താൾ:56A5726.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യതു? 4. ഒരാളെ വേലായുധൻ എന്നു പേർ വിളിപ്പാൻ എന്തു സംഗതി?
5. സംജ്ഞാനാമങ്ങൾക്കു സ്വതേ അൎത്ഥമുണ്ടോ? 6. ഗോപാലനെ കച്ചവടക്കാ
രൻ എന്നു പേർ വിളിപ്പാൻ എന്താകുന്നു സംഗതി? 7. ഗോപാലൻ, ചക്രപാ
ണി, ഉണ്ണി, പദ്മനാഭൻ, ഇന്ദുലേഖ ഇവ എന്തു നാമങ്ങളാകുന്നു? 8. സാമാ
ന്യനാമം എന്നാൽ എന്തു? 9. വസ്തുക്കളെ തരങ്ങളാക്കുവാൻ എന്തു വേണം?
10. ഏതു വിധം വസ്തുക്കളെ ഒരു വൎഗ്ഗത്തിൽ ചേൎക്കാം? 11. ജാതി എന്നാൽ
എന്തു? 12. ജാതിയിൽ ഉൾപ്പെട്ട ഓരോ വസ്തുവിന്നു എന്തു പറയും? 13. ജാ
തിയും വ്യക്തിയും തമ്മിൽ എന്താകുന്നു ഭേദം? 14. മനുഷ്യജാതിയിൽ ഉൾപ്പെട്ട
വ്യക്തികളുടെ പേരുകൾ പറക. 15. മരമെന്ന ജാതിയിലുള്ള വ്യക്തികളിൽ
ചിലവ പറക. 16. സംജ്ഞിക്കും വ്യക്തിക്കും തമ്മിൽ എന്താകന്നു വ്യത്യാസം?
17. സംജ്ഞാനാമങ്ങൾക്കു അൎത്ഥമില്ലെന്നു പറയുന്നതിന്റെ താത്പൎയ്യമെന്തു? 18.
ജാതികളുടെ പേരുകൾ എന്തു നാമം? 19. സാമാന്യനാമത്തിന്നും സംജ്ഞാനാമ
ത്തിന്നും തമ്മിൽ എന്താകുന്നു വ്യത്യാസം?

നാലാം പാഠം.

(i) സമൂഹനാമങ്ങൾ.

1. പട്ടാളം. 2. സേന. 8, സഭ. 4. സംഘം.

15. യുദ്ധം ചെയ്വാനായിട്ടു അഭ്യസിപ്പിച്ച അനേകം ആ
ളുകൾ ഒന്നിച്ചു കൂടിയാൽ ആ ആളുകളുടെ കൂട്ടത്തിന്നു എല്ലാം
കൂടിയുള്ള പേർ പട്ടാളമെന്നാകുന്നു. ഒരു പട്ടാളത്തിൽ രാമ
സിംഗ്, ജയസിംഗ്, കോന്തിമേനോൻ, രാമൻനായർ, ഹു
സ്സൻഖാൻ എന്ന അനേകവ്യക്തികൾ കൂടിയിരിക്കും. ഈ
വ്യക്തികളിൽ ഓരോന്നിന്നു പട്ടാളം എന്നു പറവാൻ പാടില്ല.
അതുപോലെ ഒരു കാൎയ്യത്തിന്നു വേണ്ടി ഒന്നിച്ചു കൂടിയ ഒരു
കൂട്ടം ആളുകൾക്കു സഭയെന്നു പേർ പറയുന്നു. അവരിൽ
ഓരോ സാമാജികനെ സഭയെന്നു പറകയില്ല.

16. കൂട്ടങ്ങളുടെ പേരുകൾ്ക്കു സമൂഹനാമങ്ങൾ എന്നു പ
റയും. ജനം, കമ്പനി, പാൎല്ലിമെണ്ട്, ബോൎഡ്, യോഗം, കൂട്ടം.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/22&oldid=196233" എന്ന താളിൽനിന്ന് ശേഖരിച്ചത്