ്ദങ്ങൾ ആകുന്നു.

55. ഏതു നാമാൎത്ഥത്തെക്കുറിച്ചു അവൾ എന്ന പദം
ഉപയോഗിക്കുന്നുവോ ആ നാമം സ്ത്രീലിംഗമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/42&oldid=196321" എന്ന താളിൽനിന്ന് ശേഖരിച്ചത്