താൾ:39A8599.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

308 തലശ്ശേരി രേഖകൾ

ബൊധിപ്പി ച്ചിരിക്കുംന്നു എല്ലൊ. ആയതുകൊണ്ട മൊതലെടുപ്പ കാരിയത്തിന്ന
എതുപ്രകാരം വെണ്ടു എന്ന സാഹെപ്പവർകൾ നമുക്ക എഴുതി അയക്കയും വെണം.
കുടിയാൻമ്മാരെ ചെലരെ നാം ഇവിടെ വരുത്തി പാർപ്പിച്ചിരിക്കുംന്നു. നികുതിക്കാരിയം
ഇന്നപ്രകാരമെന്ന കല്പന വന്നാൽ ആയതിന്റെ തിർച്ച ആക്കി നാം
സാഹെബെരവർകളെ കാമാൻ ഒരു പ്രാവിശ്യം വരികയും ചെയ്യ്യാം. എന്നാൽ കൊല്ലം 973
ആമത ധനുമാസം 15 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത ദെശെമ്പ്രമാസം 26 നു വന്നത.
ഉടനെ പെർപ്പാക്കിക്കൊ ടുത്തത.

710 H & L

869 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ ചൊവ്വക്കാരൻ മുസ്സക്കും പണ്ടാരിക്കും
കൊയമ്മാവിനും മക്കിക്കുംകൂടി എഴുതിയത. എന്നാൽ ബെഹുമാനപ്പെട്ട സറക്കാർ
വടക്കെപ്പകുതി യിൽനിന്ന വിപ്പാൻ എറക്കുംന്ന മൊളകിന്റെ കണക്ക ഇത്ര എന്നും
ആയതിന്റെ വില നടപ്പവണ്ണം ഇത്ര ആകുന്നു എന്നും നിശ്ചയിച്ച അറിയെണ്ടതിന്ന
നമുക്ക കല്പിക്കകൊണ്ട ഒരു സമ്മസ്സരത്തിൽ ഇത്രമൊളക എറക്കി എന്നും ആയതിന്റെ
വില ഇത്ര ആയിരുന്നു എന്നും താൻ അറിയുംന്നടത്തൊളം വർത്തമാനം നമുക്ക
അറിയിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 15 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്രമാസം 27 നു എഴുതിയത.

711 H & L

870 ആമത രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ സല്ലാം.
എന്നാൽ എതാൻ കത്തിൽ തങ്ങൾക്ക ബെഹുമാനം വണ്ണംപൊര എന്ന ദൊറക എഴുതി
യിരിക്കുംന്നു എന്ന തങ്ങളെ കാരിയക്കാരൻ കുമിശണ്ണർ സാഹപ്പ അവർകൾക്കും
കാണിച്ച കൊടുത്തതുകൊണ്ട ആയതിന കുമിശർണ്ണർ സാഹെപ്പമാർ നമുക്ക
അറിച്ചതുകൊണ്ടും കുറുമ്പ്രനാട്ട ദൊറൊഗെനെ ഇവിടെ വരുത്തിയിരിക്കുംന്നു. ഇന്നും
സങ്ങതി ഉള്ളെ സമയത്ത തങ്ങൾക്ക എഴുതി അറിക്കുംമ്പൊൾ വഴിപൊലെ
എഴുതെണമെന്ന നാം ദൊറൊഗക്ക കല്പിക്കയും ചെയ്തു. ഇതിന മെൽല്പട്ട അതും
വണ്ണം ചെയ്യുമെന്ന നാം നിശ്ചയിച്ചിരിക്കുന്ന. അല്ലാതെകണ്ട നമ്മടെ അപ്രസാദം
എത്രയും കഠിനമായിട്ട ഉണ്ടാകയും ചെയ്യ്യുമെന്ന നാം ദൊറൊഗക്ക നിശ്ചയി
ച്ചിരിക്കുംന്നു. ശെഷം തങ്ങളെ സന്തൊഷത്തിന്നും ഗുണത്തിന്നും നാം എപ്പൊഴും
വിചാരിച്ചിരിക്കുംന്നു എന്ന തങ്ങളെ അന്തക്കരണത്തിൽ നിശ്ചയിച്ചിരിക്കുംന്നു എന്ന
നമുക്ക നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 15നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്രമാസം 27 നു എഴുതിയത.

712 H & L

871 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസാഹെപ്പ
അവർകൾ സല്ലാം. എന്നാൽ ധനുമാസം 12 നു തങ്ങൾ എഴുതി അയച്ച കത്ത എത്തി.
ആയതിന്റെ അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. കുടികൾനിന്ന എതാൻ
കാണം ഓലകൾ ബ്രൊൻ സാഹെപ്പു കൊണ്ടു എന്ന പറഞ്ഞതുകൊണ്ട ആയത ഇത്ര
ഉണ്ടന്നും ബ്രൊൻ സാഹെപ്പുവിന ഓല കൊടുത്തെ ആളുകൾ പെരുകൾ പ്രതെകമാ
യിട്ട അറിയെണ്ടുന്നതിന്ന തങ്ങൾക്ക കത്ത എഴുതി അയച്ചിരിക്കുംന്നു. ഈ ക്കാരിയ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/368&oldid=200985" എന്ന താളിൽനിന്ന് ശേഖരിച്ചത്