താൾ:56A5726.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക IX

ങ്ങളായ നാമം, ക്രിയ, അവ്യയം എന്നീ മൂന്നു വൎഗ്ഗങ്ങൾ കൂടാതേ, ഗുണവ
ചനങ്ങളെന്നും ക്രിയാവിശേഷണങ്ങളെന്നും രണ്ടു വിധ പദങ്ങളെ കൂടേ ഇവി
ടെ അധികമായി ചേൎത്തിരിക്കുന്നു. ഇതിനാൽ വ്യാകരണത്തിലുള്ള അനവ
ധി പ്രയാസങ്ങൾ എല്ലാം കുറഞ്ഞുപോകുമെന്നു വിശ്വസിക്കുന്നു. വിദ്യാൎത്ഥി
കൾ ശബ്ദസ്വരൂപത്തെ നോക്കാതേ ആ ശബ്ദത്തിന്നു വാക്യത്തിലുള്ള അനുഭവ
ത്തെ മാത്രം നല്ലവണ്ണം ആലോചിച്ചു ശബ്ദത്തിന്റെ പ്രവൃത്തി നിശ്ചയിച്ചു ആ
പ്രവൃത്തി ഏതു പദത്തിന്റെ ലക്ഷണത്തിന്നു ഒക്കുന്നു എന്നു കണ്ടു പിടിച്ചാൽ
അതു ഇന്ന പദമെന്നു എളുപ്പത്തിൽ അവൎക്കു നിശ്ചയിക്കാം. അടി, പിടി,
കടി, മുറി, വിളി എന്നവ പ്രയോഗം കൊണ്ടല്ലാതേ നാമമോ ക്രിയയോ എന്നു
നിശ്ചയിപ്പാൻ പാടില്ലാത്തപ്രകാരം തന്നേ പച്ച, വെള്ള, നീലം, രക്തം ഇവ
ഗുണനാമങ്ങളോ ഗുണവചനങ്ങളോ എന്നതു പ്രയോഗം കൊണ്ടല്ലാതേ രൂപം
കൊണ്ടു ഗ്രഹിപ്പാൻ പ്രയാസം. അതുകൊണ്ടു വിദ്യാൎത്ഥികൾ വാക്യാൎത്ഥത്തെ
നല്ലവണ്ണം ആലോചിക്കുകയും ലക്ഷണങ്ങൾ ലക്ഷ്യത്തിന്നു ഒത്തു വരുന്നുവോ
എന്നു പരീക്ഷിക്കുകയും വേണം.

വ്യാകരണം ഒരു ശാസ്ത്രമെന്നു മാത്രമാകുന്നു ആദ്യം പറഞ്ഞുതു; എന്നാൽ
എല്ലാ ശാസ്ത്രത്തിനും പ്രത്യേകമായി ഒരു വിഷയം വേണം. വ്യാകരണത്തി
ന്റെ വിഷയം ശബ്ദങ്ങൾ (വാക്കുകൾ) ആകുന്നു. ഈ ശബ്ദങ്ങളെ തരങ്ങ
ളായി വിഭാഗിക്കുന്നു. ഈ തരങ്ങൾ നാമം, ഗുണവചനം, ക്രിയ, ക്രിയാവി
ശേഷണം, അവ്യയം എന്നിവ തന്നേ. ഈ വിഭാഗങ്ങളുടെ അവാന്തരവിഭാ
ഗങ്ങളെയും പറഞ്ഞിരിക്കുന്നു. നാമത്തിൽ സംജ്ഞാനാമം. സാമാന്യനാമം,
ഗുണനാമം, മേയനാമം, സമൂഹനാമം, സൎവ്വനാമം, ക്രിയാനാമം എന്നി ഉൾ
പ്പിരിവുകൾ ഉണ്ടു. സകൎമ്മക്രിയ, അകൎമ്മകക്രിയ, അബലക്രിയ, ബലക്രിയ,
ഭാവക്രിയ, നിഷേധക്രിയ, പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ എന്നീ ഉൾപിരിവുക
ളായി ക്രിയയെ വിഭാഗിക്കുന്നു. ശേഷം മൂന്നു പദങ്ങളുടെ വിഭാഗങ്ങളെ ഈ
പുസ്തകത്തിൽ വിവരിക്കുന്നില്ല.

വാക്യാംശങ്ങൾ തമ്മിലുള്ള സംബന്ധത്തെയും വാക്യങ്ങളെയും വാക്യാംശങ്ങ
ളെയും കൂട്ടിച്ചേൎക്കേണ്ടുന്ന വിധത്തെയും നാമരൂപങ്ങളുടെയും ക്രിയാരൂപങ്ങളു
ടെയും അനുഭവത്തെയും പ്രയോഗത്തെയും മറ്റും വിവരിക്കേണ്ടതു വാക്യകാ
ണ്ഡത്തിൽ ആകയാൽ ആയവയെ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നു.

ഈ ബാലവ്യാകരണത്തിൽ ചില ദൂഷ്യങ്ങൾ ഉണ്ടെന്നു ഒരാക്ഷേപം ഉണ്ടാ
യിരിക്കാം; ഒന്നാമതു ഇതിന്റെ ക്രമം സാധാരണവ്യാകരണഗ്രന്ഥങ്ങളിൽനി
ന്നു വളരേ ഭേദിച്ചിരിക്കുന്നു എന്നാകുന്നു. ഈ വ്യത്യസ്തക്രമത്തെ ആദരിച്ചതു

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/13&oldid=196211" എന്ന താളിൽനിന്ന് ശേഖരിച്ചത്