താൾ:56A5726.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VIII അവതാരിക.

വാൻ പാടില്ല; അതുകൊണ്ടു അവർ ശാസ്ത്രവിഷയങ്ങളെ ന്യായമായി പഠിപ്പി
ക്കുന്നു എന്നു പറഞ്ഞുകൂട. ഈ വിധം ഉപാദ്ധ്യായന്മാരുടെ ഉപയോഗത്തിന്നും
മതിരാശിസംസ്ഥാനത്തിലെ വിദ്യാഭ്യാസനിബന്ധനകളെ അനുസരിച്ചും ആ
കുന്നു ഈ ചെറിയ വ്യാകരണം ഉണ്ടാക്കിയിരിക്കുന്നതു. ഇതിൽ മൂന്നാന്തരത്തി
ന്നും നാലാന്തരത്തിന്നും ആവശ്യമുള്ള വിഷയങ്ങൾ മാത്രം പറഞ്ഞിരിക്കകൊണ്ടു
മൂലപാഠങ്ങളേ അടങ്ങുന്നുള്ളൂ. മൂന്നാന്തരത്തിലെ വിദ്യാൎത്ഥികൾ ഒരു വാക്യ
ത്തിലെ നാമങ്ങളെയും ക്രിയകളെയും ചൂണ്ടിക്കാണിപ്പാൻ സാമൎത്ഥ്യമുള്ളവരായി
രിക്കേണം എന്നു വിദ്യാദ്ധ്യക്ഷരാൽ കല്പിക്കപ്പെട്ടിരിക്കയാൽ ഒരു നാമത്തെയും
ഒരു ക്രിയയെയും ചേൎത്തു രണ്ടു പദങ്ങളുള്ള ചെറിയ ചെറിയ വാക്യങ്ങളെ
ഉണ്ടാക്കി അതിൽനിന്നു ഓരോ തരത്തിലുള്ള നാമങ്ങളുടെ സംജ്ഞകളെയും
ലക്ഷണങ്ങളെയും പറഞ്ഞിരിക്കുന്നു. ഇതേപ്രകാരത്തിൽ തന്നേ ക്രിയകളുടെ
ലക്ഷണങ്ങളെയും കാണിച്ചിരിക്കുന്നു. ഉപാദ്ധ്യായർ ഇങ്ങിനെയുള്ള ചില
വാക്യങ്ങളെ ഉണ്ടാക്കി ശിഷ്യന്മാരെ ഈ വിധത്തിൽ ശീലിപ്പിച്ചാൽ അവൎക്കു
നാമത്തിന്റെയും ക്രിയയുടെയും സ്വഭാവം എളുപ്പത്തിൽ മനസ്സിലാകുമെന്നു
വിചാരിക്കുന്നു.

നാലാന്തരത്തിൽ വിദ്യാർത്ഥികൾ ഒരു വാക്യത്തിലെ നാമങ്ങളെയും ക്രിയക
ളെയും ചൂണ്ടിക്കാണിക്കുന്നതിനു പുറമെ വാക്യത്തിലെ ആഖ്യം, ആഖ്യാതം,
കൎമ്മം ഇവയെക്കൂടി കാണിക്കേണ്ടതാകയാൽ വാക്യത്തിന്റെ ലക്ഷണങ്ങളെ
ഇവിടെ രണ്ടാമതും പറഞ്ഞിരിക്കുന്നു. ആഖ്യം, ആഖ്യാതം, കൎമ്മം ഇവ വിവ
രിക്കയും ഇവക്കും പദവിഭാഗത്തിന്നും തമ്മിലുള്ള സംബന്ധം കാണിക്കയും ചെ
യ്തിരിക്കുന്നു. മൂന്നാന്തരത്തിന്നുള്ള ഭാഗത്തിൽ പറഞ്ഞ ലക്ഷണങ്ങൾ ക്രടാതേ
വാക്യാംശങ്ങളായ ആഖ്യാഖ്യാതങ്ങളെ സംബന്ധിച്ച നാമലക്ഷണങ്ങളെ
യും വിവരിച്ചിരിക്കുന്നു.

കൎമ്മത്തിന്റെ ലക്ഷണങ്ങളെ പറഞ്ഞു ശേഷം സകൎമ്മക്രിയയെയും അക
ൎമ്മകക്രിയയെയും വിവരിക്കയും പിനെ പ്രകൃതിപ്രത്യയങ്ങളുടെ ലക്ഷണങ്ങ
ളെ കാണിച്ചു നാമത്തിന്റെ രൂപഭേങ്ങളായ ലിംഗം, വചനം, വിഭക്തി
എന്നിവയെ വൎണ്ണിച്ചു ക്രിയാരൂപഭേങ്ങളെ പറകയും ചെയ്തിരിക്കുന്നു. കൃത്തും,
തൎദ്ധിതവും, സമാസവും, തത്സമവും, തദ്ഭവവും ഇവിടെ ആവശ്യമല്ലായ്കയാൽ
പ്രസ്താവിച്ചിട്ടില്ല. ആയവ ഉയൎന്ന തരത്തിലുള്ള വ്യാകരണത്തിൽ* വിവരി
ക്കും. ഭാഷാവ്യാകരണത്തിൽ സാധാരണമായി സ്വീകരിച്ചുവരുന്ന പദവിഭാ

* വ്യാകരണമിത്രം എന്ന ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രസിദ്ധപ്പെ
ടുത്തും.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/12&oldid=196210" എന്ന താളിൽനിന്ന് ശേഖരിച്ചത്