താൾ:39A8599.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 291

വെച്ച അവനെ കച്ചെരിയിൽ പാർപ്പിച്ചാറെ അന്ന രാത്രിയിൽ ഒളിച്ച പൊകയും ചെയ്തു.
അവൻ എഴുതി തന്നെ കച്ചിട്ടിന്റെ പെർപ്പ സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും
ഉണ്ട. അത സന്നിധാനത്തിങ്കിൽ എത്തിക്കാണുംമ്പൊൾ സന്നിധാനത്തിങ്കിൽ മനസ്സിൽ
ആകയും ചെയ്യ്യുമെല്ലൊ. നെടിയനാട്ടെക്കാരിയവും താമരശ്ശെരി നാട്ടിലെ അവസ്ഥയും
വഴിയെ സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുംന്നതും ഉണ്ട. മറ്റുപടി നടക്കെണ്ടും
കാരിയത്തിന്ന കല്പന വരുംമ്പൊലെ ഞാൻ നടക്കുന്നതും ഉണ്ട. കൊല്ലം 973 ആമത
വൃർശ്ചിക മാസം 12 നു എഴുതിയത. നെല്ലുളി മമ്മി സങ്കടം പറഞ്ഞതിന്റെ പെർപ്പ
കൊടുത്തയച്ചിട്ടും ഉണ്ട.

672 H & L

രണ്ടാമത. മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി
അവർകളെ കല്പനക്ക കുറുമ്പ്രനാട്ട പൊഴവായി അദാലത്ത ദൊറൊഗ
ചന്ദ്രയ്യ്യനവർകൾക്ക പനായി തറയിൽ യിരിക്കും കെഴക്കെ വിട്ടിൽ കണ്ണപ്പൻ
എഴുതിക്കൊടുത്തെ കൈയിച്ചിട്ടാവിത. നെല്ലുളി മമ്മിയുടെ പീടിയെക്കൽ പണി
യെടക്കുംന്നെ പെരിങ്കൊല്ലൻമ്മാരെയും പണി ആയുധം ഒക്കയും എടുത്ത
കൊണ്ടുപൊന്നതും ഓലൊക്ക തച്ച പൊളിച്ചതും ഗൊപാല വാരിയരെ കല്പനക്ക
അത്രെ ആയത. കച്ചെരിക്ക ചെല്ലെണമെന്ന ആളവന്ന വിളി ച്ചാറെ ആ വർത്തമാനം
ഗൊപാലവാരിയരെ അറിച്ചാറെ കച്ചെരി ആള വന്ന വിളിച്ചാൽ തള്ളിക്കളഞ്ഞ കൊണ്ടു
പൊരിക വെണ്ടു എന്ന കല്പിക്കകൊണ്ടത്രെ കൊണ്ടുപൊരിക ആയത. രണ്ടാമത
ഞാങ്ങളെ കച്ചെരിക്ക വരെണമെന്ന വിളിച്ചാറെ ആ വർത്തമാനം ഗൊപാലവാരിയര
കാരിയക്കാർക്ക അറിവിച്ചാറെ പിന്നെയും നാല ആളെക്കുടി അയച്ചുവന്നാറെ
കച്ചെരിയിലെ ആള എന്നെ തടുത്താറെ തങ്ങളിൽ ഉന്തും തള്ളും ഉണ്ടായെടത്ത എന്റെ
പീച്ചാങ്ങത്തികൊണ്ട കച്ചെരിയലെ ആൾക്ക കൊറെ മുറിഞ്ഞിട്ടും ഉണ്ട. ഇപ്രകാരം
ഒക്കയും ഗൊപാലവാരിയരെ കല്പനകൊണ്ടത്രെ ഞാങ്ങൾ ചെയ്ത പൊന്നത. കൊല്ലം
973 ആമത തുലാമാസം 14 നു എഴുതിയത.

673 H & L

മുന്നാമത. മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി
അവർകളെ കല്പനെക്ക കുറുമ്പ്രനാട താമരശ്ശെരി പൊഴവായി അദാലത്ത ദൊറൊഗ
ചന്ദ്രയ്യ്യൻ അവർകൾക്ക നെച്ചുളിമമ്മി എഴുതിവെച്ച സങ്കടം. കല്ലുവീട്ടിൽ കുറുപ്പും
കെഴക്കെവീട്ടിൽ കണ്ണപ്പക്കുറുപ്പും കൊടക്കാട്ട ഉണിക്കമരൻ നായരും ചക്കാലെ വീട്ടിൽ
കൊവിന്തൻ നായരെ അനന്തിരവൻ കെളുവും അവര നാല ആളുംകൂടി വന്ന എന്റെ
പണി ആലയിൽക്കടന്ന കൊല്ലനെയും പിടിച്ച വലിച്ചത. കൂടവും മുട്ടിയും തൊലും
ശെഷം പണി ആയുധങ്ങൾ ഒക്കയും എടുത്ത ഓലൊക്കും 24 മറയും ചവിട്ടിപൊളിച്ച
കൊല്ലരെയും കൊണ്ടുപൊയിരിക്കുംന്നു. പൊലനാട്ടുന്ന വന്നിട്ടുള്ളെ കൊല്ലര രണ്ട
ആളെയും കൂട്ടിക്കൊണ്ട പൊയിരിക്കുംന്നു. അവരെകൂടി വരുത്തി നെര തെളിച്ച എന്റെ
സങ്കടം തിർത്ത തരികയും വെണം. കൊല്ലം 973 ആമത തുലാമാസം 29 നു എഴുതിയത
വൃർശ്ചികമാസം 14 നു നവെമ്പ്രർ 26 നു വന്നത.

674 H & L

835 ആമത രാജശ്രീ മജിശ്രാദ കൃസ്തപ്രർ പീലി സായ്പി അവർകൾ ദൊറൊഗ
വൈയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത. എന്നാൽ താമരശ്ശെരിക്കാരൻ

24. ഒലയുക്കും, j. ഉലൈമുകം എന്നു ഗുണ്ടർട്ട് രേഖപ്പെടുത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/351&oldid=200948" എന്ന താളിൽനിന്ന് ശേഖരിച്ചത്