താൾ:56A5726.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

യുധങ്ങൾകൊണ്ടോ ചെയ്വാൻ കഴിയുന്ന പ്രവൃത്തിയാകുന്നു.
എന്നാൽ ഉയരം, നിറം, ഘനം, പുളിപ്പു, മാധുൎയ്യം, ഉറപ്പു, ഇ
ത്യാദികളെ മരത്തിൽനിന്നു നീക്കുവാൻ അസാദ്ധ്യം തന്നേ
എങ്കിലും ഇവയെ മരത്തിൽനിന്നു വേർപെടുത്തിയ പ്രകാരം
മനസ്സുകൊണ്ടു വിചാരിക്കാൻ കഴിയുന്നതുകൊണ്ടു ഈ പ്ര
വൃത്തിക്കു സൂക്ഷ്മവിഭാഗം എന്നു പറയുന്നു. സൂക്ഷ്മവിഭാഗം
കേവലം മനസ്സിന്നു മാത്രം ചെയ്വാൻ കഴിയുന്ന പ്രവൃത്തി
യാകുന്നു. ഈ മാനസികപ്രവൃത്തിയാൽ കിട്ടുന്ന വിഭാഗങ്ങ
ളായ ഉയരം, നിറം, ഘനം, മാധുൎയ്യം മുതലായവകളെ ഗുണ
ങ്ങൾ എന്നു പറയുന്നു. ഉദാഹരണങ്ങൾ:- വലിപ്പം, ഉരു
ൾച, തടി, നേൎമ്മ, മൂൎച്ച, രൂപം, ആകൃതി, കറുപ്പു വെളുപ്പു,
പച്ച, ചുകപ്പു, നീലം, നിറം, വൎണ്ണം, ചൂടു, ഉഷ്ണം, കുളിൎമ്മ,
ശൈത്യം, ഉറപ്പു കാഠിന്യം, മാൎദ്ദവം, മിനുസം, ധൈൎയ്യം, ബ
ലം, ക്ഷമ, ആരോഗ്യം, ക്ഷീണത്വം, സൌന്ദൎയ്യം, മനോഹര
ത്വം, ആനന്ദം, സന്തോഷം, വിശപ്പു, ദാഹം, ഭയം, ശാന്തി,
പേടി, മോഹാലസ്യം, മടി ഇവകൾ ഗുണങ്ങളാകുന്നു.

22. ഗുണങ്ങൾ വസ്തുക്കളിൽ ഉള്ളവ എങ്കിലും, വസ്തുക്ക
ളുടെ അവയവങ്ങളെപ്പോലെ അവയിൽനിന്നു വിഭാഗിപ്പാൻ
പാടുള്ളവയല്ലെന്നു സിദ്ധിച്ചുവല്ലോ. ഗുണമുള്ള വസ്തുവിന്നു
ഗുണി എന്നും ദ്രവ്യമെന്നും പറയും. ഗുണങ്ങളുടെ പേരു
കൾ ഗുണനാമങ്ങൾ ആകുന്നു. 21ൽ പറഞ്ഞ ഗുണങ്ങ
ളുടെ പേരുകൾ ഗുണനാമങ്ങൾ ആകുന്നു.

5. അഭ്യാസം.

1. (1) മേശ. (9) പശു. (3) മാങ്ങ. (4) നാളികേരം. (5) നാരങ്ങ. (6) പഴം.
ഇവയിൽ ഓരോന്നിനെ സ്ഥൂലമായും സൂക്ഷ്മമായും വിഭാഗിച്ചു അംശങ്ങളെയും
ഗുണങ്ങളെയും വെവ്വേറേ എഴുതുക. 2. ഗുണനാമങ്ങൾക്കു ചില ഉദാഹരണ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/25&oldid=196247" എന്ന താളിൽനിന്ന് ശേഖരിച്ചത്