താൾ:39A8599.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

440 തലശ്ശേരി രേഖകൾ

ഇഷ്ടിവിൻ സായ്പു അവർകൾ പുതുക്കുടി പക്കി മൂപ്പൻ എന്ന പറയുന്നവനെ കണ്ണൂൽ
ദൊറൊഗസ്ഥാനത്ത നിർത്തിപ്പാൻ ബൊധിക്കകൊണ്ട അവരവർക്ക ആവിലാതി
അഞ്ഞായങ്ങൾ കെൾപ്പിപ്പാൻ ഉള്ള സമയത്ത മെൽ എഴുതിയ പക്കിമൂപ്പൻ ദൊറൊ
ഗക്ക പൊഇക്കെൾപ്പിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 22 നു
ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജൂലായിമാസം 3 നു കൊളക്കാട്ടനിന്ന എഴുതിയത.

972 I

1122 ആമത രാജശ്രീ കണ്ണൂൽ ആദിരാജാവിവി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ കണ്ണൂൽ മുൻമ്പെ ദൊറൊഗ സ്ഥാനത്തിൽ നടക്കുന്നവന്റെ നടപ്പ നമുക്ക
തെളിഞ്ഞു വരായ്കകൊണ്ടു ആ സ്ഥാനത്തിൽ പരിപാലിക്കെണ്ടതിന ഈ വരുന്ന
പുതുക്കുടി പക്കി മുപ്പനെ ആക്കി വെച്ചിരിക്കുന്ന. അതുകൊണ്ട ഈ വർത്തമാനം
തങ്ങൾക്ക എഴുതിയായത വിശെഷിച്ച തങ്ങളെ സുഖസന്തൊഷത്തൊടകൂട ഇരിക്കുന്ന
എന്ന കെട്ടാൽ നമുക്ക എപ്പൊഴും പ്രിയംതന്നെ ആകുന്നത. യെന്നാൽ കൊല്ലം 973
ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജൂലായിമാസം 3 നു
എഴുതിയത.

973 I

1123 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കൊളക്കാടൻ
പണിക്കര എഴുതി കെൾപ്പിക്കുന്ന സങ്കടം അരജി. കണ്ടൊത്തശെരി ദെശത്ത
പതിന്നാലായിരം പണത്തിന്ന ഇനിക്കുള്ള പന്ത്രണ്ടുകണ്ടിപ്പറമ്പും പന്ത്രണ്ടു കലപ്പാട
ഉഭയവുംകൂടി ഉള്ളതിന്റെ പണം പതിനാലായിരവും തരാമെന്ന ചിന്നുപട്ടര കാരിയക്കാര
എന്നൊടു പറഞ്ഞ പതിനാലാഇരം പണത്തിന്ന അതിനുള്ള പ്രമാണം കാരിയക്കാര
എന്നൊട 971 ആമതിൽ വാങ്ങി. ആപ്പണം ഇത്രനെരവും തന്നതും ഇല്ല. സായ്പു
അവർകളെ ദെയകടാക്ഷം ഉണ്ടായിട്ട എന്നൊടു വാങ്ങിയ പ്രമാണമെങ്കിലും തരുവാൻ
വെച്ചപണം പതിനാലാഇരം എങ്കിലും വാങ്ങിത്തന്ന എന്നെരെക്ഷിക്കവെണ്ടിഇരിക്കുന്നു.
എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ജൂലായിമാസം 3 നു എഴുതിയത.

974 I

1124 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക കൊളക്കാടൻ
പണിക്കര എഴുതിക്കെൾപ്പിക്കുന്ന സങ്കടം അരജി. 67 ആമതിൽ എന്റെ അമ്മാമെൻ
കരുണാകരപ്പണിക്കര ഇനിക്കുള്ള കൊട്ടിപ്പുറത്ത വീട്ടിൽനിന്നദീനമായികെടക്കുമ്പൊൾ
എഴുന്നള്ളി ഇരിക്കുന്നടത്തെ കൽപനക്ക വെളയാട്ടുശെരി കൊമൻനായരെയും എതാ
നും ആളയും അയച്ച എന്റെ കാരണവരെ എടുപ്പിച്ചുകൊണ്ടുപൊയി മാടത്തിൽ
കൊവിലകത്ത കൊണ്ടുചെന്ന ആനക്ക വെള്ളം കൊടുക്കുന്നെ പാത്തിയിടെ ചൊട്ടിൽ
ഇട്ട അടച്ച വലച്ച ഇനിക്കുള്ള കുനൊളിപ്പറമ്പത്തെ വീടും അതിനൊട കൂടി 25000
പണത്തിന്ന ഉള്ള യുഭയവും പറമ്പും ശെഷം ഇതിൽ പുറമെയുള്ള ഉഭയങ്ങളും
പറമ്പുകളും എന്റെ സ്ഥാനങ്ങളും അമ്മാമനെക്കൊണ്ടു ചൊമ്പൊലഇൽ എഴുതിച്ച
തമ്പുരാൻ വാങ്ങി അമ്മാമെൻ മരിക്കാറായാരെ കൊവിലകത്തനിന്ന എടുപ്പിച്ച എന്റെ
ഭവനത്തിൽ കൊണ്ടുവന്ന ഇട്ടതിന്റെ പിറ്റെദിവസം അമ്മാമെൻ മരിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/500&oldid=201250" എന്ന താളിൽനിന്ന് ശേഖരിച്ചത്