താൾ:39A8599.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

322 തലശ്ശേരി രേഖകൾ

സർക്കാര കുമ്പഞ്ഞിഇൽ കടാക്ഷം ഉണ്ടാഇട്ട 6-ഭാരം വെടിമരുന്ന കടാക്ഷിച്ച തരുന്നത
നമുക്കെത്രയും വളര സന്തൊഷം ആയിട്ടുള്ളത ആത്രെ ആകുന്ന. ഇക്കാര്യം
വിശെഷിച്ചും നമുക്ക നടത്തി തരുവാൻ ബഹുമാനപ്പെട്ടെ കുമ്പ്രഞ്ഞിഇൽ നാം അപെക്ഷ
ചെയ്യുന്ന. എനി എല്ലാം സാഹെബ അവർകളെ കടാക്ഷം ഉണ്ടായി വരുംപ്രകാരം
നടക്കാമെന്ന നിശ്ചയിച്ചരിക്കുന്ന. നാം എല്ലാകാരിയത്തിനും കുമ്പഞ്ഞിയെ വിശ്വ
സിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 973 മത മകരമാസം 4 നു ഇങ്കിരിയസ്സു കൊല്ലം 1798 മത
ജനവരിമാസം 14 നു എഴുതി മകരമാസം 5 നു ജനവരി മാസം 15 നു ഇവിട എത്തി.
അപ്പത്തന്നെ പെർത്ത കൊടുക്കയും ചെയ്തു.

746 H

904 മത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ
ക്രിസ്തൊപ്പർ പീലിസ്സായ്പു അവർകൾ ചൊഉവക്കാരൻ മൂസ്സക്ക എഴുതി വരുന്നത.
എന്നാൽ കൊറെ ദിവസമായി തനിക്കും പണ്ടാരിക്കും മറ്റും ചിലർക്കകൂട മുളകു കാര്യ
ത്തിന്റെ വിലകൊണ്ട കൊല്ലം 957 ആമത ഇങ്കിരിയസ്സു കൊല്ലം 1782 മത മുതൽ 1794
ആമതവൊളം ഒരു കത്ത എഴുതി അയക്കയും ചെയ്തു. അതിന്റെ വെലനാട്ടിൽ
വ്യാപാരക്കാരെൻമാർക്കും പരദെശികൾക്കും വിറ്റതിന്റെ കണക്ക സകലവും
കൊടുത്തയപ്പാൻ അതിൽ എഴുതി ഇരുന്നുംയെല്ലൊ. ഇവർത്തമാനം അറിയെണ്ടതിന
നമുക്ക വളര താല്പരിയമായിരിക്കകൊണ്ട അടുത്താൾ ബുധനാഴിച്ചക്ക നാം തലച്ചെരീൽ
വരുംമ്പൊൾ അപെക്ഷിച്ച കണക്ക തെയ്യ്യാറായിരിക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 973 മത മകരമാസം 5 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരി മാസം
15 നു എഴുതി അയച്ച കത്തിന്റെ പെർപ്പ.

747 H

905 മത മഹാരാജശ്രീ വടെക്കെ അധികാരി ക്രിസ്തൊപ്പർ പീലിസായ്പു അവർകളെ
സന്നിധാനത്തിങ്കലെക്കു കുറുമ്പ്രനാട്ട അദാലത്ത ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട
അരജി. സന്നിധാനത്തിങ്കന്ന കല്പിച്ച വന്ന ബുദ്ധിയുത്തരം ബായിച്ച വർത്തമാനം
മനസ്സിൽ ആകയും ചെയ്തു. മുൻമ്പിനാൽ കല്പന എത്തിക്കുടുംമ്പൊൾ പൊഴവായി
തുക്കിടിക്ക ഉള്ള അമൽദാരെൻമ്മാര രണ്ടിനയും കൊൽക്കാരെൻമാര പന്ത്രണ്ടിനയും
രാജശ്രീ പിൻച്ച സായ് പു അവർകളെ അടുക്കപ്പൊഇ രണ്ട അമൽദാരയും പന്ത്രണ്ട
കൊൽക്കാരയും സായ്പു അവർകളെ അടുക്ക ആക്കിതരുവാൻ സന്നിധാനത്തി
ങ്കലെക്കല്പന വന്നിരിക്കുന്ന എന്ന പറെഞ്ഞി അവരെ ആക്കികൊടുക്കയും ചെയ്തു.
രണ്ട മൂന്ന ആളെ സായ്പു അവർകളെ അരിയത്ത പാർപ്പിച്ചന്റെശഷം ആളുകളെ
പ്പൊഴവായി ക്കച്ചെരീൽ പാർക്കാൻ തക്കവണ്ണം അയക്ക ആയത. ഇപ്പൊൾ ബുദ്ധി
യുത്തരം എത്തിക്കൂടുംപൊൾ അമൽദാരെൻമാരെ പെരും കൊൽക്കാരെൻമാരെ പെരും
എഴുതി ഹിൽസ്സായ്പു അവർകൾക്ക കൊടുക്കയും ചെയ്തു. മഹാരാജശ്രീ കുമിശനർ
സായിപ്പമ്മാര അവർ എനിക്ക എഴുതിയ കത്തിന്റെ പെർപ്പ ഈ അരജിഒട കൂടി
സന്നിധാനത്തിങ്കലെക്ക അയച്ചിട്ടും ഉണ്ട. മറപടി കല്പന വരുംപൊലെ നടക്കുന്നതും
ഉണ്ട. എന്നാൽ കൊല്ലം 973 മത മകരമാസം 4നു എഴുതിയത. മകരമാസം 7നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരി മാസം 17 നു എഴുതിയത.

748 H

906 മത മഹാരാജശ്രീ വടെക്കെ അധികാരി പീലി സായ്പു അവർകൾക്ക ചൊഉക്കാരെ
ൻ മുസ്സ എഴുത്ത. മലയാംകൊല്ലം 957 ആമത ഇങ്കിരിയസ്സുകൊല്ലം 1782 ആമത മുതൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/382&oldid=201003" എന്ന താളിൽനിന്ന് ശേഖരിച്ചത്