താൾ:56A5726.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

X അവതാരിക

മൂന്നും നാലും തരങ്ങളിലെ വിദ്യാൎത്ഥികളുടെ ആവശ്യം നിമിത്തമാകുന്നു. രണ്ടാ
മതു ഇതിൽ ആവൎത്തനമെന്ന ഒരു ദോഷമുണ്ടെന്നും പറയാം. ദുൎഗ്രാഹ്യമായ
വിഷയങ്ങൾ ആവൎത്തനത്താൽ മാത്രം എളുപ്പത്തിൽ മനസ്സിലാക്കാമെന്നു ആ
ലോചിച്ചത്രേ പ്രയാസമുള്ള ഭാഗങ്ങൾ പിന്നെയും പിന്നെയും ആവൎത്തിച്ചി
രിക്കുന്നതു.

ഉപാദ്ധ്യായന്മാൎക്കും ശിഷ്യന്മാൎക്കും ഭാഷാവ്യാകരണത്തിൽ ഒരു പോലെ
അരുചിയും അനാദരവും ഉണ്ടെന്നതു സൎവ്വസമ്മതമാണല്ലോ. അതിന്നു കാര
ണം, പാഠശാലകളിൽ ഉപയോഗിക്കുന്ന വ്യാകരണപുസ്തകങ്ങളിൽ പലേടങ്ങ
ളിലും ശാസ്ത്രീയരീതി വിട്ടു ചില അസംഗതങ്ങളെ ചേൎത്തു രചിക്കയാൽ ഭാഷ
യിൽ കാണുന്ന എല്ലാപ്രയോഗങ്ങൾക്കും വാക്യബോധത്തിന്നും ഇവ മതിയാവാ
ത്ത നിമിത്തം തന്നേ. ഈ ദോഷം നിവാരണം ചെയ്യേണമെങ്കിൽ ഗ്രന്ഥക
ൎത്താവിന്നു കേരളത്തിന്നു ചുറ്റുമുള്ള ഇതര ദ്രാവിഡഭാഷകളായ കൎണ്ണാടകം,
തുളു, കടക, തോഡ, ബഡഗു, തമിഴു, തെലുങ്കു എന്നിവയുടെ ഏതാനും അറി
വും സംസ്കൃതവ്യാകരണപരിചയവും വേണം. ഇതുകൂടാതേ, ഭാഷാശാസ്ത്രം
(Philology)എന്ന നവീനശാസ്ത്രത്തിന്റെ പരിജ്ഞാനവും വേണ്ടുംവിധം ഉണ്ടാ
യിരിക്കേണം. ഇതെല്ലാം ഏകത്ര സിദ്ധിച്ചു കിട്ടുവാൻ പ്രയാസമാകുന്നുവെ
ങ്കിലും ഈ ഭാഷകളുടെ വ്യാകരണം ഇംഗ്ലീഷിൽ കിട്ടുന്നവയെ വായിച്ചു കഴി
യുന്ന വിധത്തിൽ ഉപയോഗപ്പെടുത്തി ഭാഷാവ്യാകരണത്തിലുള്ള അനാദര
ത്തെ നീക്കം ചെയ്തു ഭാഷാവ്യാകരണം പഠിക്കുന്നവൎക്കു യഥാൎത്ഥമായി പ്രയോജ
നമുള്ളതാക്കിത്തിൎക്കേണം എന്നാകുന്നു നമ്മുടെ ഉദ്ദേശം. ഈ അഭിലാഷം എത്ര
ത്തോളം സാദ്ധ്യം എന്നതു ഈ ബാലവ്യാകരണത്തിൽ വിദ്യാൎത്ഥികൾക്കുണ്ടാ
കുന്ന ആദരംകൊണ്ടു നിശ്ചയിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/14&oldid=196213" എന്ന താളിൽനിന്ന് ശേഖരിച്ചത്