താൾ:39A8599.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 തലശ്ശേരി രേഖകൾ

എന്നു പ്രവൃത്തിക്കാരൻമാര ഉത്തരം എഴുതി അയച്ചിരിക്കുംന്നു. ഈ വർത്തമാനം
സായ്പി അവർകൾക്ക അറിയെണ്ടതിന്ന എഴുതി അയക്കെണമെന്ന അന്നതന്നെ
ദിവാനരെ വിളിച്ച പറഞ്ഞിരിക്കുംന്നു. ദിവാനര എഴുതി അയച്ച ഇതിന മുൻമ്പെ
അറിഞ്ഞിരിക്കുമെല്ലൊ. ഇപ്പൊൾ കൊലത്തിരി അണ്ണന കൂടി ഇവിടുന്ന അക്കരെക്ക
എഴുംന്നെള്ളിച്ച കൊണ്ടുപൊവാൻ ഭാവം ഉണ്ടന്ന കെട്ടു. അപ്രകാരം വരാതെകണ്ട
ഇരിപ്പാൻന്തക്കവണ്ണം ഉള്ള ഒറപ്പുകളും ഇവിടെ വരുത്തിയിരിക്കുംന്നു. ഇങ്ങിനെയുള്ള
കാര്യത്തിന്ന ഇപ്പൊൾതന്നെ നിവ്യർത്തി വരുത്തി എങ്കിൽ കൊള്ളാമെന്ന നാട്ടിൽ
വെണ്ടപ്പെട്ട ആളുകൾ എല്ലാവരും ഒരുപൊലെ പറയുംന്നു. ഇക്കാരിയംങ്ങൾകൊണ്ട
ഒക്കയും വിചാരിച്ച നിശ്ചയിക്കെണ്ടുംന്നതിന്ന ബെഹുമാനപ്പെട്ട ഗൊവർണ്ണൊർ
സായ്പി അവർകളെ കാമാൻ താമസിയാതെ കല്പന വരെണമെന്ന നാം അപെ
ക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃശ്ചിക 8 നു നവമ്പ്ര മാസം 20 നു
എഴുതിയത.

659 H & L

1822 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടിയിൽ മെലധികാരി
ആയിരിക്കുന്നെ പീലിസായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക വായിച്ച
കെൾപ്പിപ്പാൻ ചെഴലി കെളപ്പൻ നമ്പിയാര എഴുതിയത. എന്നാൽ വൃർശ്ചിക മാസം 5
നു എഴുതിയകത്ത 7 നു ഇവിടെ എത്തി. വായിച്ച ആ വർത്തമാനംങ്ങൾ ഗ്രെഹിക്കയും
ചെയ്തു. വൃർശ്ചികമാസം 7 നു രാജാക്കൻമ്മാർ അവർകളൊടകൂടി നാം തലച്ചെരിയിൽ
എത്തുകകൊണ്ടു ആ ദിവസമെങ്കിലും 8 നു എങ്കിലും തലച്ചെരിയിൽ താൻ വന്നാൽ
കാരിയമൊക്കയും നന്നായിവരുമെന്ന നമുക്ക നിശ്ചയിച്ചിരിക്കുംന്നെന്നും അതുകൊണ്ട
തലച്ചെരിയിൽ വരാമെന്നും ശെഷം ആ സമയത്ത കൌവുണച്ചെരി കൊച്ചി തമ്പുരാൻ
അവർകൾ ഒന്നിച്ചു വന്നാൽ നമുക്കു വളരെ സന്തൊഷമാകയും ചെയ്യ്യുമെന്നും അല്ലൊ
ഇപ്പൊൾ എഴുതി അയച്ച കത്തിൽ കണ്ടത. സായ്പി അവർകളെ കത്ത കണ്ടപ്പൊൾ
തന്നെ കൌവുണച്ചെരിക്കൊലൊത്ത തമ്പുരാനൊട കൂട നാം ഇവിടെനിന്നു തലച്ചെരിക്ക
വരുവാൻന്തക്കവണ്ണം നിശ്ചയിച്ച യാത്ര പൊറപ്പെടുകയും ചെയ്തു. എന്നാൽ കൊല്ലം
973 ആമത വൃർശ്ചികമാസം 8 നു എഴുതിയത.

660 H & L

823 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കിലെക്ക തലച്ചെരിദിവാൻ ബാളാജിരായൻ എഴുതിയ അർജി. എന്നാൽ
സായ്പി അവർകൾ കൊടുത്തയച്ച ഉത്തരം വായിച്ചി മനസ്സിൽ ആകയും ചെയ്തു. കൊലത്തിരി
രാജാവ കൊവിലകം ഒഴിച്ച പൊവാൻ ഭാവിച്ചാറെ സമ്മദിക്കരുതെന്ന രാജശ്രീ ചെറക്കൽ
രാജാവ അവർകൾക്ക ഗ്രെഹിപ്പിപ്പാനല്ലൊ എഴുതിയ കല്പനപ്രകാരംതന്നെ രാജാവ
അവർകൾക്ക ഈ ക്കത്ത കാണിച്ച ഈ കല്പന ഗ്രെഹിപ്പിക്കല്പിക്കയും ചൈയ്തു.
അപ്രകാരംതന്നെ രാജാവ അവർകൾ കൊലത്തിരി രാജാവ അവർകൾ പൊറത്ത
പൊകാതെകണ്ട ഇരിപ്പാൻ വെണ്ടുംവണ്ണം ചട്ടമാക്കിയിരിക്കുംന്നു. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 10 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത നവമ്പ്രമാസം 22.
താരിക എഴുതിയത.

661 H & L

824 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെബര അവർകൾ ക്കുഞ്ഞിപ്പൊക്കർക്ക എഴുതിയ കല്പന ക്കത്ത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/346&oldid=200937" എന്ന താളിൽനിന്ന് ശേഖരിച്ചത്