താൾ:56A5726.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

അഞ്ചാം പാഠം.

ഗുണങ്ങൾ, ഗുണനാമങ്ങൾ.

19. അവിടെ നില്ക്കുന്ന ആ മാവു നോക്ക. അതിന്നെ
ന്തെല്ലാം അംശങ്ങൾ ഉണ്ടെന്നു പറക.

1. ആ മാവിന്നു കൊമ്പുകൾ ഉണ്ടു. 2. കൊമ്പുകൾ
തടിമരത്തിന്മേൽ നില്ക്കുന്നു. 3. തടിമരത്തിന്നു വേരുകൾ
ഉണ്ടു. 4. കൊമ്പിന്മേൽ ഇലകളും, മാങ്ങകളും ഉണ്ടു.

കൊമ്പു, തടിമരം, വേര്, ഇല, മാങ്ങ എന്നിവ മരത്തി
ന്റെ അംശങ്ങളാകുന്നു. ഇവയിൽ ഓരോന്നിനെ കൈകൊ
ണ്ടോ, ആയുധംകൊണ്ടോ മരത്തിൽനിന്നു വേർപെടുത്താം.

20. 1. ഈ മാവിന്നു വളരെ ഉയരം ഉണ്ടു. 2. കൊമ്പു
കൾ ഘനം കൊണ്ടു വളഞ്ഞിരിക്കുന്നു. 3. തടിമരത്തിന്നു
വളരെ ഉറപ്പണ്ടു. 4. ഇലകളുടെ നിറം കടുംപച്ചയാകുന്നു.
5. കണ്ണിമാങ്ങയുടെ പുളിപ്പു സഹിച്ചുകൂട, എങ്കിലും പഴത്തി
ന്റെ മാധുൎയ്യം അതിശയം തന്നേ.

മാവിന്റെ കൊമ്പുകൾ മുറിച്ചെടുപ്പാൻ സാധിക്കുന്നതു
പോലെ മരത്തിന്റെ ഉയരം അതിൽനിന്നു വേർപിരിപ്പാൻ
സാധിക്കുന്നതല്ല. ഇലകൾ പറിക്കാമെങ്കിലും പച്ചനിറം
ഇലകളിൽനിന്നു നീക്കിവെപ്പാൻ കഴികയില്ല. കൊമ്പുകൾ
മുറിച്ചെടുത്തു ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു
കൊണ്ടു പോകാമെങ്കിലും കൊമ്പുകളുടെ വളവു മാറ്റാനാ
യിട്ടു അവയുടെ ഘനം നീക്കി വേറൊരിടത്തു വെക്കുവാൻ
സാധിക്കുന്നതല്ല.

21. മാവിന്റെ അംശങ്ങളായ കൊമ്പു, തടിമരം, തോൽ,
വേർ, ഇല, പൂ, മാങ്ങ എന്നിവയെ മാവിൽനിന്നു വേർപിരി
പ്പാൻ കഴിയുന്നതുകൊണ്ടു ഈ പ്രവൃത്തിക്കു സ്ഥൂലവിഭാഗ
മെന്നു പേർ. ഈ സ്ഥൂലവിഭാഗം കൈകൾകൊണ്ടോ, ആ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/24&oldid=196241" എന്ന താളിൽനിന്ന് ശേഖരിച്ചത്