താൾ:39A8599.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 തലശ്ശേരി രേഖകൾ

വന്നിരിക്കുന്നവരുടെയും ഒപ്പം ഇട്ട എടുത്ത ജെമ്മക്കാരനെങ്കിലും കുടിയാൻമ്മാർക്ക
എങ്കിലും കൊടുക്കയും വെണം. ആ എഴുത്തിൽ ചാർത്ത കണക്ക ആകപ്പാട വെച്ച
അതിനൊടകൂട അതത വിധത്തിന്റെ ചരക്കുമ്മിൽ തെങ്ങ ആകുന്നത എങ്കിലും അടക്ക
എങ്കിലും പിലാവങ്കിലും മുളകവള്ളി എങ്കിലും മറ്റും വല്ല ചരക്ക എങ്കിലും നികുതി
ഉണ്ടാകുന്നത വിവരമായിട്ട നിശ്ചയിച്ച എഴുതി വെക്കയും വെണം. ഈ ചാർത്ത
മെൽപ്പറഞ്ഞപ്രകാരം എഴുതി തിർന്നാൽ ഒരു കണക്ക സറക്കാര അവർകൾക്കും ഒരു
കണക്ക രാജാവ അവർകൾക്കും ഉണ്ടാകയും വെണം.

മുന്നാമത. ചാർത്തി ആകെണ്ടുന്ന പല പറമ്പുകളും മറ്റുള്ള വസ്തുവഹകളും നിശ്ചയിച്ച
കാണിപ്പിക്കെണ്ടതിന്ന രാജശ്രീ രാജാവ അവർകളുടെ ആളുകൾ ഒന്നിച്ചിരിക്കയും
വെണം.

നാലാമത. പൈയിമാശി ചാർത്തി എടുപ്പാൻ പ്രവൃർത്തിക്കുംന്നവര കുടിയാൻമ്മാര
ധനവാൻമ്മാര ആകുന്നു എങ്കിലും തൊയത്തുംങ്ങൾ ആകുന്നു എങ്കിലും ഒരു
ദെയകാണിച്ചു കൊടുക്കുകയും അരുത. എല്ലാവരെയും ഒരുപൊലെ ഭെദം കൂടാതെ
ചാർത്തുകയും വെണം. ശെഷം ഈ കല്പന എഴുതിയപ്രകാരം അല്ലാതെ മാറ്റി നടന്നു
എന്ന കണ്ടാൽ പെഴ ഉറുപ്പ്യവാങ്ങുകയും അതല്ലങ്കിലും ബെഹുമാനപ്പെട്ട സറക്കാർക്ക
ബൊധിച്ചപ്രകാരം ശിക്ഷ ഉണ്ടാകയും ചെയ്യ്യും.

അഞ്ചാമത. പാട്ടൊല മുമ്പിൽ വരുത്തെണം. പൈയിമാശി ചെയ്യുന്നതിന്റെ മുൻമ്പെ
അതിന്റെ പെർപ്പ എഴുതി ക്കൊള്ളെണം. എന്നതിന്റെശെഷം പൈശിമാശി നൊക്കി
ചാർത്തുകയും വെണം. ഈ പൈയിമാശി നൊക്കി ചാർത്തുംന്നത നെരുപൊലെ
ചാർത്തെണം. പാട്ടൊലതന്നെ പ്രമാണമാക്കരുത. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 2നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടമ്പ്രമാസം 15 നു വടകരെനിന്ന
എഴുതിയത.

551 H & L

722 ആമത കടുത്തനാട്ടെ പൈയിമെശി എടുക്കുന്നത പ്രവൃർത്തിച്ചവര ആണസത്യം
ചെയ്തിരിക്കുന്നത. ഒന്നാമത ഞാങ്ങൾ താഴെ എഴുതിയ ആളുകൾക്ക ബുദ്ധി അനു
ഭവിക്കുംന്നെടത്തൊളം നെരായിട്ടുള്ളവണ്ണവും ഉത്സാഹമായിട്ടുള്ള വണ്ണവും ഇപ്പൊൾ
ഞാങ്ങളിൽ ആക്കി വെച്ചിരിക്കുംന്ന വിശ്വാസം കടുത്തനാട്ടെ പൈയിമെശി എടക്കു
ന്നത പ്രവൃർത്തിക്കയും ചെയ്യ്യുമെന്നും ധനവാൻമ്മാർക്ക എങ്കിലും തൊയത്തും
ങ്ങൾക്ക എങ്കിലും ദെയകാണിച്ചു കൊടുക്ക ഇല്ലന്നും എല്ലാവർക്കും കൃപകൂടാതെകണ്ട
ഒരുപൊല ആയിട്ട ചാർത്തുമെന്നും ഒരു നജരങ്കിലും കൈയ്ക്കൂലി എങ്കിലും ഞാൻ
ങ്ങൾ സ്വാധീനംകൊണ്ടങ്കിലും ഞാങ്ങൾക്കുള്ള ആളുകളിൽ ഒരുത്തനെക്കൊണ്ട ങ്കിലും
എതുപ്രകാരത്തിലും വാങ്ങുകയും ഇല്ലന്നും മെൽപ്പറഞ്ഞപ്രകാരം ഒക്കയും അനുസരിച്ച
നടക്കെണ്ടതിന്ന ഞാങ്ങൾ താഴെ എഴുതിവെച്ചിരിക്കുംന്നവര ഇതിനാൽ എത്രെയും
പരമാർത്ഥമായിട്ട സത്യം ചെയ്തിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം
2നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടെമ്പ്ര മാസം 15 വടകെര നിന്നും എഴുതിയത.

552 H & L

723 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. ഇപ്പൊൾ ചെറക്കൽനിന്ന ചിണ്ടനും വെങ്കിടാദിരി പട്ടരും ഇവര
രണ്ടാളും തിരുമനന്തപുരത്തെക്ക പൊകുംന്നു. ചെറക്കൽ രാജാവ അവർകൾ
തിരുമനന്തപുരത്ത പാർക്കുംമ്പൊൾ ചെലവിന വെണ്ടി പണയപ്പാടവെച്ച ഉറുപ്പ്യ കടം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/300&oldid=200842" എന്ന താളിൽനിന്ന് ശേഖരിച്ചത്