താൾ:56A5726.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

(ii.) മേയനാമം.*

17. പൊൻ, വെള്ളി, വെള്ളം, മണ്ണു, കല്ലു, വിറകു, വായു,
എണ്ണ എന്നിങ്ങിനെയുള്ള ചില നിൎജ്ജീവവസ്തുക്കളെ പറ
യുമ്പോൾ ഈ ശബ്ദങ്ങൾ ലോകത്തിലുള്ള ഈ വിധം വസ്തു
ക്കളുടെ രാശികളെയും അവയുടെ അംശങ്ങളെയും ഒന്നായി
ഗ്രഹിക്കുന്നു. പൊൻ എന്നു പറയുന്ന വൎഗ്ഗത്തിൽ ചേരുന്ന
എല്ലാ പൊന്നും ഒരുപോലെയാകയാൽ അതിന്നു വ്യക്തിഭേദ
മില്ല. പൊൻ എന്നതു അഖണ്ഡമായ പൊന്നിന്റെ രാശി
യുടെ പേരാകയാൽ ജാതിഭേദവും ഇല്ല.

18. ജാതിഭേദവും വ്യക്തിഭേദവും ഇല്ലാത്ത നിൎജ്ജീവവ
സ്തുക്കളുടെ രാശികളെയോ അംശങ്ങളെയോ പറയുന്ന പേരു
കൾ മേയനാമങ്ങൾ ആകുന്നു.

ലോഹമെന്ന ജാതിയിൽ ഉൾപ്പെടുന്ന പൊൻ, വെള്ളി,
ചെമ്പു, ഇരിമ്പു, ഈയം, തുത്തനാഗം മുതലായ വ്യക്തികൾ
മേയനാമങ്ങൾ ആകുന്നു.

4. അഭ്യാസം.

ശ്രീധരൻ, നമ്പൂതിരി, ഗുരുനാഥൻ, ശിഷ്യൻ, ലക്ഷ്മി, നെയ്, പശു, വെ
ണ്ണ, പാൽ, ശിശു, കരിംകൽ, ജനം, രസം, മാണിക്യം, പുൽ, പദ്മരാഗം, പട്ടാ
ളം, പൂൎവ്വേന്ത്യാസംഘം, കമ്പനി, പുഷ്യരാഗം, മുൻസിപ്പാൽസഭ, വൈരം, ഡി
സ്ത്രിക്ട്ബോൎഡ്, താമ്രം, റവന്യുബോൎഡ്, രമാബായി, പാൎല്ല്യമെണ്ട് സഭ ഈ നാ
മങ്ങളെ വകതിരിച്ചെഴുതുക.

4. പരീക്ഷ.

സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം ഇവയെ വിവരി
ക്കു. ഇവ തമ്മിലുള്ള വ്യത്യാസം പറക. ഓരോന്നിന്നു ഉദാഹരണം പറക.

* ഈ സംജ്ഞ കേരളപാണിനീയത്തിൽനിന്നു എടുത്തതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/23&oldid=196240" എന്ന താളിൽനിന്ന് ശേഖരിച്ചത്