താൾ:39A8599.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

314 തലശ്ശേരി രേഖകൾ

പക്കിറുകുട്ടിഇടെ മരുമകെൻ തറുവയി ആജിയെ പ്പുരെപ്പിച്ച അയച്ചിരിക്കുന്ന. സായ്പു
അവർകളെ മനസ്സ ഉണ്ടായി കൊറെ ദിവസം എട കല്പിച്ചി കൊടുത്ത നെര നടത്തി
ച്ചകൊൾകവെണ്ടിഇരിക്കുന്ന എന്ന നാം വളെര അപെക്ഷിക്കുന്ന അതിന്റെ വിവരം
ഞാൻ തറുവയി ആജി കെൾപ്പിക്കയും ചെയ്യു. യിസ്ഥിവിൻ സായ്പ അവർകളെമെലും
അതിൽ ചെർന്നവരുടെ മെലും വെച്ചിട്ടുള്ള അഞ്ഞായം തെളിഇച്ച കടക്കാരുടെ
മുട്ടകൊണ്ട ഉള്ള സങ്കടം തിർത്ത രെക്ഷീക്കെണ്ടതിന സായ്പു അവർകളുടെ മനസ്സ
വഴിപൊലെ ഉണ്ടാകണമെന്ന നാം വളെര അപെക്ഷിക്കുന്ന. എന്നാൽ കൊല്ലം 973 മത
ധനുമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 4 നു വന്നത. അന്നതന്നെ
പെർപ്പാക്കി കൊടുത്ത.

728 H

886 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സെലാം. ദൊറൊഗ ഉണ്ടാക്കിയ അവസ്ഥക്ക കല്പന ആയി വന്ന കത്ത ഇവിട എത്തി.
വായിച്ച വഴിപൊലെ മനസ്സിലാകയും ചെയ്തു. എനി എതാനും ഉണ്ടായെന്ന വരികിൽ
അരജിഎഴുതി അയക്കുകയും ചെയ്യാം. കള്ളെന്മാരുടെ അമർച്ച വരായ്കകൊണ്ട നികിതി
പിരിയെണ്ടതിന ചെലെ ദിക്കിൽ വളര തടവായി വന്നിരിക്കുന്ന. ഒക്കയും കല്പനപൊലെ
നാം നിശ്ചെയിച്ചിരിക്കുന്ന. വിശെഷിച്ച സായ്പു അവർകളെ ദെയ ഉണ്ടായി ഒര
ഗഡിയാലവും ഒരു മുദ്ര കൊത്തിച്ചിട്ടു തരുമെന്ന കല്പന ഉണ്ടായി പതിനാറ മാസമായിട്ടും
ലെഭിപ്പാൻ നമുക്ക ഭാഗ്യം ഉണ്ടായില്ല. വരുന്നത അല്ലാ എന്ന കല്പന കെട്ടാൽ അതിന
ആശ വിടും അതുവും കല്പന കെട്ടില്ല. അപ്പ്രകാരം മനസ്സിൽ വസിക്കും. ഒരിക്കലും
വിടാതെ ആയിരിക്കുന്ന ഒക്കയും സായ്പു അവർകളുടെ ദെയ കടാക്ഷം ഉള്ളപൊലെ
എന്നപ്രാർത്ഥിച്ചിരിക്കആകുന്ന. എന്നാൽ കൊല്ലം 973 മത ധനുമാസം 20 നു എഴുതിയത.
ധനുമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജെനവരിമാസം 4 നു വന്നത. അന്ന
തന്നെ പെർപ്പാക്കി കൊടുത്തത.

729 H

887 മത മഹാരാജശ്രീ വടക്കെ അധികാരി പീലി സായുപ്പ അവർകൾ സന്നിധാന
ത്തിങ്കലെക്ക പഴവീട്ടിൽ ചന്തു എഴുതി അറിയിക്കുന്ന അരജി. ബഹുമാനപ്പെട്ടെ ബംബൈ
ഗെവർണ്ണർ സായ്പു അവർകളെ തലശ്ശെരിയിൽനിന്ന പൊകുംമ്പൊൾ കല്പിച്ചിരി
ക്കുന്ന കുമ്പഞ്ഞി സർക്കാരിലെക്ക ആവിശ്യം ആയിട്ട രണ്ടതറയിൽ ഒഴിസ്തലത്ത
ചെല ഉഭയങ്ങൾ ഉണ്ടാക്കെണ്ടതിന്ന മയ്യഴി മെസ്ത്രി ബ്രൊൻ കപ്പിത്താൻ രണ്ടതറയിൽ
വരും. അക്കാർയത്തിന്ന വെണ്ടുന്ന സഖായങ്ങൾ ചെയ്ത കൊടുക്കണം. എന്നതിന്റെ
ചിലവ ബ്രൊൻ സായ്പു കൊടുക്കുമെന്നും സായിപ്പ അവർകൾ കല്പിക്ക ഉണ്ടായി.
അക്കാർയത്തിന്ന മെസ്ഥർ ബ്രൊൻ കപ്പിത്താൻ രണ്ടുതറഇൽ വന്നിരിക്കുന്ന. ആയ
വസ്ഥ ഒക്കയും ഏതുപ്രകാരം സായ്പു അവർകളെ കല്പന വരുന്നപ്രകാരം നടക്കയും
ചെയ്യാം. എന്നാൽ 973 മത ധനുമാസം 23 നു പഴവീട്ടിൽ ചന്തു ഇങ്കിരിയസ്സ കൊല്ലം 1798
മത ജെനവരിമാസം 4 നു പെർപ്പാക്കിയ്ത.

730 H

888 മത രാജശ്രീ തലച്ചെരി തുക്കിടി സുപ്പ്രെഡെണ്ടൻ കൃസ്തപ്രർ സാഹെബ
അവർ കൾ പഴവീട്ടിൽ ചന്തുന എഴുതിയത. എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിലാകയും ചെയ്തു. തനിക്ക കല്പന കൊടുപ്പാൻ ബ്രൊൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/374&oldid=200995" എന്ന താളിൽനിന്ന് ശേഖരിച്ചത്