താൾ:39A8599.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

334 തലശ്ശേരി രേഖകൾ

774 I 933 മത വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തതൊപ്പർ പീലി
സ്സായ്പു അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാ അവർകൾ സലാം, കെഴക്കൻ
വീധിഇൽ എതാനും ചെല ദിക്കുകളിൽ നട്ടുണ്ടാക്കുന്ന കുരുപരിത്തിഇടെമാതിരി
കാണെണമെന്ന് തുപ്പായിയൊട സായ്പു അവർകൾ പറെഞ്ഞുയെന്ന കെൾക്കകൊണ്ട
ഇപ്പൊൾ മങ്ങലാടെൻ ചാത്തുവിന്റെ പറ്റിൽ എതാൻ കുരുപരുത്തിയും അതിന്റെ
കായും അണ്ടൊട്ട കൊടുത്തയച്ചിരിക്കുന്ന. സാഹെബ അവർകളെ കെഷമ സന്തൊഷ
വർത്തമാനത്തിനും നമ്മെക്കൊണ്ട വെണ്ടുന്ന കാര്യത്തിനും കൂടക്കൂടെ എഴുതി
വരുവാറാകയും വെണം. എന്നാൽ കൊല്ലം 973 മത മകരമാസം 12 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരിമാസം 29 നു യെഴുതിയത. മകരം 19 നു ജനവരിമാസം 29 നു
ഇവിടയെത്തുകയും ചെയ്തു. പെർപ്പ് ആക്കി.

775 I

934 മത് രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തൊപ്പർ പീലി സ്സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ നമ്മുടെ ജ്യെഷ്ഠൻ തീപ്പട്ട തിരുമാസ അടിയന്തരത്തിന 6
ഭാരം വെടി മരുന്ന വെണമെന്ന മകരമാസം 4 നു ബഹുമാനപ്പെട്ടെ സർക്കാരിൽ നാം
അപെക്ഷിച്ച കത്ത രണ്ടാമത സാഹെബ അവർകൾ വായിച്ചു കാണുംമ്പൊൾ
ബൊധിക്കയും ചെയ്യുമെല്ലൊ. മകരമാസം 4 നു കത്തും യെഴുതി സാഹെബ അവർകളെ
സമീപത്ത അയച്ചതിന്റെ ശെഷം സാഹെബ അവർകളെ കല്പനപ്പടിക്ക തലച്ചെരിഇന്ന
രണ്ട പെട്ടി വെടിമരുന്ന കിട്ടുകയും ചെയ്തു. അത യെകദെശം 4 തുലാം കാണുമെന്ന
തൊന്നുന്ന. 6 ഭാരം മരുന്ന വെണമെന്ന അപെക്ഷിച്ചിട്ട അല്പമായിട്ട കിട്ടുകകൊണ്ട
നമുക്ക വളര സങ്കടംതന്നെ ആയിരിക്കുന്നു. അതകൊണ്ട സാഹെബ അവർകളെ
കടാക്ഷം ഉണ്ടായിട്ട നാം അപെക്ഷിച്ചപ്രകാരം തന്നെ കിട്ടുമെങ്കിൽ വളര
സന്തൊഷമാകയും ചെയ്യും. അതല്ലാ എങ്കിൽ നാലഭാരം വെടിമരുന്ന എങ്കിലും തരുവാൻ
ബഹുമാനപ്പെട്ടെ സർക്കാരുടെ ദെയ ഉണ്ടാകയും വെണമെന്ന അപെക്ഷ ചെയ്യുന്ന. ഇ
അടിയന്തരം നല്ലവണ്ണം കഴിപ്പാൻ മൊഹം ഉണ്ടാകക്കൊണ്ട ഇക്കാര്യത്തിന
ബഹുമാനപ്പെട്ടെ സർക്കാരിൽനിന്ന കടാക്ഷിച്ച തരുമെന്ന നിശ്ചെയം ഉണ്ടാക്കൊണ്ട
പിന്നയും പിന്നയും അപെക്ഷിക്കുന്ന. ഇതിനു വല്ല മുനലും സർക്കാരിൽ
ജനിക്കെണ്ടതാകുന്ന എന്ന സാഹെബ അവർകൾ കല്പന കൊടുത്താൽ അപ്രകാരവും
അനുസരിക്കുന്നതിന വ്യത്ത്യാസം ഇല്ല. ഇനി ഒക്കയും സാഹെബ അവർകളെ കടാക്ഷം
പൊലെയെന്ന വിചാരിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 മത മകരമാസം 18 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരി മാസം 20 നു ജനവരി മാസം 30 നു ഇവിടയെത്തി.
പെർത്തു കൊടുക്കയും ചെയ്തു.

776 I

935 മത മഹാരാജശ്രീ വടെക്കെ അധികാരി പീലിസ്സായ്പു അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ തലച്ചെരി കസപ ഗുമസ്തൻ രാമരായർ എഴുതിയ
അരജി. യെടത്തട്ട രാമറ കുട്ടിഇന്റെ മൊളക രണ്ടു കൊല്ലത്തെ നികിതി വാങ്ങീട്ട
സമ്മതിച്ച കൊടുക്കാമെന്നെല്ലൊ കല്പിച്ചത. അപ്രകാരം കല്പന കൊടുത്ത മുളക
പറിപ്പാൻ ചെന്നതിന്റെശെഷം യെഗ്ഗിഡ രാജാവ ചെന്ന വിരൊധിക്കയും ചെയ്തു.
മുളകു പറിപ്പാൻ സമ്മതിച്ചതും ഇല്ല. ഇനി സ്സാഹെബ അവർകളെ കല്പന വരും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/394&oldid=201020" എന്ന താളിൽനിന്ന് ശേഖരിച്ചത്