താൾ:39A8599.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 305

സായ്പിന്റെ സാക്ഷിക്കാരൻമ്മാര പറയുന്നത ഒക്കയും നമുക്ക ആവിശ്യ
മുണ്ടാകും.അതിന്റെ വിധി എതുപ്രകാരം 26 കൊടുത്താൽ അതിന തങ്ങൾ
ക്ഷെമിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത ധനുമാസം 8 നു ഇങ്കിരി
യസ്സകൊല്ലം 1797 ആമത ദെശെമ്പ്രമാസം 20 നു എഴുതിയത. ഉടനെ പെർപ്പാക്കി.

703 H & L

862 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ വിശ്വാസമായിട്ട എഴുതിയത. എന്നാൽ രാജശ്രീ തിപ്പെട്ട രാജാവ അവർകൾ
ചെയ്തതുപൊലെ തങ്ങളെ കാരിയക്കാരൻ ഒരുത്തൻ ബ്രൊൻ സാഹെപ്പ വെച്ചെ
അന്ന്യായത്തിന ഉത്തരിക്കെണ്ടതിന്ന ഇവിടെ പറഞ്ഞയക്കണമെന്ന ബുദ്ധി ചൊല്ലി
അറിയെണ്ടതിന്ന തങ്ങളെ വിശ്വാസക്കാരനായിട്ട ഈ ക്കത്ത തങ്ങൾക്ക എഴുതി
അയച്ചിരിക്കുംന്നു. അത ചെയ്യ്യാതെ ഇരുന്നാൽ ബെഹുമാനപ്പെട്ട സറക്കാർക്ക
അപമാനിച്ചു എന്നുള്ളപ്രകാരം ഉണ്ടാകുമെന്നു അദാലത്തിലെ കല്പനപ്രകാരം നടപ്പാൻ
ആവിശ്യം ഉണ്ടായി വരികയും ചെയ്യ്യും. അതുകൊണ്ട ഈക്കത്ത തങ്ങള കണ്ടാൽ
നമ്മുടെ വിശ്വാസത്താൽ എഴുതി അയപ്പിച്ചത വഴിപൊലെ ബൊധിക്കും എന്നു നാം
അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 8 നു ഇങ്കിരിയസ്സകൊല്ലം
1797 ആമത ദെശെമ്പ്രമാസം 20 നു എഴുതിയത. പെർപ്പാക്കി.

704 H & L

863 ആമത മഹാരാജശ്രീ പീലി സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ
ബൈാധിപ്പിപ്പാൻ ഇരിവെയിനാട്ടെ നമ്പ്യാൻമ്മാര എഴുതിയത. പുത്തുര പ്രവൃർത്തിയിൽ
പൊറാട്ടരെ കലശൽ ഉണ്ടായതിന്റെശെഷം ഇരിവെനാട്ട പൊറാട്ടുകര തമ്പുരാന്റെ
ആളുകൾ കടന്ന കുടിയാൻമ്മാരെ പിടിച്ചൊണ്ട പൊകയും കുടികളിൽനിന്ന
കുത്തിക്കവർന്ന കൊണ്ടുപൊകയും കന്നുകാലിയും ആട്ടിക്കൊണ്ടുപൊകയും
ചെയ്കകൊണ്ടകുടികൾ ഒഴിച്ചുപൊയി. കണ്ടവും പറമ്പും നൊക്കായ്കകൊണ്ട പുത്തുര
പൊൾത്തിയിൽ 28490 നെല്ലിന്റെ കണ്ടം കെടന്ന പൊയിരിക്കുംന്നു. ആയതുകൊണ്ട
സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട കെടന്നപൊയ കണ്ടത്തിന്റെ ഉറുപ്പ്യക്ക ഒരു
വഴി ഉണ്ടാക്കിതന്നുവെങ്കിൽഎല്ലൊ 73 ആമതിലെ ഉറുപ്പ്യ എടുത്ത ബൊധിപ്പിച്ച
കഴികയും ആയതിന മഹാരാജശ്രീ സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട കല്പിച്ചു
എങ്കിൽ നന്നായിരുന്നു. കെടപ്പ കണ്ടത്തിന്റെ വിവരം എഴുതിക്കൊണ്ട വന്നിട്ടും ഉണ്ട.
ശെഷം കരാരനാമത്തിൽ കൂട്ടിയെ വകയിൽ തൊലാച്ചി ചാത്തി നാരങ്ങൊളി നമ്പ്യാ
രുടെ വകയാക്കി എടുത്ത ഉറുപ്പ്യ 185. ആയവസ്ഥ 71 ലിം സായ്പി അവർകളെ
സന്നിധാനത്തിങ്കിൽ ബൊധിപ്പിച്ചാറെ വെച്ച തരാമെന്ന കല്പിച്ചിട്ട വെച്ച തന്നതും
ഇല്ലാ. അതിന്റെ കുടിവിവരം എഴുതിക്കൊണ്ടു വന്നിട്ടും ഉണ്ട. അതുകൊണ്ട സായ്പി
അവർകളെ കൃപ ഉണ്ടായിട്ട ആ ഉറുപ്പ്യ വെച്ച തന്നുവെങ്കിൽ നന്നായിരുന്നു. എന്നാൽ
കൊല്ലം 973 ആമത ധനുമാസം 8 നു എഴുതിയത 9 നു ദെശെമ്പ്രർ 22 നു വന്നത. ഉടനെ
പെർപ്പാക്കിക്കൊടുത്തത.

705 H & L

864 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ

26 . യഥാപ്രകാരം എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/365&oldid=200979" എന്ന താളിൽനിന്ന് ശേഖരിച്ചത്