താൾ:39A8599.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 241

വാങ്ങിയിരുന്നു. ആ ഉറുപ്പ്യ ഇപ്പൊൾ കടക്കാരന കൊടുത്ത പണയപ്പാട വാങ്ങിക്കൊണ്ടു
വരുവാനത്രെ ഇവര പൊകുന്നത. രാമരാജാവ അവർകൾക്ക ഒരു എഴുത്ത കൊണ്ടു
പൊകുന്നതും ഉണ്ട. തിരുല്പാട്ടിലെ അമ്മയും ജെഷ്ഠനനുജൻമ്മാരും തിരുമനന്തപുര
ത്ത ഉണ്ട. അവർക്ക ചെലവിന കൊണ്ടുപൊകുംന്നു. ചെറക്കൽ ഒരു തമ്പാട്ടിക്ക കല്ല്യാണം
വെണം. അതിനവെണ്ടി ഒരു തിരുമുൾപ്പാട്ടിലെ തിരുമനന്തപുരത്തനിന്ന കൂട്ടികൊണ്ട
വരെണമെന്ന ഇവർക്കും രാജാവ അവർകൾ കല്പന കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ
തുലാമാസം 2നു.

553 H & L

രണ്ടാമത. രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർ
കൾ സല്ലാം. എന്നാൽ ഇപ്പൊൾ ഇവിടെ ആയെടത്തൊളം ഉറുപ്പ്യ 12000 നമ്മുടെ
സരാപ്പിന്റെ കൈയ്യിൽ കൊടുത്തയച്ചിരിക്കുംന്നു. ഉറുപ്പ്യ ഖജാനയിൽ പുക്കിയപ്രകാരം
രെശിതി കൊടുത്തയക്കയും വെണം. ശെഷം ഉറുപ്പിക പിരിച്ച വരെണ്ടുന്നതിന്ന
വഴിപൊലെ പ്രയത്നം ചെയ്ത പൊരുന്നതും ഉണ്ട. പൈയിമെഷി നൊക്കുന്നതും ഉണ്ട.
പൈയിമെഷി നൊക്കെണ്ടതിന്ന ബെഹുമാനപ്പെട്ട സറക്കാര ആളുകളെകൂട നമ്മുടെ
ആളുകളെയും കൂട്ടി അതെത ഹൊബളികളിൽ പൈയിമാശി തുടങ്ങുവാൻന്തക്കവണ്ണം
കല്പന കൊടുത്തയക്കയും ചെയ്തു. സറക്കാര കാരിയത്തിന്ന വെണ്ടും പ്രകാരം പ്രയത്നം
ചെയ്ത പൊരുന്നതിനെ ഉപെക്ഷ വരികയും ഇല്ലാ എന്ന സാഹെബരവർകളെ
അന്തക്കരണത്തിൽ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം
4 നു എഴുതിയത. തുലാം 5 നു അകടെമ്പ്രമാസം 18 നു വന്നത.

554 H & L

724 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലിസായ്പി
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിലുള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. അതകൂടാതെ ഉറുപ്പ്യയൊടകൂടെ
കൊടുത്തയച്ച കത്ത എത്തിട്ടും ഉണ്ട. തങ്ങൾ ഒത്തിരുന്നതിനെക്കാട്ടിൽ അധികം
അയച്ചതുകൊണ്ട നമുക്കു വളരെ പ്രസാദമാകയും ചെയ്തു. ശെഷം പൈയിമാശി
ആകുന്നവർക്ക കൊടുത്ത കല്പനക്കത്തിൽ മുന്ന ഇപ്പൊൾ തങ്ങൾക്ക കൊടുത്ത
യച്ചിരിക്കുംന്നു. വിശെഷിച്ച ഇനി തങ്ങളെ കാമാനായിട്ട നമുക്ക പ്രസാദമുണ്ടാകുമെന്ന
അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 5നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്ര മാസം 18 നു കണ്ണുരിൽനിന്നും എഴുതിയത.

555 H & L

725 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ കൈയിത്താൻ കുവെലി എഴുതിയ അർജി.
എന്നാൽ സായ്പി അവർകളുടെ കല്പനക്ക ഞാനും മനിക്ക ക്കണക്കപ്പിള്ളയും
രണ്ടുതറയിൽവന്ന എത്തിയതിന്റെശെഷം കാനംങ്കൊവി രാമയ്യ്യൻ പാർത്ത തറയിലെ
നിപ്പകണക്ക വസുൽലാക്കി എഴുതിക്കൊടുത്തു. അപ്രകാരംതന്നെ കുടിയാൻമ്മാരെ
വരുത്തി മുട്ടിച്ച 540 ഉറുപ്പ്യ ഇന്നലെത്തെ ദിവസം വരക്ക കൂടിയിരിക്കുംന്നു. ഇനിയും
കണക്ക വാങ്ങുവാനും നിപ്പുപണം പിരിപ്പാനുംകൂടി രാപ്പകലായിട്ട പ്രയത്നം ചെയ്യുന്നതും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/301&oldid=200844" എന്ന താളിൽനിന്ന് ശേഖരിച്ചത്