താൾ:39A8599.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 377

ഇല്ലായ്കകൊണ്ടും ഇക്കാര്യം മെൽ തങ്ങളെ പക്ഷത്തിൽ ഉള്ള വാക്ക വാങ്ങുവാൻ
നമുക്ക താല്പര്യമായിട്ട ഇരിക്കകൊണ്ടും ഇ അർജീന്റെ പെർപ്പ കൊടുത്തയച്ചിരി
ക്കുന്ന. ശെഷം നമ്മുടെ മെൽ ആയിരിക്കുന്ന അവർകൾക്കു ഈ അവസ്ഥഇലെ
വിവരങ്ങൾ ഒക്കയും ബൊധിപ്പിക്കെണ്ടതിന നമുക്ക അപെക്ഷ ആകകൊണ്ട കുടിയാ
മ്മാര എഴുതി കൊടുത്ത വിവരത്തിന തങ്ങൾക്കുള്ള സങ്ങതി എതുപ്രകാരം ആകുന്നു
എന്ന തിരിച്ചി എഴുതി അയക്കണം എന്ന നാം അപെക്ഷിച്ചിരിക്കുന്ന. വിശെഷിച്ച തെങ്ങ
1000 ന ഉറുപ്പ്യ 10 അടക്ക 1000 റെസ്സ 80 പിലാവ മരം ഒന്നിന ബെള്ളിപണം ചുരിക്കമായിട്ട
ആകുന്നത എന്ന നമുക്ക ബൊധിക്കുന്ന. തങ്ങളെ ബൊധം കൊണ്ട ഇതിനൊടകുട
എഴുതി വെച്ചിരിക്കുന്ന.

865 I

1019 ആമത ബഹുമാനപ്പെട്ടെ ഇങ്കിരിയസ്സ കുമ്പഞ്ഞിഇന്റെ കല്പനക്ക വടക്കെ
മുഖം തലച്ചെരി തുക്കടിഇൽ അധികാരി രാജശ്രീ പീലി സായ്പു അവർകൾക്ക കൂത്താളി
നായര സലാം. എഴുതി അയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും ചെയ്തു.
പാലെരിയെ കണക്കുകൊണ്ടും വിരൊധത്തിന്റെ അവസ്ഥകൊണ്ടും എല്ലൊ
എഴുതിയതിൽ ആകുന്ന. പാലെരി തറഇലെ നികിതി വഹക്ക 69 മതിൽ കുഞ്ഞിപ്പൊ
ക്കറൊട കടം മെടിച്ച കൊടുത്തിട്ടുള്ള അവസ്ഥക്ക പല പ്രാവിശ്യവും സായ്പൂന
സങ്കടമായിട്ട ഞാൻ എഴുതി അയക്കയും ചെയ്തുവെല്ലൊ. ആയത ഒന്നും തീരാതെ ഞാൻ
നിന്നാൽ എന്റെ കടക്കാരന കൊടുപ്പാൻ മൊതല ഇല്ലാതെ കണ്ട കൊഴങ്ങിപ്പൊകയും
ചെയ്യുമെല്ലൊ. ഞാൻ കൊടുത്തയച്ച കണക്കിന തകറാറ ഉണ്ടെങ്കിൽ പാലെരി നായരെ
യും 69 താമതിൽ പണം എടുപ്പിച്ച ആളെയും വരുത്തി കണക്ക ചൊതിച്ചിട്ട തകരാറ
ഉണ്ടെന്ന പറെഞ്ഞാൽ അവരൊട പറയാൻ തക്കവണ്ണം ഞാൻ കൂടി ആള ആയക്കയും
ആം. കൊഴിക്കൊട്ടന്ന ഇക്കണക്ക മഹാരാജശ്രീ കുമിശനെർമാരൊടകൂട പൊയി
ബൊധിപ്പിച്ചിരിക്കുന്ന. അതുകൊണ്ട സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
എന്റെ കടക്കാരന കൊടുപ്പാൻ കണക്കാചാരത്തിൽ അത്തറഇൽപെട്ട പണം വഴി
ആക്കിതരീക്കയും വെണമെല്ലൊ. എന്നാൽ കൊല്ലം 973 ആമത മീനമാസം 20 നു
എഴുതിയത മീനം 21 നു മാർസ്സമാസം 31 വന്നത.

866 I

1020 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലി സ്സായ്പു അവർകൾ വയ്യപ്പുറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതി
വരുന്ന കല്പന എന്നാൽ..... എന്നു പറെയുന്ന തീയ്യന കൊലപാതം ചെയ്തു. കുഞ്ഞിക്കുട്ടി
എന്നവനും കുഞ്ഞിഅമ്മത എന്നവനും വിസ്താരം കഴിപ്പാൻ തക്കവണ്ണം തനിക്ക
കല്പിച്ചയച്ചിരിക്കുന്ന. ശെഷം സാക്ഷിക്കാരെമ്മാരെ വിളിക്കും മ്പൊൾ വരികയും ചെയ്യും.
എന്നാൽ കൊല്ലം 973 ആമത മീനമാസം 21 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
മാർസ്സമാസം 31 നു എഴുതിയത.

867 I

1021 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലിസ്സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ സായ്പു അവർകൾ കൊടുത്തയച്ചകത്തും പയിമാശിക്കാര്യ
ത്തിന നമ്മുടെ രാജ്യത്തെ കുടിയാമ്മാര സർക്കാരിൽ അരജി എഴുതിയതിന്റെ പെർപ്പം
വായിച്ച മനസ്സിൽ ആകയും ചെയ്തു. മുൻമ്പിനാൽ കറാറ ചെയ്യുമ്പൊൾ കുടിയാമ്മാര

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/437&oldid=201114" എന്ന താളിൽനിന്ന് ശേഖരിച്ചത്