താൾ:39A8599.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 309

ത്തിന്റെ അവസ്ഥ ഒക്കയും സാറക്കാർക്ക ബൊധിപ്പിക്കെണ്ടതിന്ന മെൽപ്പറഞ്ഞ
വർത്തമാനം അന്ന്വെഷിച്ച അറിക്കെണം എന്ന കുമിശർണ്ണർ സാഹെപ്പവർകൾ നമുക്ക
കല്പിച്ചിരിക്കകൊണ്ട ഈ ക്കണക്ക താമസിയാതെകണ്ട ഇങ്ങൊട്ട കൊടുത്തയ
ക്കെണമെന്നും നാം അപെക്ഷിക്കുംന്നു. ഇത കൂടാതെ മയ്യ്യഴിയിലെ അതിരുകൾ
നിശ്ചയിക്കെണ്ടതിന്ന തങ്ങൾ തന്നെ വെണമെന്ന നാം എഴുതിയ കത്തിൽ ഉണ്ടല്ലൊ.
ഈ അവസ്ഥ തിർക്കെണമെന്ന നമുക്ക കല്പന വന്നതുകൊണ്ട തിർക്കെണ്ടതിന്ന
തങ്ങളെ ക്രിയ കഴിക്കെണ്ടുന്ന കാരിയം മൊടങ്ങിപ്പൊക ഇല്ല എന്നും നാം നിശ്ച
യിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 16 നു ഇങ്കിരിയസ്സു കൊല്ലം
1797 ആമത ദെശെമ്പ്രമാസം 28 നു എഴുതിയത.

713 H & L

872 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെപ്പ
അവർകൾ സല്ലാം. എന്നാൽ ധനുമാസം 14നു എഴുതി അയച്ച കത്ത എത്തി. അതിലുള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. കുടിയാൻമ്മാര ആയിട്ട മൊളക
കാരിയംകൊണ്ട തിർത്ത ആക്കുംന്നെ വഴി തങ്ങൾക്കതന്നെ വെച്ചിരിക്കണം. ആയത
മരിയാതപൊലെ ചെയ്താൽ കുടിയാൻമ്മാർക്ക ബൊധം ഉണ്ടായി വരികയും ചെയ്യ്യു
മെല്ലൊ. എല്ലാക്കാരിയംകൊണ്ടും തങ്ങൾ വഴിപൊലെ നടക്കും എന്നു നാം വഴിപൊലെ
നിശ്ചയിച്ചിരിക്കുംന്നു. ശെഷം തങ്ങൾക്ക പ്രെത്യെകമായിട്ടുള്ളെ അവസ്ഥകൾ.
ഗ്രെഹിപ്പിക്കുവാൻ നമുക്ക ഉള്ള അവസ്ഥകൊണ്ട ധനുമാസം 18 നു ഒരു മണിക്ക
എടച്ചെരിയിൽ വരുവാൻ നമുക്ക താല്പരിയം ആകുന്നതുകൊണ്ട അവിടെ തങ്ങളെ
കണ്ടാൽ നമുക്ക സന്തൊഷമാകയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത ധനുമാസം
16 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 28 നു എഴുതിയത.

714 H & L

873 ആമത രാജശ്രീ കണ്ണുര ആദിരാജബീവി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ സല്ലാം.
എന്നാൽ കൊല്ലം 973 ആമതിലെ ഒന്നാം ഗെഡു ബൊധിക്കെണ്ടുംന്ന സമയത്ത ഇപ്പൊൾ
വന്നിരിക്കുകകൊണ്ട ആ വർത്തമാനം തങ്ങളെ മനസ്സൊടകൂടെ നിരൂപിച്ചിരിക്കുംന്നു.
ആയതിന്റെ കണക്ക നംക്കു നിശ്ചയമായിരിക്കുംന്നു. എന്നാൽ കൊല്ലം 970 ആമത
ധനുമാസം 17 നു ഇങ്കിരിയെസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 29 നു
മൊന്തൊൽനിന്ന എഴുതിയത.

715 H & L

874 ആമത വന്ന ഓലയിന്റെ പെർപ്പ. മഹാരാജശ്രീ സായ്പി അവർകളെ കെൾപ്പി
ക്കെണ്ടും അവസ്ഥ കണാരൻ കണ്ട അണ്ണാജിരായര എഴുത്ത. സായ്പി അവർകൾ
കല്പന ആയി കുറുമ്പാലെക്ക വന്നതിന്റെ ശെഷം എഴുപതെ കാല ഉറുപ്പ്യയൊളം
ഇവിടെ പിരിഞ്ഞിട്ടും ഉണ്ട. വൃർശ്ചികമാസം 30 നു നികുതി അടച്ച നെല്ലായിട്ടും
പണമായിട്ടും കുടിയാൻമ്മാര പറഞ്ഞതിന്റെ ശെഷം കൊട്ടത്തെ തമ്പുരാന്റെ
കാരിയക്കാരൻ പാലൊറെ എമ്മൻ പട്ടണത്തക്ക പൊയി വന്ന കുറുമ്പാലെ വന്ന രണ്ടു
ദിവസം താമസിച്ചത. കുടിയാൻമ്മാരെ വരുത്തി കുറുമ്പാലെ നികുതി എടുത്ത
പാർശ്വാവിനെ കൊടുപ്പാൻന്തക്കവണ്ണം നമുക്ക കല്പന ഉണ്ട. അതുകൊണ്ട ഞാൻ
എഴുംന്നെള്ളിയെടത്ത ചെന്ന പറവാനെ കല്പന ഉള്ളു. നിങ്ങൾ ക്കുബഞ്ഞിക്ക നികുതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/369&oldid=200987" എന്ന താളിൽനിന്ന് ശേഖരിച്ചത്