താൾ:39A8599.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

306 തലശ്ശേരി രേഖകൾ

രാജാവ അവർകൾ സല്ലാം. എന്നാൽ ധനുമാസം 8നു സാഹെപ്പ അവർകൾ കൊടുത്തയച്ച
കത്ത വായിച്ചു മനസ്സിൽ ആകയും ചെയ്തു. ബ്രൊൻ സായ്പിന്റെ അന്ന്യായത്തിനവെണ്ടി
സാഹെപ്പവർകൾ എഴുതി അയച്ചതിനെ രണ്ടു പ്രാവിശ്യം നാറാണശ്ചൈര അവർകൾക്ക
അപെക്ഷത്തൊടെ നമ്മുടെ പരമാർത്ഥവും നമ്മുടെ കാരണവൻമ്മാർ ആദി ആയിട്ട
കൊള്ളക്കൊടുക്ക രാജ്യത്തെ മരിയാതപൊലെയും എഴുതി അയച്ചതിന പിന്നെയും
മുന്നാമത്തെ മറുപടി സാഹെബെര അവർകൾ എഴുതിയിരിക്കുന്ന അവസ്ഥ
കാണുകകൊണ്ട നമുക്ക വളരെ സങ്കടം തൊന്നുംന്നു. ബെഹുമാനപ്പെട്ട സറക്കാര
കുമ്പിനി വഴിപൊൽ ആകുന്നു എന്ന നാം വിശ്വസിച്ചിരിക്കുന്നത. അവരെ സ്താനം
മ്പൊലെയും മരിയാതിപൊലെയും രെക്ഷിക്കുമെന്ന നാം വിശ്വസിച്ചിരിക്കുംന്നു.
കാരിയക്കാരൻ മുമ്പിൽ കഴിഞ്ഞ പൊയതിന്റെശെഷം വെറെ ഒരു കാരിയക്കാരനെ
നമ്മുടെ ജ്വെഷ്ഠൻ ഉണ്ടായിരുന്നപ്പൊഴും നിശ്ചയിച്ചിട്ട ഇല്ലാ. ഇപ്പൊൾ നാമും
നിശ്ചയിച്ച ആക്കിയിരിക്കുംന്നില്ലാ. നമ്മുടെ രാജ്യത്തെ സറക്കാര കുമ്പനി മൊതലെടുപ്പ
കാരിയത്തിന നാം പ്രയത്നം ചെയ്യ്യുംമ്പൊൾ നാം കല്പിച്ചത കെൾപ്പാനായിട്ട ചെലര
നമ്മുടെ അടുക്ക പാർക്കുംന്നു. ശെഷം ഒരുത്തരെ കച്ചെരിയിൽ അയക്കായ്കകൊണ്ടല്ലൊ
സാഹെപ്പ അവർകൾക്ക മുഷിച്ചിലാകുന്നു. ആയതുകൊണ്ട നമ്മുടെ അടുക്കെ
പാർക്കുന്നതിൽ ഒരുത്തനെ സാഹെബെരവർകളെ അരിയത്തക്ക അയക്കുംന്നതും ഉണ്ട.
മരിയാതി പൊലെയും നെരായിട്ടുള്ള കാരിയത്തിനെ നാം തറുക്കം പറകയും ഇല്ലാ.
അല്ലാത്തെ കാരിയത്തിന ഉത്തരം കൊടുപ്പാൻ ബെലവാൽ സറക്കാര കുമ്പിനി കല്പിച്ച
നമ്മെ വെദനപ്പെടുത്തുക ഇല്ലന്ന നമുക്ക നിശ്ചയം തൊന്നിയിരിക്കുംന്നു. നമുക്ക വരെ
ണ്ട ഗുണത്തിനും മാനത്തിനും രെക്ഷിക്കെണമെന്നത്രെ ബെഹുമാനപ്പെട്ട കുമ്പിനിയിലും
കുമ്പിനി എജമാനൻമ്മാരൊടും അപെക്ഷ ചെയ്യ്യുന്നത. എന്നാൽ കൊല്ലം 973 ആമത
ധനുമാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
ദെശെമ്പ്രമാസം 21 നു വന്നത.

706 H & L

865 ആമത 970 ആമതിൽ രാജാക്കൻമ്മാരെയും അടിയന്തര ചെലവിന്റെയും
വിവരം–970 ആമതിൽ പഴച്ചി രാജാവിന ചെലവ ഉറുപ്പ്യ 3584 1/2. 970 ആമതിൽ
മൊഴക്കുന്നത്ത ചെലവ ഉറുപ്പ്യ 2891. 70 ആമതിൽ മണത്തണെ അടിയന്തരം ചെലവ
ഉറുപ്പ്യ 2039 റെസ്സ 10. 70 ആമതിൽ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക ചെലവ ഉറുപ്പ്യ
11050. 70 ആമതിൽ മുത്ത രാജാവിന ചെലവ ഉറുപ്പ്യ 3205 1/2 റെസ്സ 50. 70 ആമതിൽ
നാട്ടിൽ പലവക ചെലവ ഉറുപ്പ്യ 1146 1/4 970 ആമതിൽ ആകെ ചെലവ ഉറുപ്പ്യ 24016 റെ
സ്സ 60-ം 27 ചെലവ കാക്കനാട്ടിൽ നികുതി വകയിൽ പിരിഞ്ഞ വരവ ഉറുപ്പ്യ 3507 റെസ്സ
50. 971 ആമതിൽ ചിലവവിവരം –71 ആമതിൽ പഴശ്ശി രാജാവിന ചെലവ ഉറുപ്പ്യ
3640 1/2. 71 ആമതിൽ കുറുമ്പ്രനാട്ടരാജാവിന ചെലവ ഉറുപ്പ്യ 1284 1/2. 71 ആമതിൽ മുത്ത
രാജാവിന ചെലവ ഉറുപ്പ്യ 1450. 71 ആമതിൽ മണത്തണെ അടിയന്തരച്ചെലവ ഉറുപ്പ്യ
4532. 71 ആമതിൽ നാട്ടിൽ പലവക ചെലവ ഉറുപ്പ്യ 871. ആകെ 71 ആമത്തിൽ ചെലവ
ഉറുപ്പ്യ 11,598. ധനുമാസം 10 നു ദെശെമ്പ്രമാസം 22 നു വന്നത. ഉടനെ പെർപ്പാക്കി. പഴ
വിട്ടിൽ ചന്തു എഴുതി അയച്ചത.

707 H & L

866 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക

27. തുക കൂട്ടിയെഴുതിയതിൽ തെറ്റുണ്ട്. 70 ലെ ആകെച്ചെലവ് 23,916 എന്നാണ് കിട്ടുന്നത്. നൂറു രൂപയുടെ വ്യത്യാസം കാണുന്നു—എഡി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/366&oldid=200981" എന്ന താളിൽനിന്ന് ശേഖരിച്ചത്