താൾ:39A8599.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 397

സ്സൂപ്പി യെഴുതിയത. യെന്നാൽ യെന്റെ കാരണവന്ന ദെണ്ണമായിട്ട ഇന്ന നാള മരിക്കു
എന്ന കെൾക്കുന്ന. അതുകൊണ്ട ഒരിക്കൽ ക്കാണുവാൻ വെണ്ടി യെനക്ക തലച്ചെരി ഇൽ
പൊകെണ്ടി ഇരുന്നു. അതിന സായ്പു അവർകളെ കൃപയുണ്ടാ ഇട്ട നാലനാളെത്തെ
അനുവാതം യെനക്ക തലച്ചെരിയിൽ വരുവാൻ തക്കവണ്ണം കൊടുത്തയച്ചു എങ്കിൽ
വലിയെ കൃപ ആയിരുന്നു. ശെഷം യെന്റെ ചെറിയെ മമ്മൊക്ക ആറെ ഇ മാസമായി
യെല്ലൊ അവിട തടുത്തിട്ട പാർപ്പിച്ചിരിക്കുന്നത. അതുകൊണ്ടു അവനിപ്പൊൾ വലിയെ
ദീനമായിരിക്കുന്നു. അതുകൊണ്ട സായ്പു അവർകളെ കൃപ ഉണ്ടായിട്ട അവന തടവിന്ന
കിഴിച്ചു എങ്കിൽ വലിയെ കൃപ ആയിരുന്നു. മമ്മി കടം വീടെണ്ടെ ആളുകൾ എനി
മെല്പട്ട വല്ലവരും വന്ന അത്തായം വെച്ചാൽ ഞാനതിന്ന വഴി പറഞ്ഞി കൊടുകയും
ചെയ്യാം. യെന്നാൽ കൊല്ലം 973 ആമത മെടമാസം 15 നു എഴുതിയത. 16 നു എപ്രൽ 26
നു വന്നത.

904 I

1054 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലിസ്സായ്പു അവർകൾക്ക കടത്തനാട്ട പൊറളാതിരി ഉദെയവർമ്മരാജാ
അവർകൾ സല്ലാം. എന്നാൽ സായപു അവർകൾ കൊടുത്തയച്ച കത്തും ദൊറൊഗ
സായ്പു അവർകൾക്ക എഴുതിയ കത്തിന്റെ പെർപ്പും ഇവിടയെത്തി. വാ ഇച്ച
വർത്തമാനം മനസ്സിലാകയും ചെയ്തു. പെർപ്പാൽ എഴുതി വന്നിട്ടുള്ള കാരിയത്തിന
ഇവിടയുണ്ടായ പ്രകാരങ്ങൾക്ക ഒന്നല്ലാതെ നാലപ്രാവിശ്യം ദൊറൊഗാന എഴുതി അയച്ച
തരകിന്റെ പെർപ്പ ശെഷയ്യന്റെ പക്കൽ കൊടുത്തയച്ചിട്ടും ഉണ്ടു. ആയതിൽ
എഴുതിട്ടുള്ള വിവരം പൊലെ ഒക്കയും നമ്മുടെ ശെഷയ്യൻ അറിക്കുമ്പൊൾ സായ്പു
അവർകൾക്ക ബൊധിക്കയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 973 ആമത മെടമാസം 15
നു എഴുതിയത. ഇതിനൊടകൂട വന്ന ഒല ദൊറൊഗക്ക എഴുതിയതിന്റെ പെർപ്പ.

905 I

1055 ആമത വടകര ദൊറൊഗക്ക എഴുതിയ ഒല 4. അരുളിച്ചെയ്കയാൽ എഴുതിയ
തരക വടകര അദാലത്ത ദൊറൊഗ കണ്ടു. കാരിയം എന്നാൽ കൊടുത്തയച്ച കയിമുറി
വായിച്ച കെട്ട അവസ്ഥയും ഗ്രഹിച്ചു. മാമ്പെലെ മൂസ്സക്കു ഒരു പറമ്പത്ത കാണം
കയറ്റിയ അവസ്ഥക്കയെല്ലൊ ഇങ്ങൊട്ട എഴുതി അയച്ചത. അപ്പറമ്പിന്റെ
കാണപ്രമാണം ശിപ്പാ ഇന്റെ പക്കൽ കൊടുത്തയച്ചത ഇവിട കാണുകയും ചെയ്തു.
അവിണാക്കാണാരനും അവന്റെ കാരണവന്മാരും എറക്കുറയക്കണ്ട ഉള്ള മുതല
ഇങ്ങ ബൊധിപ്പിപ്പാൻ ഉണ്ടാക കൊണ്ടു അവര അടക്കി പൊരുന്ന കണ്ടങ്ങളും
പറമ്പകളും കാണാരൻ തന്നെ ഇങ്ങു വകയാക്കി യെഴുതിത്തരിക കൊണ്ടു ആവക ഇന്മല
ഉള്ള വാരവും വകച്ചുലും യെടുത്ത ഇങ്ങു ബൊധിപ്പിക്കെണ്ടതിനും അവിടത്തെ
പ്രവൃത്തിക്കായിട്ടും ചാത്തപ്പന ഇങ്ങന്ന കല്പിച്ചി ആക്കി ഇരിക്കുന്നു യെന്നുള്ള പ്രകാരം
മുൻ മ്പെ തരക എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. ഇപ്പഴ ഇവിട കൊടുത്തയച്ച പ്രമാണ
ത്തിന്റെ കാര്യം ഇവിടന്ന തെളിച്ച കൊടുക്കണ്ടതിന ഇപ്രമാണത്തിനു ചെർന്ന
എഴുത്തുകളും കൂടി ക്കൊണ്ടുവന്നാൽ അക്കാരിയം നാലാള കണ്ടപ്രകാരം വയ്യാക്കി
തരാമെന്ന മൂസ്സയൊടു പറഞ്ഞതിന്റെ ശെഷം അക്കാരിയത്തിന ദൊറൊഗന്റെ
അരിയത്തതന്നെ പൊകണം എന്നത്രെ വന്ന ശിപ്പായികളും മൂസ്സയും പറഞ്ഞത.
വല്ലകാരിയം ഇവിട ഗ്രഹിപ്പിച്ചാൽ അതിന്റെ നെരും ഞായവും പൊലെ അല്ലാതെ
കണ്ടു വെറെയൊന്ന വിജാരിക്കുമാറില്ല. മൂസ്സ 9 നു കൊടുത്തയച്ച കയിമുറിക്ക മറുപടി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/457&oldid=201158" എന്ന താളിൽനിന്ന് ശേഖരിച്ചത്