താൾ:39A8599.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

432 തലശ്ശേരി രേഖകൾ

കല്പന വരുംപ്രകാരം നടക്കയുമാം. എന്നാൽ കൊല്ലം 973 ആമത മിഥുന മാസം 10 നു
എഴുതിയത 16 ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻ മാസം 27 നു വന്ന ഒല.

959 I

1109 ആമത ഇഷ്ടിമിസായ്പു അവർകൾക്ക കൊട്ടയത്ത മൂത്തരാജാവ സലാം.
മുൻമ്പെ കൊട്ടയത്തന്ന തീയ്യന കൊന്ന അവസ്ഥക്ക മൂന്ന മാപ്പളമാര മെസ്സറ കൂട്ടി
അയച്ച തിരുവങ്ങാട്ട ചൊക്കിഇൽ ആക്കീട്ടും ഉണ്ടല്ലൊ. ആയവസ്ഥകൊണ്ട ഇവിട
വിസ്തരിച്ച തിന്റെശെഷം തീയ്യൻ കിണറ്റിൽ വീണു മരിക്കയത്ത്രെ. മാപ്പളമാര
കൊന്നിട്ടില്ല എന്നത്ത്രെ ഇവിട വിസ്തരിച്ചടത്ത കണ്ട, സാക്ഷി പറഞ്ഞ. തീയ്യന കൂട്ടി
അയക്കണ മെന്നല്ലൊ അമ്പൂന എഴുതി അയച്ചത. അത്തീയ്യന ഇവിട കാൺമാനുമില്ല.
അവൻ തുൻമ്പ അറിയാതെ പറകകൊണ്ടെല്ലൊ അവൻ മാറിനിന്നത. അതുകൊണ്ട
മാപ്പളമാര കാവലവിടുത്ത അയക്കയും വെണം. എനിയും അക്കാരിയംകൊണ്ട
വിസ്തരിക്കെണ്ടിവന്നു എങ്കിൽ അന്ന മാപ്പളമാര കൂട്ടി അയക്കയും ചെയ്യാം. എന്നാൽ
കൊല്ലം 973 ആമത മിഥുനമാസം 3 നു എഴുതിയത. മിഥനം16 നു ഇങ്കിരിയസ്സ കൊല്ലം
1798 മത ജുൻ മാസം 27 നു വന്ന കണ്ടത്.

960 I

1110 ആമത അമഞ്ഞാട്ടിൽ നായര അടയാളം ബഹുമാനപ്പെട്ടിരിക്കുന്ന ഇങ്കിരിയസ്സ
കുമ്പഞ്ഞികല്പനക്ക പയ്യനാട്ടുകരയും പയ്യർമ്മലയും അദാലത്ത ചാവടിഇൽ
ദൊറൊഗ കണ്ടു. കാരിയം എന്നാൽ 9 നു തന്നെ കൊറെയ പണവും കൊടുത്ത
കൊഴിലാണ്ടിക്ക അയക്കുമ്പഴെക്ക മഹാരാജശ്രീ ധൊര അവർകൾ തലച്ചെരിക്ക
പൊയെന്ന കെൾക്ക കൊണ്ട അയച്ച ആളുകൾ മടങ്ങി വരിക ആയത. ആയതകൊണ്ട
ദൊറൊഗക്ക സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക യെഴുതി അയച്ച പണം
തലച്ചെരിക്ക കൊടുത്ത യക്കയൊ അത അല്ല കൊഇലാണ്ടിഇൽ തന്നെ വെക്കയൊ
എന്നുള്ളതിന്റെ അവസ്ഥ തിരിച്ച അറിയിമാറാക്കയും വെണമെല്ലൊ. വിശെഷിച്ച
ഞാൻ കരാർന്നാമം എഴുതി കൊടുത്തിട്ടുള്ള തറെയിലെ പണം കൂത്താട്ടിൽനായര
എടുപ്പിച്ചിട്ടുള്ളത ഇവിടെ ബൊധിപ്പിപ്പാൻ തക്കവണ്ണം കൊഴിക്കൊട്ടെക്ക എഴുതി
കൊടുത്തയച്ചതിന്റെശെഷം മഹാരാജശ്രീ കുമിശനർ സായ്പുമ്മാരുടെ പരമാനികം
കൂത്താട്ടിൽ നായരക്ക കൊടുത്തയച്ചിട്ട പണം ഇവിടെ തരിക എങ്കിലും അങ്ങൊട്ട
കൊടുത്തയക്ക എങ്കിലും ഉണ്ടായതും ഇല്ല. ആയതകൊണ്ട കൂത്താട്ടിൽ നായര
യെടുപ്പിച്ചത പൊക രണ്ടാം ഗഡുവിന്റെ പണം തികച്ച നാല ദിവസത്തിൽ എടഇൽ
ബൊധിപ്പിച്ച തരുന്നതും ഉണ്ട. ഇവിടുന്ന കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടും പണത്തിന
നെരകെട വരികയും ഇല്ല. എന്നാൽ ഇ അവസ്ഥകൾ ഒക്കയും മഹാരാജ സായ്പു
അവർകളെ ദിവ്യചിത്തത്തിൽ ബൊധിച്ച ഒന്നിനും കുഴക്കകൂടാതെ ആക്കിതരണം.
എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 13 നു മിഥുനം 16 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത ജൂൻ മാസം 27 നു വന്ന കണ്ടത.

961 I

1111 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊറളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ കൊല്ലം 973 ആമതിലെ രണ്ടാം ഗഡു വഹ ഉറുപ്പിക
മുൻമ്പിൽ സർക്കാരിൽ ബൊധിപ്പിച്ചതിന്റെശെഷം ചെല്ലും ഉറുപ്പിക വഹഇൽ ഇപ്പൊൾ
നമ്മുടെ സറാപ്പ കൃഷ്ണൻവശം 13000 ഉറുപ്പിക കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/492&oldid=201232" എന്ന താളിൽനിന്ന് ശേഖരിച്ചത്